ETV Bharat / bharat

സംസ്ഥാനത്തിന്‍റെ പ്രതിച്‌ഛായ തകർക്കുന്ന 'ദ കേരള സ്‌റ്റോറി'ക്ക് പ്രദർശനാനുമതി നൽകരുത്; ആവശ്യവുമായി പ്രതിപക്ഷം

മെയ് അഞ്ചിന് റിലീസ് ചെയ്യാനിരിക്കുന്ന 'ദ കേരള സ്‌റ്റോറി' എന്ന സിനിമയ്‌ക്ക് പ്രദർശനാനുമതി നൽകരുതെന്ന ആവശ്യവുമായി പ്രതിപക്ഷം

The Kerala Story  The Kerala Story release date  The Kerala Story controversy  Congress  Congress against The Kerala Story  Sudipto Sen  v d satheeshan  ദ കേരള സ്‌റ്റോറി  വിപുൽ അമൃത് ലാൽ  കോൺഗ്രസ്  വി ഡി സതീശൻ  മതപരിവർത്തനം  ദ കേരള സ്‌റ്റോറി വിവാദം  ദ കേരള സ്‌റ്റോറി റിലീസ്  ദ കേരള സ്‌റ്റോറി ട്രെയിലർ
ദ കേരള സ്‌റ്റോറി
author img

By

Published : Apr 28, 2023, 5:41 PM IST

Updated : Apr 28, 2023, 6:24 PM IST

വി ഡി സതീശൻ മാധ്യമങ്ങളോട്

എറണാകുളം: തെറ്റായ അവകാശവാദങ്ങളിലൂടെ സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ ശ്രമിക്കുന്നെന്ന പേരിൽ വിവാദത്തിലായ 'ദ കേരള സ്‌റ്റോറി' എന്ന ചിത്രത്തിന് സർക്കാർ പ്രദർശനാനുമതി നൽകരുതെന്ന് കോൺഗ്രസ്. വിപുൽ അമൃത് ലാൽ നിർമിച്ച് സുദീപ്‌തോ സെൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ 32,000 മലയാളി സ്‌ത്രീകളെ കാണാതാകുകയും ശേഷം ഇവരെ മതപരിവർത്തനം നടത്തി തീവ്രവാദ ദൗത്യങ്ങളിൽ വിന്യസിപ്പിക്കുകയും ചെയ്‌തതായി ആരോപിക്കുന്നതാണ് ഉള്ളടക്കം.

സംസ്ഥാനത്തിന്‍റെ പ്രതിച്‌ഛായ തകർക്കും: വിവാദത്തിൽ സിനിമ നിർമാതാക്കളുടെ അവകാശവാദങ്ങൾ തള്ളിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാജ്യാന്തര തലത്തിൽ സംസ്ഥാനത്തിന്‍റെ പ്രതിച്‌ഛായ തകർക്കുക എന്നതാണ് 'ദ കേരള സ്‌റ്റോറി' എന്ന സിനിമയുടെ ഉദ്ദേശ്യമെന്ന് ആരോപിച്ചു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ 32,000 സ്‌ത്രീകളെ ഇസ്‌ലാം മതം സ്വീകരിപ്പിച്ച് ഐഎസിൽ അംഗമാക്കിയെന്ന വ്യജ പ്രചരണമാണ് സിനിമയുടേതെന്നും ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. ആദ ശർമ്മ നായികയായ 'ദ കേരള സ്‌റ്റോറി' മെയ്‌ അഞ്ചിനാണ് തിയറ്ററുകളിൽ റിലീസ് ചെയ്യുക.

also read: 'ദ കേരള സ്റ്റോറി'യിലുള്ളത് വ്യാജമായ വിവരങ്ങൾ: ചിത്രത്തിനെതിരെ കേസെടുക്കാൻ ഡിജിപി നിര്‍ദേശം

സിനിമ സംഘപരിവാർ അജണ്ട: നേരത്തെ പുറത്തുവന്ന ട്രെയിലർ തന്നെ ചിത്രത്തിന്‍റെ ഉള്ളടക്കത്തെ വിവരിക്കുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ വാദം. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ പ്രശ്‌നമല്ല, മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ വിദ്വേഷം സൃഷ്‌ടിച്ച് സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി തമ്മിലടിപ്പിച്ച് അതിൽ നിന്ന് ചോര കുടിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. വർഗീയതയുടെ വിഷം ചീറ്റി കേരളത്തെ വിഭജിക്കാമെന്ന് ആരും കരുതേണ്ടെന്നും മതസ്‌പർദ്ധ വളർത്താനുള്ള ബോധപൂർവമായ നീക്കത്തിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരാളുടെ പേരോ മേൽ വിലാസമോ ഇവർ പറയട്ടെയെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ദേശീയ അന്വേഷണ ഏജൻസി തന്നെ സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകിയത് ഇത്തരത്തിൽ ഒരു കേസ് പോലും ഇല്ലെന്നാണ്. ഏത് വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സിനിമയുണ്ടാക്കിയത്. കേരളത്തിൽ ജീവിക്കുന്ന എല്ലാ പെൺകുട്ടികൾക്കും അപമാനകരമാണ് ഈ സിനിമ.

കേരളത്തെ ഗുജറാത്ത് പോലെയാക്കാൻ ശ്രമിക്കുന്നു: ഇത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ല. ഇതാണോ പ്രധാനമന്ത്രി കേരളത്തിൽ വന്ന് പാകിയ വർഗീയതയുടെ വിഷവിത്തെന്നും വി ഡി സതീശൻ ചോദിച്ചു. ഗുജറാത്ത് പോലെ ഈ സംസ്ഥാനത്തെ മാറ്റാനാണോ മോദി ശ്രമിക്കുന്നത്. ജനാധിപത്യ കേരളം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കുമെന്നാണ് താൻ കരുതുന്നത്. എന്ത് കൊണ്ടാണ് സിനിമയുടെ ട്രെയിലർ ഇറങ്ങാൻ സെൻസർ ബോർഡ് അനുമതി നൽകിയതെന്ന് അന്വേഷിക്കണം. വിഷം വമിപ്പിക്കുന്ന ഈ സിനിമയുടെ പ്രദർശനം തടയാൻ സംസ്ഥാന സർക്കാർ നിയപരമായ നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

ചിത്രത്തിനെതിരെ ഇടത് സംഘടനകളും: ചിത്രത്തിന്‍റെ ട്രെയിലറിനെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകരും രംഗത്തെത്തിയിരുന്നു. മതവികാരത്തെ വൃണപ്പെടുത്തുന്നതാണ് ചിത്രത്തിന്‍റെ ഉള്ളടക്കമെന്നും സമൂഹത്തിൽ വർഗീയ ചേരിതിരിവ് സൃഷ്‌ടിക്കാൻ സിനിമ എന്ന മാധ്യമത്തെ നിർമാതാക്കൾ ദുരൂപയോഗം ചെയ്യുകയാണെന്നും ഡിവൈഎഫ്‌ഐ ഫേസ്‌ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചിരുന്നു. ചിത്രത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് തന്നെയാണ് ഇടതുപക്ഷ സംഘടനകളുടെയും ആവശ്യം.

ബുർഖ ധരിച്ച ഒരു സ്‌ത്രീയുടെ ചിത്രത്തോടെയുള്ള പോസ്‌റ്ററിനോപ്പം 'മറച്ച് വച്ച ഒരു സത്യം അനാവരണം ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് സിനിമ പ്രവർത്തകർ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. മുൻപ് തമിഴ്‌ മാധ്യമപ്രവർത്തകൻ നൽകിയ ഒരു പരാതിയുടെ പേരിൽ ചിത്രത്തിനെതിരെ കേസെടുക്കാൻ നിർദേശം നൽകുകയും ശേഷം ഹൈടെക് സെൽ പ്രാഥമിക പരിശോധന നടത്തുകയും ചെയ്‌തിരുന്നു.

also read: ഫിലിംഫെയർ അവാർഡ് 2023: മികച്ച നടി ആലിയ ഭട്ടും നടന്‍ രാജ്‌കുമാര്‍ റാവുവും; പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ഗംഗുബായ് കത്യവാടിയും ബദായ് ദോയും

Last Updated : Apr 28, 2023, 6:24 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.