ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി കോൺഗ്രസ് പ്രവർത്തക സമിതി യോഗം മെയ് 10 ന് ചേരും. വെർച്വലായാണ് യോഗം ചേരുക. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയിരുന്നു. രാജ്യത്തെ സംവിധാനങ്ങള്‍ പരാജയപ്പെട്ടിട്ടില്ല. അത് തെളിയിക്കേണ്ട ബാധ്യത പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയും ബിജെപി സർക്കാരിനുമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു.
ഇന്ത്യ രാഷ്ട്രീയത്തിൽ മുങ്ങിയിരിക്കുന്നു, ജനങ്ങളോട് അനുഭാവമില്ലാത്ത നേതൃത്വമായ മോദി സര്‍ക്കാര്‍ ഇന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളെ പരാജയപ്പെടുത്തിയെന്നും സോണിയ ഗാന്ധി ആരോപിച്ചു. ഇന്ത്യക്ക് വിഭവങ്ങളും അതിന്‍റെ ശക്തിയുമുണ്ട്. എന്നാല്‍ വിഭവങ്ങള്‍ ക്രിയാത്മകമായി വിനിയോഗിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടതായും സോണിയ ആരോപിച്ചു. ഓണ്‍ലൈനായി നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ സോണിയ ഗാന്ധി വിമർശിച്ചത്.
കൂടുതൽ വായനക്ക്: ഇന്ത്യ രാഷ്ട്രീയത്തില്‍ മുങ്ങി; നരേന്ദ്ര മോദി പരാജയമെന്ന് സോണിയ ഗാന്ധി