ETV Bharat / bharat

Exclusive: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം സെപ്റ്റംബർ 22ന്, തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇങ്ങനെ - അബ്‌ദുൾ ഖാലിഖ്

കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 22 ന് പ്രസിദ്ധീകരിക്കുമെന്ന് സിഇസി ചെയർമാൻ മധുസൂദൻ മിസ്‌ത്രി ഇടിവി ഭാരതിനോട്. ഇലക്ഷന്‍ പ്രക്രിയകള്‍ ഇങ്ങനെ

Congress  Congress President Election  Congress President Election Latest News Update  Congress President Election Poll  Election Poll Notification  Madhusudan Mistry  എക്‌സ്ക്ലൂസീവ്  കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്  കോണ്‍ഗ്രസ്  ഇടിവി ഭാരത്  ഇടിവി ഭാരത് എക്‌സ്ക്ലൂസീവ്  തെരഞ്ഞെടുപ്പ് വിജ്‌ഞാപനം  വിജ്‌ഞാപനം  തെരഞ്ഞെടുപ്പ് പ്രകിയ  കോണ്‍ഗ്രസ് പാര്‍ട്ടി  പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്  ഇലക്ഷന്‍  സിഇസി ചെയർമാൻ  മധുസൂദൻ മിസ്‌ത്രി  സിഇസി  മിസ്‌ത്രി  കോൺഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധി  കോൺഗ്രസ് പ്രവർത്തക സമിതി യോഗം  ആനന്ദ് ശർമ്മ  ജി 23  ശശി തരൂർ  തരൂർ  മനീഷ് തിവാരി  തിവാരി  കാർത്തി ചിദംബരം  അബ്‌ദുൾ ഖാലിഖ്  രാഹുൽ ഗാന്ധി
ഇടിവി ഭാരത് എക്‌സ്ക്ലൂസീവ്; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിജ്‌ഞാപനം സെപ്റ്റംബർ 22 ന് പ്രസിദ്ധീകരിക്കും, തെരഞ്ഞെടുപ്പ് പ്രകിയകള്‍ ഇങ്ങനെ
author img

By

Published : Sep 11, 2022, 10:50 PM IST

ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സെപ്റ്റംബർ 22ന് പ്രസിദ്ധീകരിക്കുമെന്ന് കോൺഗ്രസ് സെൻട്രൽ ഇലക്ഷൻ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി. വിജ്ഞാപനം സെപ്റ്റംബർ 22ന് പ്രസിദ്ധീകരിക്കുമെന്നും, സെപ്റ്റംബർ 24 മുതൽ 30 വരെ നാമനിർദേശങ്ങൾ സമര്‍പ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും ഞായറാഴ്‌ച (11.09.2022) ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം അറിയിച്ചു. അതേസമയം, സെപ്തംബർ 21-നകം വോട്ടെടുപ്പ് പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അതിനിടയിലെ ചില അസൗകര്യങ്ങള്‍ കണക്കിലെടുത്ത് ഒക്‌ടോബര്‍ 17ലേക്ക് മാറ്റി വയ്ക്കേണ്ടി വന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനയ്‌ക്കായി വിദേശത്തേക്ക് പോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഓഗസ്‌റ്റ് 28ന് പുതുക്കിയ ഷെഡ്യൂളിന് അംഗീകാരം നൽകിയിരുന്നു. എന്നാല്‍ ജി 23ലെ പ്രധാന അംഗവും മുൻ രാജ്യസഭ ഉപനേതാവുമായ ആനന്ദ് ശർമയും മുതിർന്ന വിമത നേതാക്കളും പ്രവർത്തക സമിതി യോഗത്തില്‍ വോട്ടർ പട്ടികയുടെ ഗുണനിലവാരം ചോദ്യം ചെയ്തു. മാത്രമല്ല, നിലവില്‍ ലോക്‌സഭാംഗങ്ങളായ മനീഷ് തിവാരി, ശശി തരൂർ, പ്രദ്യുത് ബൊർദോലോയ്, കാർത്തി ചിദംബരം, അബ്‌ദുൾ ഖാലിഖ് എന്നിവര്‍ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലെ സുതാര്യത ഉറപ്പുവരുത്താന്‍ സെപ്തംബർ 24 ന് നാമനിർദ്ദേശം ആരംഭിക്കുന്നതിന് മുമ്പായി വോട്ടർപട്ടിക പ്രസിദ്ധപ്പെടുത്തണമെന്നും സിഇസി ചെയർമാൻ മധുസൂദൻ മിസ്‌ത്രിക്ക് കത്തെഴുതിയിരുന്നു. ഇതില്‍ തിവാരിയും തരൂരും ജി 23 യുടെ ഭാഗമായിരുന്നു.

Also Read:ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കോണ്‍ഗ്രസ്; ടി ഷര്‍ട്ടും കണ്ടെയ്‌നറുമായി വിവാദച്ചുഴിയില്‍ ആഴ്‌ത്താന്‍ ബിജെപി

അതേസമയം, നാമനിർദേശ പത്രിക സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ആർക്കും തന്നെ സെപ്തംബർ 20 മുതൽ എഐസിസി ആസ്ഥാനത്തുള്ള തന്റെ ഓഫീസിലെത്തിയോ, സംസ്ഥാന യൂണിറ്റ് ആസ്ഥാനങ്ങളിലെത്തിയോ പ്രതിനിധികളുടെ പട്ടിക പരിശോധിക്കാമെന്നും മധുസൂദൻ മിസ്‌ത്രി എംപിമാര്‍ക്ക് മറുപടി നല്‍കി. "നാമനിർദേശ പത്രിക സമർപ്പിക്കുന്നവരെ കുറഞ്ഞത് പത്ത് പ്രതിനിധികളെങ്കിലും പിന്തുണയ്ക്കണം. പത്രിക സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പാർട്ടി ഭരണഘടനയനുസരിച്ച് ഇവർക്ക് വോട്ടർ പട്ടികയുടെ പകർപ്പ് നൽകും. സെപ്തംബർ 30 ന് നാമനിർദേശം അവസാനിച്ചതിന് ശേഷം പട്ടിക പ്രസിദ്ധീകരിക്കും" എന്നും അദ്ദേഹം പറഞ്ഞു. അഞ്ച് എംപിമാരും തന്‍റെ മറുപടിയിൽ സംതൃപ്തരാണെന്നും പട്ടിക സംബന്ധിച്ച തർക്കം അവസാനിച്ചതായും അദ്ദേഹം വ്യക്തമാക്കി.

വിശദീകരണങ്ങളില്‍ സന്തുഷ്‌ടനാണെന്നും, ലഭിച്ച ഉറപ്പുകൾ കണക്കിലെടുത്താല്‍ തന്‍റെ അഭിപ്രായത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ട് പോകുന്നതിൽ പലരും സന്തോഷിക്കുമെന്നും തരൂര്‍ പറഞ്ഞു. വിശ്വസ്‌തരായ കോൺഗ്രസുകാർ എന്ന നിലയിൽ തങ്ങൾ വ്യക്തതയാണ് തേടുന്നതെന്നും ഏറ്റുമുട്ടലല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിവാരി, കാര്‍ത്തി ചിദംബരം, ബൊർദോലോയ് എന്നിവർ തരൂരിന്റെ നിലപാടുകളെ അംഗീകരിച്ചു. തന്റെ ഉത്കണ്ഠ എല്ലായ്‌പ്പോഴും ഈ പ്രക്രിയയുടെ സമഗ്രതയാണെന്നും, മറിച്ച് വ്യക്തിപരമായ അഭിലാഷങ്ങളല്ലെന്നും തിവാരിയും പ്രതികരിച്ചു. “ചോദ്യങ്ങൾ ഉന്നയിക്കുന്നത് കലാപമല്ല. അത് ആഭ്യന്തര ജനാധിപത്യത്തെ ഊർജസ്വലമാക്കുന്നു. എന്നാലും, പരസ്യമായ അച്ചടക്ക ലംഘനം ഏതൊരു സംഘടനയ്ക്കും ഹാനികരമാണ്” എന്ന് ഖാലിഖും അറിയിച്ചു.

Also Read:'ഭാരത് ജോഡോ' യാത്രയ്ക്ക് 'ഭാരത് ജോഡോ', 'കോൺഗ്രസ് ജോഡോ' എന്നീ രണ്ട് നേട്ടങ്ങളും കൈവരിക്കാനാകും; ശശി തരൂർ

പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തുടനീളം ആദ്യമായി ഡിജിറ്റൽ അംഗത്വം ഉൾപ്പെടെയുള്ള വൻ അംഗത്വ ഡ്രൈവ് കോൺഗ്രസ് നടത്തിയതായി സിഇസി വൃത്തങ്ങൾ അറിയിച്ചു. തുടര്‍ന്ന് അധ്യക്ഷ തെരഞ്ഞെടുപ്പിന് വോട്ടിടാനായി 28 സംസ്ഥാനങ്ങളിലും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള സംസ്ഥാന യൂണിറ്റ് ഭാരവാഹികളെയും 9000-ലധികം പ്രതിനിധികളെയും തെരഞ്ഞെടുക്കാൻ CEC വോട്ടെടുപ്പും നടത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പണത്തിലയും പോളിംഗിലെയും സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ഈ പ്രതിനിധികൾക്ക് അവരുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ക്യുആർ കോഡ് അധിഷ്‌ഠിത തിരിച്ചറിയൽ കാർഡുകൾ ആദ്യമായി ലഭ്യമാക്കിയതായും സിഇസി വൃത്തങ്ങൾ അറിയിച്ചു.

എന്നാല്‍, 2020, 2021 വർഷങ്ങളിലും പാര്‍ട്ടി അധ്യക്ഷ തെരഞ്ഞെടുപ്പ് നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും കൊവിഡ് മഹാമാരി കാരണം നടത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് 2021 ഒക്‌ടോബറിൽ, ഈ വർഷം സെപ്തംബർ 21-നകം തെരഞ്ഞെടുപ്പ് നടത്തേണ്ട ഒരു ഷെഡ്യൂൾ പാർട്ടി അന്തിമമാക്കിയിരുന്നു. എന്നാല്‍ അതും മാറ്റേണ്ടതായി വന്നും. അതേസമയം, പുതുക്കിയ ഷെഡ്യൂൾ പ്രകാരം നാമനിര്‍ദ്ദേശം പിൻവലിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 8 ആയിരിക്കും. ഒന്നിലധികം സ്ഥാനാർഥികളുണ്ടെങ്കിൽ വോട്ടെടുപ്പ് ഒക്‌ടോബർ 17 ന് നടക്കും. ഒക്‌ടോബർ 19 ന് ഫലം പുറത്തുവരും.

നിലവിലെ അധ്യക്ഷ സോണിയ ഗാന്ധിയുടെ അനാരോഗ്യവും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ടാം ടേമിലേക്കുള്ള വിമുഖതയും കണക്കിലെടുത്ത് രാജ്യമെമ്പാടും നോക്കിക്കാണുന്ന ഒന്നാണ് ഇത്തവണത്തെ അധ്യക്ഷ തെരഞ്ഞെടുപ്പ്. താന്‍ സിഇസി ചെയര്‍മാനാണെന്നും, തന്‍റെ ചുമലിലുള്ള ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ച് തനിക്ക് ഉത്തമബോധ്യമുണ്ടെന്നും മധുസൂദൻ മിസ്‌ത്രി പറഞ്ഞു. എന്തായാലും നാമനിര്‍ദേശ പട്ടിക സമര്‍പ്പണത്തിന്‍റെ കാലം രസകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുൽ വീണ്ടും കോൺഗ്രസ് അധ്യക്ഷനാകണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യമുയർന്നിരിക്കെ ഉചിതമായ സമയത്ത് തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുമെന്നാണ് നിലവിൽ രാജ്യവ്യാപകമായി ഭാരത് ജോഡോ യാത്ര നയിക്കുന്ന വയനാട് എംപി കൂടിയായ രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.

Also Read:'ഹിന്ദി മേഖലയില്‍ നിന്നുള്ള ആള്‍ വേണമെങ്കില്‍ തെരഞ്ഞെടുപ്പിലൂടെ വരട്ടെ' ; വിമർശകര്‍ക്ക് ഹിന്ദിയില്‍ മറുപടി നല്‍കി തരൂര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.