ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മത്സരത്തിനൊരുങ്ങി ഗെലോട്ടും തരൂരും - അശോക് ഗെഹലോട്ട്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ (24.09.2022) ആരംഭിക്കുകയാണ്. നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണയുള്ള അശോക് ഗെഹലോട്ടിനാണ് മേല്‍ക്കൈ.

Ashok Gehlot Shashi Tharoor Cong presidential poll  Congress presidential elections 2022  Ashok Gehlot Shridi visit ahead of nomination  Congress presidential poll  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  അശോക് ഗെഹലോട്ട്  ശശീ തരൂര്‍
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ നടത്തി ഗെഹലോട്ടും തരൂരും
author img

By

Published : Sep 23, 2022, 9:32 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ (24.09.2022) ആരംഭിക്കും. നാളെ മുതല്‍ ഈ മാസം 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള തീയതി. അതിനിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുകയാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും തിരുവനന്തപുരം ലോക്‌സഭ അംഗം ശശി തരൂരും.

തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്: നവരാത്രി ആരംഭിക്കുന്ന സെപ്റ്റംബര്‍ 26നാണ് ഗെലോട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്നേദിവസം രാജസ്ഥാനിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍എമാരോടും ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ അശോക് ഗെലോട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അശോക് ഗെലോട്ടിന്‍റെ പാര്‍ട്ടിയിലെ സ്ഥാനവും അനുഭവ സമ്പത്തും കണക്കിലെടുത്താല്‍ ശശി തരൂരിനേക്കാള്‍ കൂടുതല്‍ മേല്‍ക്കൈ അദ്ദേഹത്തിനുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന എല്ലാ പിസിസി പ്രതിനിധികളുമായും നല്ല ബന്ധം അശോക് ഗെലോട്ടിനുണ്ടെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരമുണ്ടാകുമോ അതല്ല സമവായ സ്ഥാനാര്‍ഥിയായിരിക്കുമോ എന്ന് കാത്തിരുന്ന് കാണാം എന്നാണ് അശോക് ഗെലോട്ട് കൊച്ചിയില്‍ പ്രതികരിച്ചത്.

പിന്തുണ ഗെലോട്ടിന്: നെഹ്‌റു കുടുംബത്തിന്‍റെ പിന്തുണ അശോക് ഗെലോട്ടിനാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെല്ലാം നാമനിര്‍ദേശക പത്രിക നല്‍കുന്ന സമയത്ത് അശോക് ഗെലോട്ടിനെ അനുഗമിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തങ്ങളുടെ സുഹൃത്ത് വലയത്തില്‍ അശോക് ഗെലോട്ട് ഗാന്ധിജി എന്നാണ് അറിയപ്പെടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ്‌ സിങ് പറഞ്ഞു. മഹാത്മ ഗാന്ധിയുടെ തത്വങ്ങള്‍ അനുസരിച്ച് ജീവിക്കുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ അറിയപ്പെടുന്നതെന്നും ദ്വിഗ് വിജയ് സിങ് വ്യക്തമാക്കുന്നു.

സാധ്യതകള്‍ തേടി തരൂര്‍: കോണ്‍ഗ്രസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷന്‍ മധൂസുദനന്‍ മിസ്‌ത്രിയുമായി ശശി തരൂര്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം അഖിലേന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സല്‍മാന്‍ സോസുമുണ്ടായിരുന്നു. സല്‍മാന്‍ സോസ് ശശി തരൂരിന്‍റെ തെരഞ്ഞെടുപ്പ് മാനേജര്‍ ആവുമെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാനുള്ള സാധ്യതകള്‍ തരൂര്‍ തേടികൊണ്ടിരിക്കുകയാണെന്ന് സല്‍മാന്‍ സോസ് പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്കുള്ള മല്‍സരം കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നല്ലതാണെന്ന അഭിപ്രായമാണ് സോസ് മുന്നോട്ട് വച്ചത്. ബിജെപിയില്‍ നിന്ന് വ്യത്യസ്‌തമായി കോണ്‍ഗ്രസില്‍ ആഭ്യന്തര ജനാധിപത്യമുണ്ടെന്ന സന്ദേശം ഇതിലൂടെ നല്‍കാന്‍ കഴിയുമെന്ന് സോസ് പറഞ്ഞു.

തങ്ങളെല്ലാവരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സഹോദരന്‍മാരും സഹോദരികളും തമ്മിലുള്ള ആരോഗ്യകരമായ മല്‍സരം പോലെയായിരിക്കും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. ആരാണോ മല്‍സരത്തില്‍ വിജയിക്കുന്നത് ആ വ്യക്തി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ എല്ലാവരുടേയും അധ്യക്ഷനായിരിക്കുമെന്നും സല്‍മാന്‍ സോസ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍ പൂര്‍ത്തിയായാല്‍ സ്ഥാനാര്‍ഥികള്‍ വോട്ടവകാശമുള്ള പിസിസി പ്രതിനിധികളെ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥന നടത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.