ETV Bharat / bharat

കോൺഗ്രസിൽ അഴിച്ചുപണി; പ്രിയങ്ക ഗാന്ധിയെ സംസ്ഥാന ചുമതലയിൽ നിന്ന് ഒഴിവാക്കി - ലോക്‌സഭ തെരഞ്ഞെടുപ്പ്

Congress Reshuffle : കേരളത്തിന്‍റെ ചുമതല താരിഖ് അന്‍വറിൽ നിന്ന് മാറ്റി. ഉത്തർപ്രദേശിന്‍റെ ചുമതലയിൽ നിന്ന് പ്രിയങ്ക ഗാന്ധിയെയും മാറ്റി. ഇതോടെ പ്രിയങ്ക ഗാന്ധി ഒരു സംസ്ഥാനത്തിന്‍റെയും ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും.

Etv Bharat Congress reshuffle  Priyanka Gandhi Replaced as UP in Charge  കോൺഗ്രസിൽ അഴിച്ചുപണി  പ്രിയങ്ക ഗാന്ധി  ലോക്‌സഭ തെരഞ്ഞെടുപ്പ്  aicc general secretary reshuffle
Congress Reshuffle- Priyanka Gandhi Replaced as UP in Charge
author img

By ETV Bharat Kerala Team

Published : Dec 23, 2023, 10:52 PM IST

ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സംഘടനാതലത്തിൽ അഴിച്ചുപണിയുമായി കോൺഗ്രസ്. കേരളവും ഉത്തർപ്രദേശും അടക്കമുള്ള സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരെയാണ് മാറ്റി നിയമിച്ചത്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് (Mallikarjun Kharge) നേതാക്കളുടെ ചുമതലകൾ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത് (Congress Reshuffle- Priyanka Gandhi Replaced as UP in Charge).

കേരളത്തിന്‍റെ ചുമതല താരിഖ് അന്‍വറിൽ നിന്ന് മാറ്റി ദീപാ ദാസ് മുൻഷിക്ക് കൈമാറി. കേരളം കൂടാതെ ലക്ഷദ്വീപിന്‍റെയും തെലങ്കാനയുടെയും ചുമതല ദീപാ ദാസ് മുൻഷിക്കുണ്ട്. ഉത്തർപ്രദേശിന്‍റെ ചുമതലയിൽ നിന്ന് പ്രിയങ്ക ഗാന്ധിയെയും കുമാരി സെൽജയെയും മാറ്റി പകരം അവിനാഷ് പാണ്ഡെയെ ജനറൽ സെക്രട്ടറിയാക്കി. ഇതോടെ പ്രിയങ്ക ഗാന്ധി ഒരു സംസ്ഥാനത്തിന്‍റെയും ചുമതലയില്ലാത്ത ജനറല്‍ സെക്രട്ടറിയായി തുടരും.

ഛത്തീസ്‌ഗഡിന്‍റെ ചുമതല സച്ചിൻ പൈലറ്റിന് നൽകി. കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറിയായി കെസി വേണുഗോപാൽ തുടരും. നിലവിൽ പ്രവര്‍ത്തക സമിതി അംഗമായ രമേശ് ചെന്നിത്തലയക്ക് മഹാരാഷ്ട്രയുടെ ചുമതലയും നല്‍കി.

ജിഎ മിറാണ് ജാർഖണ്ഡിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി, പശ്ചിമ ബംഗാളിന്‍റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്. മുതിർന്ന നേതാക്കളായ ജയറാം രമേഷ്, മുകുൾ വാസ്‌നിക്, രൺദീപ് സിങ് സുർജേവാല എന്നിവർ യഥാക്രമം കമ്മ്യൂണിക്കേഷൻ, ഗുജറാത്ത്, കർണാടക എന്നിവയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരായി തുടരും.

Also Read: മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന് മമതയും കെജ്‌രിവാളും; ആദ്യം ജയിക്കണമെന്ന് ഖാർഗെ

അസമിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജിതേന്ദ്ര സിങിന് മധ്യപ്രദേശിന്‍റെ അധിക ചുമതലയും, ദീപക് ബാബരിയയ്ക്ക് ഡൽഹിയുടെ ചുമതലയും ഹരിയാനയുടെ അധിക ചുമതലയും നൽകിയതായി കോൺഗ്രസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. നിയമനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തിയതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു. (പിടിഐ)

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.