ETV Bharat / bharat

Congress Working Committee | കെസി വേണുഗോപാലും ശശി തരൂരും പ്രവർത്തക സമിതിയില്‍, ആന്‍റണി തുടരും: ചെന്നിത്തല സ്ഥിരം ക്ഷണിതാവ്

author img

By

Published : Aug 20, 2023, 3:14 PM IST

Updated : Aug 20, 2023, 4:44 PM IST

Mallikarjun kharge announced cwc list കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്, പുതിയ കോൺഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചത്

Reconstitutes Congress Working Committee  പുതിയ പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്  mallikarjun kharge announced cwc list  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി  പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപിച്ചു
Reconstitutes Congress Working Committee

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി (Congress Working Committee) പുനസംഘടിപ്പിച്ച് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ (Mallikarjun kharge). കെസി വേണുഗോപാല്‍, ശശി തരൂര്‍, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പ്രവര്‍ത്തക സമിതിയില്‍ (സിഡബ്ല്യുസി) ഇടംപിടിച്ചു. 2022 ഒക്‌ടോബറില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള നിര്‍ണായകമായ പ്രഖ്യാപനമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ന് നടത്തിയത്.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് (Loksabha election 2024) മുന്നോടിയായാണ് സിഡബ്ല്യുസി പുനസംഘടന ഉണ്ടായത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ (All india congress committee) (എഐസിസി) സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന സമിതിയാണ് പ്രവര്‍ത്തക സമിതി. 39 അംഗങ്ങളും 32 സ്ഥിരം ക്ഷണിതാക്കളും 13 പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെട്ടതാണ് പുതിയ സമിതി. എകെ ആന്‍റണി, രമേശ്‌ ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, മുൻ കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, മനീഷ് തിവാരി, സിപിഐ വിട്ട് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിലെത്തിയ കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാക്കളാണ്.

തരൂരിനായി വാദിച്ച് ഖാര്‍ഗെയും സോണിയയും: പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന നേതാവ് വേണമെന്ന ആവശ്യത്തെ തുടർന്നാണ് എകെ ആന്‍റണിയെ പ്രവർത്തക സമിതിയില്‍ നിലനിർത്തിയത്. അതേസമയം, സ്ഥിരം ക്ഷണിതാവാക്കിയതില്‍ ചെന്നിത്തല അതൃപ്‌തി അറിയിച്ചു. താന്‍ 19 വര്‍ഷമായി ഇതേ ചുമതലയില്‍ ഇരിക്കുകയാണെന്നും അദ്ദേഹം എഐസിസി തീരുമാനത്തില്‍ വിയോജിച്ചുകൊണ്ട് പറഞ്ഞു. തന്‍റെ അതൃപ്‌തി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും പരസ്യ പ്രതികരണത്തിന് താനില്ലെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂരിനെ പ്രവര്‍ത്തന സമിതിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുതിര്‍ന്ന നേതാവും മുന്‍ അധ്യക്ഷയുമായ സോണിയ ഗാന്ധി എന്നിവര്‍ ശക്തമായി വാദിച്ചുവെന്നാണ് വിവരം.

ALSO READ | Parliament Elections 2024 | രാഹുല്‍ അമേഠിയില്‍ മത്സരിക്കും, പ്രിയങ്ക മോദിക്കെതിരെയെങ്കില്‍ വിജയമുറപ്പാക്കും : അജയ്‌ റായ്

അസമിൽ നിന്നുള്ള രാജ്യസഭ എംപിയായ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, തമിഴ്‌നാട് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര - ധനമന്ത്രിയുമായ പി ചിദംബരം, ബംഗാൾ കോൺഗ്രസ് അധ്യക്ഷന്‍ അധീർ രഞ്ജൻ ചൗധരി എന്നിവർ സമിതിയുടെ ഭാഗമാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിനെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയത് കോൺഗ്രസ് ദേശീയ നേതൃത്വം നടത്തിയ നിർണായക നീക്കമാണ്.

ALSO READ | 'ലോക്‌സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും, മോദി വിദേശത്ത് അഭയം തേടും' ; നിരന്തര പര്യടനങ്ങള്‍ അതിനാലെന്ന് ലാലു പ്രസാദ് യാദവ്

പഞ്ചാബ് മുൻ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി, മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി അശോക് ചവാൻ, അംബിക സോണി, മുകുൾ വാസ്‌നിക്, ജയ്‌റാം രമേഷ്, രൺദീപ് സിങ് സുർജേവാല, സൽമാൻ ഖുർഷിദ്, താരിഖ് അൻവർ, അഭിഷേക് മനു സിങ്‌വി, എൻ രഘുവീര റെഡ്ഡി എന്നിവരെയും സമിതിയില്‍ നിലനിര്‍ത്തി.

Last Updated : Aug 20, 2023, 4:44 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.