ETV Bharat / bharat

വിരമിച്ച ധീര സൈനികര്‍ക്ക് ആദരം; ഇന്ന് സായുധ സേന വെറ്ററന്‍ ദിനം

author img

By ETV Bharat Kerala Team

Published : Jan 14, 2024, 9:11 AM IST

Updated : Jan 14, 2024, 9:29 AM IST

Armed Forces Veteran Day 2024: Honoring brave Army veterans: വിരമിച്ച ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് രാജ്യം സായുധ സേന വെറ്ററന്‍ ദിനം ആചരിക്കുന്നു.

Armed Forces Veteran Day  Honouring brave Army veterans  ഇന്ന് സായുധ സേന വെറ്റരന്‍ ദിനം  വിരമിച്ച ധീര സൈനികര്‍ക്ക് ആദരം
Armed Forces Veteran Day 2024: Honouring brave Army veterans

ഹൈദരാബാദ് : വിരമിച്ച ധീര സൈനികര്‍ക്കുള്ള ആദരമായാണ് രാജ്യം എല്ലാവര്‍ഷവും ജനുവരി 14 സായുധ സേന വെറ്ററന്‍ ദിനമായി ആചരിക്കുന്നത്. 1947ലെ യുദ്ധത്തില്‍ ഇന്ത്യയെ നയിച്ച രാജ്യത്തെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ കെ എം കരിയപ്പ വിരമിച്ച ദിവസമാണിത്. അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഈ ദിനം തന്നെ മുന്‍കാല ധീരസൈനികരെ അനുസ്‌മരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നത് (Armed Forces Veteran Day).

എട്ടാമത് സായുധ സേന വെറ്ററന്‍ ദിനമായ ഇന്ന് രാജ്യവ്യാപകമായി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിരമിച്ച സൈനികര്‍ പങ്കെടുക്കുന്ന റാലിയും കാണ്‍പൂര്‍ വ്യോമസേന താവളത്തില്‍ ഇതോടനുബന്ധിച്ച് നടക്കും. രാജ്യത്തിന് വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ധീര രക്തസാക്ഷികളോടുള്ള ആദര സൂചകമായി യുദ്ധസ്‌മാരകത്തില്‍ അദ്ദേഹം പുഷ്‌പ ചക്രം അര്‍പ്പിക്കും (Rajnath Singh Honoring brave Army veterans).

രാജ്യമെമ്പാടുമായി പത്ത് നഗരങ്ങളില്‍ ദിനാചരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീനഗര്‍, പത്താന്‍കോട്ട്, ഡല്‍ഹി, കാണ്‍പൂര്‍, അല്‍വാര്‍, ജോധ്‌പൂര്‍, ഗുവാഹത്തി, മുംബൈ, സെക്കന്തരാബാദ്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സെക്കന്തരാബാദില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നേതൃത്വം നല്‍കും. ന്യൂഡല്‍ഹിയിലെ ചടങ്ങുകളില്‍ വ്യോമസേന മേധാവിയും നാവിക സേന മേധാവിയും പങ്കെടുക്കും. ഡല്‍ഹിയിലെ ചടങ്ങുകള്‍ മനേക്ഷ സെന്‍ററിലാണ് നടക്കുന്നത്.

മുഖ്യമന്ത്രിമാരും ലഫ്.ഗവര്‍ണര്‍മാരും അതത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും അനുസ്‌മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് നിര്‍ദേശമുണ്ട്. മുന്‍കാല ധീര സൈനികരെ ചടങ്ങുകളില്‍ മെഡലുകളും സുവനീറുകളും സര്‍ട്ടിഫിക്കറ്റുകളും മറ്റും നല്‍കി ആദരിക്കും. അവരോടുള്ള ആദരം പ്രകടിപ്പിച്ച് വീ ഫോര്‍ വെറ്റരന്‍സ് എന്ന ഗാനം ആഘോഷ പരിപാടികളില്‍ കേള്‍പ്പിക്കും.

ചരിത്രം: സൈനിക സന്ധി ദിനാചരണം (Armistice Day) 2017 മുതലാണ് സായുധ സേന വെറ്ററന്‍ ദിനം (Armed Forces Veterans Day) ആയി പേര് മാറ്റം നടത്തിയത്. 2020ല്‍ ദേശീയ യുദ്ധ സ്‌മാരകത്തില്‍ ആണ് സായുധ സേന വയോവൃദ്ധദിനം ആചരിച്ചത്. കര, നാവിക, വ്യോമസേന തലവന്‍മാര്‍ ആ പരിപാടിയില്‍ ഒന്നിച്ച് പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. രാജ്യത്തിനും സൈന്യത്തിനും വേണ്ടി മുന്‍കാല സൈനികര്‍ നല്‍കിയ സംഭാവനകള്‍ക്കുള്ള ആദരമാണ് ഈ ദിനാചരണം.

പ്രാധാന്യം: രാജ്യത്തെ ആദ്യ സൈനിക കമാന്‍ഡര്‍ ആയിരുന്ന ഫീല്‍ഡ്‌മാര്‍ഷല്‍ കെ എം കരിയപ്പയാണ് 1947ല്‍ പാകിസ്ഥാനെതിരെയുള്ള യുദ്ധത്തില്‍ ഇന്ത്യയെ നയിച്ചത്. അദ്ദേഹം 1953 ജനുവരി 14നാണ് ഔദ്യോഗികമായി സൈന്യത്തില്‍ നിന്ന് വിരമിച്ചത്. ഡെറാഡൂണ്‍, ഡല്‍ഹി, ജലന്ധര്‍, ചണ്ഡിഗഢ്, ഝുന്‍ജുനു, പനഗഢ്, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ യുദ്ധസ്‌മാരകങ്ങളില്‍ പുഷ്‌പചക്രം സമര്‍പ്പിക്കും.

രാജ്യത്തിന് വേണ്ടി ജീവന്‍ ഹോമിച്ചവരുടെയും സേവനം സമര്‍പ്പിച്ചവരുടെയും കുടുംബങ്ങള്‍ക്ക് കരുത്ത് പകരാന്‍ വേണ്ടിയാണ് ഇത്തരമൊരു ദിനാചരണം സംഘടിപ്പിച്ചിരിക്കുന്നത്. അവരുടെ സാര്‍ഥതയില്ലാത്ത സേവനവും ത്യാഗവും ഇതിലൂടെ ആദരിക്കപ്പെടുന്നു. അവര്‍ക്ക് നന്ദി പറയുന്നതിനൊപ്പം അവരുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന് കൂടിയുള്ള ആചരണമാണിത്.

പ്രതിവര്‍ഷം അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ സൈനികര്‍ വിരമിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നുണ്ട്. ഇവരില്‍ ഏറെ പേരും നാല്‍പ്പതുകളില്‍ ഉള്ളവരുമാണ്. ഇവരുടെ സേവനം മറ്റ് മേഖലകളില്‍ ഉപയോഗിക്കപ്പെടുന്നു. 2015ല്‍ ആണ് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

ഇതിനെതിരെ കനത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 2016 ഫെബ്രുവരി മുതല്‍ ഇത് നടപ്പാക്കുകയും ചെയ്‌തു. എന്നാല്‍ 2019 ജൂലൈ 1 മുതല്‍ ചില മാറ്റങ്ങള്‍ വരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയാണ് ഈ തീരുമാനം കൈക്കൊണ്ടത്. വലിയ വെല്ലുവിളികള്‍ നിറഞ്ഞ പരിസ്ഥിതിയിലാണ് സൈനികര്‍ സേവനം അനുഷ്‌ഠിക്കുന്നത്. നേരത്തെ സേവനം അവസാനിപ്പിക്കേണ്ടി വരുന്നത് കൊണ്ട് തന്നെ അവര്‍ക്ക് തുച്ഛമായ പെന്‍ഷന്‍ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇവരില്‍ പലരും വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുമുണ്ട്.

പലര്‍ക്കും ഇവരുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയില്ല. നിയമനിര്‍മാതാക്കള്‍ പോലും ഇവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് അജ്ഞരാണ്. കര്‍ശനമായ സൈനിക നിയമങ്ങള്‍, ദീര്‍ഘകാലം കുടുംബത്തെ പിരിഞ്ഞ് കഴിയല്‍, മാരകവും സമ്മര്‍ദം സൃഷ്‌ടിക്കുന്നതുമായ സാഹചര്യത്തില്‍ ജീവിക്കല്‍, നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ സൈനികര്‍ നേരിടുന്നുണ്ട്.

നേരത്തെ വിരമിക്കുന്ന ഇവരുടെ സേവനങ്ങള്‍ മറ്റിടങ്ങളില്‍ ഉപയോഗിക്കാന്‍ നിയമം പാസാക്കിയിട്ടുണ്ട്. പരിണിത പ്രജ്ഞരായ ഇവര്‍ക്ക് പൊതുസമൂഹത്തെ ഇവരുടെ പങ്കാളിത്തത്തോടെ മികച്ച ഭരണം കാഴ്‌ചവയ്ക്കാന്‍ സര്‍ക്കാരിനാകും. ദേശീയ വിഷയങ്ങളില്‍ ഇവരുടെ സമാധാനപരമായ പങ്കാളിത്തം ഉപയോഗിക്കാനാകും. കശ്‌മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ പ്രശ്‌ന പരിഹാരത്തിന് ഇവരുടെ സേവനങ്ങള്‍ ഉപയോഗിക്കാനാകും. ഇതിന് പുറമെ മധ്യ ഇന്ത്യയിലെ നക്‌സല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇവരുടെ സേവനം ഉപയോഗിക്കാനാകും.

Last Updated : Jan 14, 2024, 9:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.