ETV Bharat / bharat

'ഇസ്രയേലിന്‍റെ പ്രത്യാക്രമണം വംശഹത്യപരം, യുക്രെയ്‌നിലും ഗാസയിലും നടക്കുന്നത് ഇരട്ടത്താപ്പ്'; കേന്ദ്രത്തോട് ഇടപെടാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

Congress Attacks Israel On War Over Palestine: നമ്മുടെ കൂട്ടായ മനഃസാക്ഷി ഉലയുകയും ഉണരുകയും ചെയ്യും മുമ്പ് ഇനിയും എത്ര ജീവനുകൾ പൊലിയേണ്ടിവരുമെന്നും കോണ്‍ഗ്രസ് പ്രസ്‌താവനയില്‍ ചോദ്യമെറിഞ്ഞു

Congress On Israel Hamas War  Congress Terms Israel Attack As Genocide  Congress Stand On Israel Hamas War  History Behind Israel Hamas War  Israel Hamas War Latest News  ഇസ്രയേലിന്‍റെ ആക്രമണം വംശഹത്യപരമെന്ന് കോണ്‍ഗ്രസ്  ഇസ്രയേല്‍ പലസ്‌തീന്‍ യുദ്ധത്തിന്‍റെ പിന്നാമ്പുറം  ഇസ്രയേല്‍ ഹമാസ് യുദ്ധത്തില്‍ കോണ്‍ഗ്രസ് നിലപാട്  ഇസ്രയേലിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്  ഇസ്രയേല്‍ ഹമാസ് യുദ്ധം ഏറ്റവും പുതിയ വാര്‍ത്തകള്‍
Congress On Israel Hamas War
author img

By ETV Bharat Kerala Team

Published : Nov 17, 2023, 11:05 PM IST

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ്. ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അമേരിക്ക, ഇസ്രയേല്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി സാധ്യമായതെല്ലാം ചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രസ്‌താവനയിലൂടെയാണ് ആവശ്യപ്പെട്ടത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം അപലപനീയമാണെന്നും ഇസ്രയേലിന്‍റെ പ്രത്യാക്രമണം വംശഹത്യപരവും ഭീകരവുമാണെന്നും കോണ്‍ഗ്രസ് അറിയിച്ചു.

വെടിനിര്‍ത്തണമെന്ന് ആവശ്യം: ഇസ്രയേലിന്‍റേത് മാനുഷിക മൂല്യങ്ങളെയും അന്താരാഷ്‌ട്ര യുദ്ധ മാനദണ്ഡങ്ങളെയും ലംഘിക്കുന്ന സമീപനമാണ്. സമയത്തിന്‍റെ ആവശ്യം പരിഗണിച്ച് അതിന്‍റെ തീവ്രത കുറയ്‌ക്കുന്നതിനായി ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നമ്മുടെ കൂട്ടായ മനഃസാക്ഷി ഉലയുകയും ഉണരുകയും ചെയ്യും മുമ്പ് ഇനിയും എത്ര ജീവനുകൾ പൊലിയേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ചോദ്യമുണ്ട്.

ഇത് ഇരട്ടത്താപ്പ്: യുക്രെയ്‌നിലെയും ഗാസയിലെയും ഇരട്ടത്താപ്പിനെയും കോണ്‍ഗ്രസ് അപലപിച്ചു. മനുഷ്യാവകാശത്തിന്റെയും നീതിയുടെയും ഭാഷ സംസാരിക്കാൻ പ്രാപ്‌തരായ പല രാജ്യങ്ങളും ഇസ്രയേലിന്‍റെ പ്രവർത്തനങ്ങൾക്ക് നിർലോഭമായ പിന്തുണ നൽകുന്നുവെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതില്‍ തന്നെ യുക്രെയ്‌നിലും ഗാസയിലും പ്രയോഗിക്കുന്ന മാനദണ്ഡങ്ങൾ വ്യക്തമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Also Read: ഇസ്രയേൽ-ഹമാസ് യുദ്ധം; മാനുഷികമായ ഇടവേള വേണമെന്ന് യു എന്‍ പ്രമേയം

ആഴ്‌ചകളോളമായി ഇന്ധനം, വൈദ്യുതി, മരുന്നുകൾ, മാനുഷിക സഹായം എന്നിവ ഉപരോധിച്ചതിന് ശേഷമാണ് ആശുപത്രികൾ ലക്ഷ്യമിടുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പോലും വൈദ്യസഹായം ലഭിക്കുന്നില്ല. യുദ്ധസമയത്താണെങ്കില്‍ പോലും ഇത് ഭയാനകവും കേട്ടുകേള്‍വിയുമില്ലാത്ത സംഭവവികാസമാണെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

സംസാരം പോലും മനുഷ്യത്വമില്ലാതെ: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഗാസയിൽ ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നുവെന്നാണ് അറിയുന്നത്. ചില ഇസ്രയേലി മന്ത്രിമാര്‍ പലസ്‌തീനികള്‍ക്കെതിരെ ഉപയോഗിക്കുന്നത് ഹോളോകോസ്‌റ്റിന് മുമ്പുള്ളത് പോലുള്ള മനുഷ്യത്വം കലരാത്ത ഭാഷയാണ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു തന്നെ ഗാസയെ 'അവശിഷ്‌ടങ്ങളാക്കി മാറ്റാൻ' ആഹ്വാനം ചെയ്യുകയും പുരുഷന്മാരെയും സ്‌ത്രീകളെയും കുട്ടികളെയും യഥേഷ്‌ടം കൊല്ലുന്നതിനെ ബന്ധപ്പെട്ടുകിടക്കുന്ന നഷ്‌ടമാണെന്നാണ് എന്ന് വിശേഷിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു.

Also Read: പലസ്‌തീനിലെ മനുഷ്യക്കുരുതി: ആക്രമണങ്ങളെ ഭരണകൂടങ്ങള്‍ പിന്തുണയ്ക്കുന്നതില്‍ ലജ്ജിക്കുന്നുവെന്ന് പ്രിയങ്ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.