ഗാന്ധിനഗർ: അഹമ്മദാബാദിലെ സബർമതി നദി, കക്കറിയ, ചന്ദോല തടാകം എന്നിവിടങ്ങളിലെ ജലത്തിൽ കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയതായി ഗാന്ധിനഗർ ഐഐടി.
ഐഐടി എർത്ത് സയൻസസ് വകുപ്പിലെ മനീഷ് കുമാറും മറ്റ് എട്ട് സ്ഥാപനങ്ങളും നടത്തിയ പഠനത്തിലാണ് കൊറോണ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. സെപ്‌റ്റംബർ മുതൽ ഡിസംബർ വരെയുള്ള കാലയളവിലാണ് സാമ്പിളുകൾ ശേഖരിച്ചത്. എന്നാൽ ഗവേഷണം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
Also Read: രാജ്യത്ത് 62,480 പേർക്ക് കൂടി കൊവിഡ്