ETV Bharat / bharat

ഗവർണറെ നീക്കണമെന്ന് ടിഎംസി സർക്കാർ; വിമർശിച്ച് ഭരണഘടനാ വിദഗ്ധർ

ഗവർണറെ നീക്കം ചെയ്യുന്നതിനായി രാഷ്ട്രപതിയെ സമീപിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 156, വകുപ്പ് 1 പ്രകാരം വ്യവസ്ഥയില്ല. ഗവർണറെ തന്‍റെ ഇഷ്ടത്തിന് നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് കഴിയില്ലെന്നും ഭരണഘടനാ വിദഗ്ധൻ അമൽ മുഖോപാധ്യായ.

Trinamool Congress on West Bengal Governor  Constitutional experts refuse to give TMC  latest news on Trinamool Congress  Constitutional experts refuse to give TMC move to oust WB Guv any credence  ഗവർണറെ നീക്കണമെന്ന് ടിഎംസി സർക്കാർർ  രാഷ്ട്രപതി രാംനാഥ് കോവിന്ദ്
ഭരണഘടനാ വിദഗ്ധർ
author img

By

Published : Dec 31, 2020, 8:09 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധങ്കറിനെ സ്ഥാനത്തുനിന്ന് നീക്കാൻ ആവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്‍റെ നീക്കത്തെ അപലപിച്ച് ഭരണഘടനാ വിദഗ്ധർ. ഗവർണറെ നീക്കം ചെയ്യുന്നതിനായി രാഷ്ട്രപതിയെ സമീപിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 156, വകുപ്പ് 1 പ്രകാരം വ്യവസ്ഥയില്ലെന്ന് ഭരണഘടന വിദഗ്ധൻ അമൽ മുഖോപാധ്യായ പറഞ്ഞു.

പശ്ചിമ ബംഗാൾ ഗവർണറുടെ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസ് എംപിമാരുടെ സംഘം രാഷ്ട്രപതിക്ക് കത്ത് അയച്ചിരുന്നു. കത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും അഞ്ച് തൃണമൂൽ കോൺഗ്രസ് എംപിമാർ ഒപ്പിട്ടു. ഗവർണറെ സ്ഥാനത്തു നിന്ന് നീക്കാനുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരുടെ നീക്കത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഗവർണർ തന്‍റെ ദൗത്യം നിർവഹിക്കുകയാണെന്നും ശരിയായ സമയത്ത് ശരിയായ ചോദ്യങ്ങൾ ഉന്നയിക്കുകയാണെന്നും ബിജെപി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.