ന്യൂഡൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തെ ഓക്സിജൻ ഉത്പാദനം വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടിയ 2020 നവംബറിലെ പാർലമെന്‍റി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ രംഗത്തെത്തിയത്.
കൊവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന് ആറുമാസം മുമ്പെ മോദി സർക്കാരിന് അറിയാമായിരുന്നെന്ന് കെഎസി വേണുഗോപാൽ ട്വീറ്റ് ചെയ്‌തു. ഓക്സിജൻ, കിടക്ക, മരുന്ന് എന്നിവയ്‌ക്ക് ക്ഷാമം ഉണ്ടാകുമെന്നും അറിയാമായിരുന്നു. എന്നിട്ടും സർക്കാർ ഒന്നും ചെയ്‌തില്ല. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഈ സമയങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിൽ ആയിരുന്നു. ഇപ്പോൾ സർക്കാരിന്‍റെ അലംഭാവത്തിന് ജനങ്ങൾ അവരുടെ ജീവൻ വില നൽകേണ്ട സ്ഥിതിയാണെന്നും കെഎസി വേണുഗോപാൽ പറഞ്ഞു.
-
6 months ago the Modi govt knew there was a second wave coming, it knew there would be an oxygen, bed & medicine shortage, it knew everything but it chose to do nothing.
— K C Venugopal (@kcvenugopalmp) April 24, 2021 " class="align-text-top noRightClick twitterSection" data="
PM Modi & HM Amit Shah chose to campaign instead of govern. Now our people pay the price with their lives.
">6 months ago the Modi govt knew there was a second wave coming, it knew there would be an oxygen, bed & medicine shortage, it knew everything but it chose to do nothing.
— K C Venugopal (@kcvenugopalmp) April 24, 2021
PM Modi & HM Amit Shah chose to campaign instead of govern. Now our people pay the price with their lives.6 months ago the Modi govt knew there was a second wave coming, it knew there would be an oxygen, bed & medicine shortage, it knew everything but it chose to do nothing.
— K C Venugopal (@kcvenugopalmp) April 24, 2021
PM Modi & HM Amit Shah chose to campaign instead of govern. Now our people pay the price with their lives.
മനുഷ്യ നിർമിത ദുരന്തം എന്നാണ് ഓക്സിജൻ ക്ഷാമത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് വിശേഷിപ്പിച്ചത്. ഓക്സിജൻ ഉത്പാദനം വർധിപ്പിക്കാൻ പാർലമെന്‍റി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്‌തിട്ടും സർക്കാർ എന്തുകൊണ്ട് അതിന് മുതിർന്നില്ലെന്നും അദ്ദേഹം ട്വിറ്റിറിലൂടെ ചോദിച്ചു.
-
Shortage of Oxygen in hospitals across the country is an UNMITIGATED MAN-MADE DISASTER!
— Jairam Ramesh (@Jairam_Ramesh) April 24, 2021 " class="align-text-top noRightClick twitterSection" data="
Standing Committee on Health in report presented to RS Chairman on 21.11.2020, recommended Modi Govt to “encourage adequate production of Oxygen” to meet needs of hospitals
Why wasn’t it done? pic.twitter.com/kIcWkZd4q9
">Shortage of Oxygen in hospitals across the country is an UNMITIGATED MAN-MADE DISASTER!
— Jairam Ramesh (@Jairam_Ramesh) April 24, 2021
Standing Committee on Health in report presented to RS Chairman on 21.11.2020, recommended Modi Govt to “encourage adequate production of Oxygen” to meet needs of hospitals
Why wasn’t it done? pic.twitter.com/kIcWkZd4q9Shortage of Oxygen in hospitals across the country is an UNMITIGATED MAN-MADE DISASTER!
— Jairam Ramesh (@Jairam_Ramesh) April 24, 2021
Standing Committee on Health in report presented to RS Chairman on 21.11.2020, recommended Modi Govt to “encourage adequate production of Oxygen” to meet needs of hospitals
Why wasn’t it done? pic.twitter.com/kIcWkZd4q9
പാർലമെന്‍റി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ടുമായാണ് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കൻ മാധ്യമങ്ങളെ കാണാനെത്തിയത്. ഡൽഹി സർക്കാറിനും കേന്ദ്രത്തിനും പിന്നീട് തർക്കിക്കാമെന്നും ഇപ്പോൾ ജനങ്ങളുടെ കാര്യമാണ് ശ്രദ്ധിക്കേണ്ടതെന്നും അജയ്‌മാക്കൻ പറഞ്ഞു. എട്ട് പ്രഷർ സ്വിംഗ് അബ്സോർഷൻ (പിഎസ്‌എ) പ്ലാന്‍റുകൾ അനുവദിച്ചതായി ഹൈക്കോടതിയെ അറിയിച്ച കേന്ദ്രസർക്കാർ ഒരു പ്ലാന്‍ര് മാത്രമേ സ്ഥാപിച്ചിട്ടുള്ളൂവെന്നും അദ്ദേഹം ആരോപിച്ചു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച അജയ് മാക്കൻ പരസ്യത്തിനായി ഡൽഹി സർക്കാർ സർക്കാർ കോടിക്കണക്കിന് രൂപ ചെലവഴിച്ചതിനെയും കുറ്റപ്പെടുത്തി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കെജ്‌രിവാൾ സർക്കാർ പരസ്യങ്ങൾക്കായി 822 കോടി രൂപയാണ് ചെലവാക്കിയത്. ഈ പണം കൊണ്ട് 800 ഓക്സിജൻ പ്ലാന്‍റുകൾ സ്ഥാപിക്കാൻ കഴിയുമായിരുന്നെന്നും അജയ് മാക്കൻ പറഞ്ഞു
Read More: സർക്കാർ ആശുപത്രികളിൽ കൊവാക്സിൻ ഒരു ഡോസിന് 600 രൂപ