ബെംഗളുരു: കോൺഗ്രസ് പാർട്ടി മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും തനിക്ക് അതിൽ അംഗത്വം വേണ്ടെന്നും ബിജെപി എംഎൽഎ രമേശ് ജാർക്കിഹോളി. വീണ്ടും മന്ത്രിയാകാൻ താൽപ്പര്യമില്ല. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്‍റെ ഗോഡ്‌ഫാദറാണ് അതുകൊണ്ടാണ് അദ്ദേഹത്തെ കണ്ടത്.
Also read: കോണ്‍ഗ്രസില്ലാതെ ദേശീയ തലത്തില്‍ ഒരു ബദല്‍ സഖ്യം സാധ്യമല്ലെന്ന് ശരദ് പവാർ
ആർഎസ്‌എസും ബിജെപിയും ബഹുമാനം നൽകി. കോൺഗ്രസിൽ നിന്നും തനിക്ക് അത് ലഭിച്ചില്ലെന്നും രാഷ്ട്രീയത്തിൽ നിന്ന് വൈകാതെ രാജി വെക്കുമെന്നും ബിജെപി എംഎൽഎ പറഞ്ഞു. കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താലും തനിക്ക് കോൺഗ്രസ് വേണ്ട കർണാടക മുൻ ജലവിഭവ മന്ത്രി ജാർക്കിഹോളി കൂട്ടിച്ചേർത്തു.
ലൈംഗികാരോപണത്തെ തുടർന്നാണ് ജാർക്കിഹോളി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചത്. അതേസമയം കർണാടകയിൽ ബിജെപി നേതൃത്വത്തിൽ പ്രതിസന്ധിയെന്ന വാർത്തകൾ നിഷേധിച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രംഗത്ത് വന്നു. അംഗങ്ങൾ തമ്മിൽ ആശയക്കുഴപ്പങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പാർട്ടിയ്ക്കുള്ളിൽ അവ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.