ETV Bharat / bharat

ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും; ഗവര്‍ണറെ കണ്ട് സാവകാശം തേടി കോണ്‍ഗ്രസ് - ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും

ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ അവകാശവാദം ഉയര്‍ത്തിയതോടെയാണ് ഗവര്‍ണറെ കണ്ട് നേതാക്കള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് സാവകാശം തേടിയത്

Congress leaders meet Himachal pradesh Governor  Himachal pradesh Governor  Himachal pradesh  ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി
മുഖ്യമന്ത്രി സ്ഥാനത്തിനായി ഹിമാചലില്‍ തമ്മിലടി
author img

By

Published : Dec 9, 2022, 10:11 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി തമ്മിലടി തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരണത്തിന് സാവകാശം തേടി കോണ്‍ഗ്രസ് പാര്‍ട്ടി നിരീക്ഷകര്‍. കോണ്‍ഗ്രസ് നിരീക്ഷകരായ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, കോൺഗ്രസ് ഹിമാചൽ ഇൻചാർജ് രാജീവ് ശുക്ല എന്നിവരാണ് രാജ്‌ഭവനിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി നേതാക്കള്‍ സംസാരിക്കുകയും ഉടന്‍ തന്നെ തങ്ങളുടെ പാര്‍ട്ടി, സംസ്ഥാനത്ത് അധികാരത്തിലേറുമെന്ന് അറിയിക്കുകയും ചെയ്‌തു.

ഏറ്റുമുട്ടല്‍ ചേരിതിരിഞ്ഞ്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിന് മുന്നോടിയായാണ് ഗവർണറുമായി നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയത്. ആര് മുഖ്യമന്ത്രിയാകണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല പാർട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് വിടുമെന്ന പ്രമേയം എംഎൽഎമാർ ഇന്ന് വൈകിട്ട് പാസാക്കി. അതേസമയം, ഹിമാചൽ പ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തമ്മിലടി രൂക്ഷമാണ്. പിസിസി പ്രസിഡന്‍റും അന്തരിച്ച മുൻമുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്‍റെ ഭാര്യയുമായ പ്രതിഭ സിങ്‌, മുൻ പിസിസി പ്രസിഡന്‍റ് സുഖ്‌വീന്ദർ സിങ്‌ സുഖു, പ്രതിപക്ഷ നേതാവായിരുന്ന മുകേഷ്‌ അഗ്‌നിഹോത്രി എന്നിവരാണ്‌ ഈ പദവിയ്‌ക്കായി ചേരിതിരിഞ്ഞ്‌ ഏറ്റുമുട്ടിയത്.

'അമ്മയെ മുഖ്യമന്ത്രിയാക്കണം': തർക്കം രൂക്ഷമായതിനെ തുടർന്ന്‌ ഇന്ന് ചേരാനിരുന്ന നിയമസഭാകക്ഷി യോഗം രണ്ടുവട്ടം മാറ്റിവച്ചതോടെ രാത്രി വൈകിയാണ്‌ കക്ഷിയോഗം ചേരാനായത്‌. കോൺഗ്രസ് നിരീക്ഷകരായ ബാഗേൽ, ഹൂഡ, ശുക്ല എന്നിവർ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ പ്രതിഭ സിങ്ങുമായി റാഡിസണ്‍ ഹോട്ടലിലില്‍ വച്ച് കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി വീർഭദ്ര സിങിന്‍റെ ഭാര്യ എന്ന നിലയ്‌ക്ക് കൂടി പ്രതിഭ മുഖ്യമന്ത്രി സ്ഥാനം തനിക്ക് വേണമെന്ന് വാദിക്കുന്നുണ്ട്. ഇത് തനിക്ക് ലഭിച്ചില്ലെങ്കില്‍ വീർഭദ്ര സിങിനോടുള്ള അനാദരാവാകുമെന്നും അവര്‍ നേരത്തേ പറഞ്ഞിരുന്നു. അമ്മയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്ന് തന്നെയാണ് ഇവരുടെ മകന്‍റെയും ആവശ്യം.

ALSO READ| മോദീപ്രഭാവത്തിനുള്ള വോട്ടില്‍ ഗുജറാത്തില്‍ ബിജെപി 'തുടര്‍ച്ച' ; 'മാറ്റ'പ്പരീക്ഷണത്തിന് 'കൈ'കൊടുത്ത് ഹിമാചല്‍

'സംസ്ഥാനത്തിന്‍റെ ഉന്നത സ്ഥാനത്തിലേക്കുള്ള മത്സരത്തിന് ഞാനില്ല. എന്നാല്‍, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥികളിൽ ഒരാളായി എന്‍റെ അമ്മയുണ്ടാവും.' മകനും ഷിംല റൂറലിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയുമായ വിക്രമാദിത്യ സിങ്‌ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. എല്ലാവർക്കും സ്വീകാര്യമായ അന്തിമ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

'ഒന്നിലധികം പേര്‍ ശുഭലക്ഷണം': അതേസമയം, ഒന്നിലധികം മുഖ്യമന്ത്രി സ്ഥാനാർഥികൾ ഉണ്ടാകുന്നത് ജനാധിപത്യത്തിലെ നല്ല ലക്ഷണമാണെന്ന് പാർട്ടി സംസ്ഥാന വക്താവ് പവൻ ഖേര ഇന്നലെ (ഡിസംബര്‍ എട്ട്) ഫലം വന്നതിനുപിന്നാലെ പറഞ്ഞിരുന്നു. വിജയം, വരും ദിവസങ്ങളിൽ പാർട്ടി നേതൃത്വത്തിന് കരുത്ത് പകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഞ്ച് വർഷത്തിന് ശേഷമാണ് ഹിമാചൽ പ്രദേശിൽ കോൺഗ്രസ് തിരിച്ചെത്തുന്നത്. 68 അംഗ നിയമസഭയിൽ 40 സീറ്റുകൾ നേടിയാണ് കോൺഗ്രസിന്‍റെ വിജയം. ബിജെപി 25 സീറ്റുകളും സ്വതന്ത്രർ മൂന്ന് സീറ്റുകളും നേടി. ശക്തമായ പ്രചാരണവുമായി എഎപി രംഗത്തുണ്ടായിരുന്നെങ്കലും വോട്ടർമാർ എഎപിക്ക് നിയമസഭയിൽ ഇടംനൽകിയില്ല. ഹിമാചല്‍ പ്രദേശിന്‍റെ ചുമതലയുണ്ടായിരുന്ന സത്യേന്ദർ ജെയിൻ കള്ളപ്പണക്കേസില്‍ ജയിലില്‍ ആയത് ആപ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.