ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ കർഷകർക്ക് ഇടയിലേക്ക് വാഹനം ഇടിച്ചു കയറ്റുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോണ്‍ഗ്രസും, കർഷക സംഘടനകളുമാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. സമരം ചെയ്യുന്ന കർഷകർക്കിടയിലേക്ക് വാഹനം അതിവേഗം ഓടിച്ചു കയറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
-
TW: Extremely disturbing visuals from #LakhimpurKheri
— Congress (@INCIndia) October 4, 2021 " class="align-text-top noRightClick twitterSection" data="
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJ
">TW: Extremely disturbing visuals from #LakhimpurKheri
— Congress (@INCIndia) October 4, 2021
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJTW: Extremely disturbing visuals from #LakhimpurKheri
— Congress (@INCIndia) October 4, 2021
The silence from the Modi govt makes them complicit. pic.twitter.com/IpbKUDm8hJ
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കർഷകർക്കിടയിലേക്ക് കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ വാഹനം ഇടിച്ച് കയറ്റിയത്. അജയ് മിശ്രയും, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗരിയയും പങ്കെടുക്കുന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച ശേഷം മടങ്ങിപ്പോകുകയായിരുന്ന കർഷകർക്കിടയിലേക്ക് വാഹനം ഇടിച്ച് കയറ്റിയത്.
ALSO READ : ലഖിംപുർ ഖേരി : ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍, 45 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കും
സംഭവത്തിൽ നാല് കർഷകർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ മന്ത്രിയുടെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ബിജെപി പ്രവർത്തകരും ഒരു പ്രാദേശിക പത്രപ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു. ആശിഷ് മിശ്രക്കെതിരെ കൊലക്കുറ്റവും മറ്റ് വകുപ്പുകളും ചേർത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.