ETV Bharat / bharat

ജമ്മുകശ്മീരിൽ കൊവിഡ് കർഫ്യൂ മെയ് 17 വരെ നീട്ടി

author img

By

Published : May 9, 2021, 5:20 PM IST

തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കർഫ്യൂ നീട്ടിയത്.

 Jammu and Kashmir Jammu and Kashmir News Jammu and Kashmir Covid-19 Updates ശ്രീനഗർ ജമ്മുകശ്മീർ ജമ്മുകശ്മീരിൽ കർഫ്യൂ ജമ്മുകശ്മീരിലെ കോവിഡ് കേസുകൾ
ജമ്മുകശ്മീരിൽ കർഫ്യൂ ഈ മാസം 17 വരെ നീട്ടി

ശ്രീനഗർ: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജമ്മുകശ്മീരിൽ കർഫ്യൂ മെയ് 17 വരെ നീട്ടി. നേരത്തെ പ്രഖ്യാപിച്ച കാലയളവ് തിങ്കളാഴ്ച അവസാനിക്കാനിരിക്കെയാണ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ കർഫ്യൂ നീട്ടിയത്. ജമ്മു കശ്മീരിലെ 20 ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ ഒഴികെ ബാക്കി എല്ലാ മേഖലയ്ക്കും കർഫ്യൂ ബാധകമായിരിക്കുമെന്ന് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

Also read: ജമ്മു കശ്മീരിൽ ലോക്ക് ഡൗണ്‍; വലഞ്ഞ് ജനം

ജമ്മു കശ്മീരിൽ 4,788 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,11,742 ആയി. 60 മരണവും റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 2,672 ആയി ഉയർന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.