ETV Bharat / bharat

മകളുടെ മരണത്തിൽ നീതി ലഭിച്ചില്ല; നിയമസഭയ്ക്ക് മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ - ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ

ജൂലൈ 10നാണ് വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഇവരുെട മകളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

ഭുവനേശ്വർ  self-immolation outside Odisha Assembly  Odisha Assembly  നിയമസഭയ്ക്ക് മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ  ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ  നിയമസഭയ്ക്ക് മുമ്പിൽ ആത്മഹത്യ
മകളുടെ മരണത്തിൽ നീതി ലഭിച്ചില്ല; നിയമസഭയ്ക്ക് മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ
author img

By

Published : Nov 24, 2020, 4:01 PM IST

ഭുവനേശ്വർ: മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ തങ്ങൾക്ക് നീതി നിഷേധിച്ചുവെന്ന് ആരോപിച്ച് നിയമസഭയ്ക്ക് മുമ്പിൽ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികൾ. ഒഡീഷയിലെ നയഗഡ് ജില്ലയിൽ നിന്നുള്ള അശോക് സാഹു, സൗദാമിനി എന്നിവരാണ് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം ദമ്പതികളെ അറസ്റ്റ് ചെയ്തു.

ജൂലൈ 10നാണ് വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന ഇവരുെട മകളെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് നയാഗ്ര സർദാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ തങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.