ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിനും, ഓക്സിജനും ലഭിക്കാത്തതിനാലാണ് കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ വിധാന സൗധ മഹാത്മാഗാന്ധി പ്രതിമയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ ചേംബറിൽ നടന്ന യോഗത്തിന് ശേഷം കെപിസിസി നേതാക്കള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Also Read: ബെംഗളൂരുവിൽ അവശേഷിക്കുന്നത് 40,000 വാക്സിൻ ഡോസുകൾ
പ്രതിഷേധത്തിൽ പാവപ്പെട്ടവർക്കായി പ്രത്യേക പാക്കേജ് വേണമെന്നും ചാമരാജനഗര്‍ ഓക്സിജൻ ദുരന്തത്തിൽ മരിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാർ തുടങ്ങിയ കെപിസിസി നേതാക്കൾ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.