ETV Bharat / bharat

ഓഹരി തട്ടിപ്പ് ആരോപണം; അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ് - ആർബിഐ

ഓഹരിയിലും അക്കൗണ്ടിങ്ങിലും അദാനി ഗ്രൂപ്പ് കൃത്രിമത്വം നടത്തുന്നുണ്ടെന്ന ഹുൻഡൻബർഗിന്‍റെ റിപ്പോർട്ടിൽ ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറയുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് കാരണം അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലയില്‍ വലിയ തകര്‍ച്ച സംഭവിച്ചു.

Adani Group  Hindenburg charges against Adani Group  Hindenburg charges  Hindenburg report  Adani Group controversy  Hindenburg report controversy  sebi  rbi  jairam ramesh  congress leader jairam ramesh  ജയറാം രമേശ്  കോൺഗ്രസ് നേതാവ് ജയറാം രമേശ്  അദാനി ഗ്രൂപ്പ്  അദാനി ഗ്രൂപ്പിനെതിരായ ഹുൻഡൻബർഗിന്‍റെ റിപ്പോർട്ട്  ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച്  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ  ഹുൻഡൻബർഗിന്‍റെ റിപ്പോർട്ടിൽ അന്വേഷണം  അദാനി ഗ്രൂപ്പിനെതിരെ അന്വേഷണം വേണമെന്ന് കോൺഗ്രസ്  ഓഹരി തട്ടിപ്പ് ആരോപണം  ഓഹരി തട്ടിപ്പ് ആരോപണം അദാനി ഗ്രൂപ്പ്  അദാനി ഗ്രൂപ്പിനെതിരായ ആരോപണം  എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്  ആർബിഐ  സെബി
ഓഹരി തട്ടിപ്പ് ആരോപണം
author img

By

Published : Jan 27, 2023, 4:17 PM IST

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ച് കാണിക്കുകയാണെന്ന ഹുൻഡൻബർഗിന്‍റെ റിപ്പോർട്ടിൽ ആർബിഐയും സെബിയും അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്. വ്യവസായ പ്രമുഖൻ ഗൗതം അദാനിയുടെ കമ്പനികൾ ഓഹരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്ട് ജനുവരി 24ന് ഹുൻഡൻബർഗ് പുറത്തുവിട്ടിരുന്നു. അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിൻഡൻബർഗ് ഗവേഷണത്തിന്‍റെ ഫോറൻസിക് വിശകലനത്തിന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) എന്നിവയുടെ ഗൗരവമായ അന്വേഷണം ആവശ്യമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

  • Hindenburg has put out a damning report on the Adani group which has reacted predictably. Here is my statement on this serious matter that requires a thorough investigation in the public interest. pic.twitter.com/gfmgmKPx4e

    — Jairam Ramesh (@Jairam_Ramesh) January 27, 2023 " class="align-text-top noRightClick twitterSection" data=" ">

സാധാരണയായി ഒരു രാഷ്‌ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ഒരു ബിസിനസ് ഗ്രൂപ്പിന്‍റെയോ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല. പക്ഷെ, ഹിൻഡൻബർഗ് റിപ്പോർട്ട് കോൺഗ്രസ് പാർട്ടിയുടെ പ്രതികരണം ആവശ്യപ്പെടുന്ന തരത്തിലാണുള്ളത്. കാരണം, അദാനി ഗ്രൂപ്പ് ഒരു സാധാരണ കൂട്ടായ്‌മ അല്ല. മറിച്ച്, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളതാണെന്ന് ജയറാം രമേശ് വ്യക്തമാക്കി.

അതുകൊണ്ടുതന്നെ, സെബിയെയും ആർബിഐയെയും അന്വേഷണത്തിനായി പ്രേരിപ്പിക്കുകയും ഈ ആരോപണങ്ങൾ വിശാലമായ പൊതുതാൽപര്യത്തിനായി അന്വേഷിക്കുകയും വേണമെന്ന് ജയറാം രമേശ് കൂട്ടിച്ചേർത്തു.

'ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ അപകടത്തിൽ': എൽഐസിയും എസ്‌ബിഐയും മറ്റ് പൊതുമേഖല ബാങ്കുകളും ചേർന്ന് അദാനി ഗ്രൂപ്പിൽ നടത്തിയ ഉദാരമായ നിക്ഷേപത്തിലൂടെ മോദി സർക്കാർ ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ അപകടസാധ്യതകളിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും കടബാധ്യതയെക്കുറിച്ചും ഉള്ള ആശങ്കകൾ കാരണം സ്വകാര്യ മേഖല കമ്പനികൾ നിക്ഷേപം ഒഴിവാക്കാൻ തീരുമാനിച്ചപ്പോഴും ഈ സ്ഥാപനങ്ങൾ ഉദാരമായി അദാനി ഗ്രൂപ്പിന് ധനസഹായം നൽകിയിട്ടുണ്ടെന്നും ജയറാം രമേശ് ആരോപിച്ചു. എൽഐസി മാനേജ്‌മെന്‍റിന് കീഴിലുള്ള ഇക്വിറ്റി ആസ്‌തിയുടെ 8 ശതമാനവും, ഭീമമായ തുകയായ 74,000 കോടി രൂപയും അദാനി കമ്പനികളിലാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ അദാനി ഗ്രൂപ്പിന് സ്വകാര്യ ബാങ്കുകളേക്കാൾ ഇരട്ടി വായ്‌പ നൽകിയിട്ടുണ്ട്. അവരുടെ വായ്‌പയുടെ 40 ശതമാനവും എസ്ബിഐയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഈ നിരുത്തരവാദിത്തം തങ്ങളുടെ സമ്പാദ്യം എൽഐസിയിലേക്കും എസ്ബിഐയിലേക്കും ഒഴുക്കിയ കോടിക്കണക്കിന് ഇന്ത്യക്കാരെ സാമ്പത്തിക അപകടത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.

ആരോപിക്കപ്പെടുന്നതുപോലെ, അദാനി ഗ്രൂപ്പ് കൃത്രിമമായി സ്റ്റോക്കിന്‍റെ മൂല്യം കൃത്രിമമായി വർധിപ്പിച്ച്, ഓഹരികൾ പണയം വച്ച് ഫണ്ട് സ്വരൂപിച്ചു. ഓഹരി വിലയിൽ ഇടിവുണ്ടായാൽ എസ്ബിഐ പോലുള്ള ബാങ്കുകൾക്ക് കനത്ത നഷ്‌ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് കുത്തകകൾ കെട്ടിപ്പെടുക്കുകയും അതിശക്തമായ ആധിപത്യം പുലർത്തുകയും ചെയ്‌തുവെന്ന് അദ്ദേഹം ആരോപിച്ചു. വൈദ്യുതി, റോഡുകൾ, റെയിൽവേ, ഊർജം, മാധ്യമങ്ങൾ എന്നിവയിലും അദാനി ആധിപത്യം പുലർത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോർട്ട്: ഓഹരിയിലും അക്കൗണ്ടിങ്ങിലും അദാനി ഗ്രൂപ്പ് കൃത്രിമത്വം നടത്തുന്നുണ്ടെന്നാണ് തങ്ങളുടെ രണ്ട് വര്‍ഷം നീണ്ട അന്വേഷണത്തില്‍ വ്യക്തമായതെന്നാണ് ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ച് വ്യക്തമാക്കിയത്.

നിയമനടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്: യാതൊരു വിധത്തിലുള്ള പഠനത്തിന്‍റെ പിന്തുണയില്ലാത്തതും മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ഉദ്ദേശിച്ചുള്ളതുമാണ് റിപ്പോര്‍ട്ടെന്നാണ് അദാനി ഗ്രൂപ്പിന്‍റെ ആരോപണം. ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് അദാനി ഗ്രൂപ്പ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് കാരണം അദാനി ഗ്രൂപ്പിന്‍റെ ഓഹരി വിലയില്‍ വലിയ തകര്‍ച്ച സംഭവിച്ചു.

അദാനി ഗ്രൂപ്പിന്‍റെ ഓഹരി വില ഇടിഞ്ഞാല്‍ തങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നേരത്തേതന്നെ സമ്മതിച്ച കാര്യമാണ്. തങ്ങളെ കരിവാരിത്തേച്ച് തങ്ങളുടെ ഓഹരി ഉടമകളെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള വിദേശ സ്ഥാപനത്തിന്‍റെ നടപടിയില്‍ തങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അദാനി എന്‍റര്‍പ്രൈസസില്‍ നിന്നുള്ള എഫ്‌പിഒയെ (Follow-on Public Offering) തകിടം മറിക്കലായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ലക്ഷ്യമെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു.

ഹിന്‍ഡര്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് യുഎസിലേയും ഇന്ത്യയിലേയും ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിച്ച് വരികയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.