ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് (New Parliament) മന്ദിരത്തിന്‍റെ ഉദ്‌ഘാടനവും പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തിലൂടെയുള്ള പ്രവര്‍ത്തനാരംഭവുമെല്ലാം നടന്നിരിക്കെ, പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ നിര്‍മാണത്തെ ചൊല്ലി കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് (Congress). പുതിയ പാര്‍ലമെന്‍റ് മന്ദിരത്തെ മോദി മള്‍ട്ടിപ്ലക്‌സ് (Modi Multiplex) എന്നോ അല്ലെങ്കില്‍ മോദി മാരിയറ്റ് എന്നോ വിളിക്കണമെന്നറിയിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് (Jairam Ramesh) കേന്ദ്രത്തിനും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. ഒരു നിര്‍മിതിക്ക് ജനാധിപത്യത്തെ കൊല്ലാനാവുമെങ്കില്‍, രാജ്യത്തിന്‍റെ ഭരണഘടന (Constitution) പോലും തിരുത്തിയെഴുതാതെ പ്രധാനമന്ത്രി (Prime Minister) അതില്‍ വിജയിച്ചുവെന്നും ജയ്‌റാം രമേശ് പരിഹസിച്ചു.
ഇത് 'മോദി മള്‍ട്ടിപ്ലക്‌സ്': വളരെയധികം കൊട്ടിഘോഷിച്ച് ആരംഭിച്ച പുതിയ പാർലമെന്‍റ് മന്ദിരം യഥാർഥത്തിൽ പ്രധാനമന്ത്രിയുടെ ഉദ്യേശങ്ങള്‍ നന്നായി സാക്ഷാത്കരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അതിനെ മോദി മൾട്ടിപ്ലക്സ് അല്ലെങ്കിൽ മോദി മാരിയറ്റ് എന്ന് വിളിക്കണം. നാല് ദിവസങ്ങള്‍ക്കിപ്പുറം ഇരുസഭകളിലും ഇടനാഴികളിലുമായി ഞാൻ കണ്ടത് സംസാരങ്ങളുടെയും സംഭാഷണങ്ങളുടെയും മരണമാണെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.
-
The new Parliament building launched with so much hype actually realises the PM's objectives very well. It should be called the Modi Multiplex or Modi Marriot. After four days, what I saw was the death of confabulations and conversations—both inside the two Houses and in the…
— Jairam Ramesh (@Jairam_Ramesh) September 23, 2023 " class="align-text-top noRightClick twitterSection" data="
">The new Parliament building launched with so much hype actually realises the PM's objectives very well. It should be called the Modi Multiplex or Modi Marriot. After four days, what I saw was the death of confabulations and conversations—both inside the two Houses and in the…
— Jairam Ramesh (@Jairam_Ramesh) September 23, 2023The new Parliament building launched with so much hype actually realises the PM's objectives very well. It should be called the Modi Multiplex or Modi Marriot. After four days, what I saw was the death of confabulations and conversations—both inside the two Houses and in the…
— Jairam Ramesh (@Jairam_Ramesh) September 23, 2023
ഹാളുകൾ സുഖകരമോ ഒതുക്കമുള്ളതോ അല്ലാത്തതിനാൽ പരസ്‌പരം കാണാന്‍ ബൈനോക്കുലറുകൾ ആവശ്യമാണ്. പഴയ പാർലമെന്‍റ് മന്ദിരത്തിന് ഒരു പ്രത്യേക പ്രഭാവലയം മാത്രമല്ല, അത് സംഭാഷണങ്ങള്‍ സുഗമമാക്കിയിരുന്നു. ഇരുസഭകള്‍ക്കിടയിലെയും സെന്‍ട്രല്‍ ഹാള്‍, ഇടനാഴി എന്നിവടങ്ങളിലേക്കുള്ള യാത്ര എളുപ്പമായിരുന്നു. എന്നാല്‍ ഈ പുതിയ കെട്ടിടം പാർലമെന്‍റിന്‍റെ നടത്തിപ്പ് വിജയകരമാക്കുന്നതിനാവശ്യമായ ബന്ധത്തെ ദുര്‍ബലമാക്കുന്നു. മാത്രമല്ല ഇരുസഭകളും തമ്മിലുള്ള വേഗത്തിലുള്ള ഏകോപനം വളരെ ബുദ്ധിമുട്ടുള്ളതുമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒന്ന് വഴിതെറ്റിയാല്‍ എന്തുചെയ്യും: പഴയ കെട്ടിടത്തില്‍ നിങ്ങള്‍ക്ക് വഴിതെറ്റിയാല്‍, വൃത്താകൃതിയിലുള്ളതിനാൽ തന്നെ വേഗത്തില്‍ വഴി കണ്ടെത്താനാവും. പുതിയ കെട്ടിടത്തില്‍ വഴി തെറ്റിയാല്‍, നിങ്ങള്‍ വട്ടംകറങ്ങും. പഴയ കെട്ടിടം നിങ്ങൾക്ക് സ്ഥലസൗകര്യവും സുതാര്യവുമായി തോന്നും, എന്നാല്‍ പുതിയത് ഇടുങ്ങിയതുപോലെ തോന്നിക്കും. പാർലമെന്‍റിൽ വെറുതെ ചുറ്റിക്കറങ്ങുന്നതില്‍ ലഭിച്ചിരുന്ന സന്തോഷം അപ്രത്യക്ഷമായി. പഴയ കെട്ടിടത്തിലേക്ക് പോകാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ മന്ദിരം വേദനാജനകവും ഉത്‌കണ്‌ഠയുണ്ടാക്കുന്നതുമാണെന്നും എന്‍റെ സഹപ്രവർത്തകരിൽ പലര്‍ക്കും ഇതേ തോന്നലുകള്‍ തന്നെയാണെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ജയ്‌റാം രമേശ് അഭിപ്രായപ്പെട്ടു.
പുതിയ കെട്ടിടത്തിന്‍റെ രൂപകല്പനയില്‍ തങ്ങളുടെ ജോലി ചെയ്യാൻ സഹായിക്കുന്നതിന് ഉതകുന്ന വിവിധ പ്രവർത്തനങ്ങളെ പരിഗണിച്ചിട്ടില്ലെന്നാണ് സെക്രട്ടേറിയറ്റിലെ ജീവനക്കാരിൽ നിന്നും എനിക്ക് കേള്‍ക്കാനായത്. കെട്ടിടം ഉപയോഗിക്കുന്നവരുമായി കൂടിയാലോചനകൾ നടത്താത്ത സാഹചര്യത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. 2024 ലെ ഭരണമാറ്റത്തിന് ശേഷം പുതിയ പാർലമെന്റ് മന്ദിരത്തിന് മികച്ച ഉപയോഗം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്നും ജയ്‌റാം രമേശ് എക്‌സില്‍ കൂട്ടിച്ചേര്‍ത്തു.
-
Even by the lowest standards of the Congress Party, this is a pathetic mindset. This is nothing but an insult to the aspirations of 140 crore Indians.
— Jagat Prakash Nadda (@JPNadda) September 23, 2023 " class="align-text-top noRightClick twitterSection" data="
In any case, this isn’t the first time Congress is anti-Parliament. They tried in 1975 and it failed miserably.😀 https://t.co/QTVQxs4CIN
">Even by the lowest standards of the Congress Party, this is a pathetic mindset. This is nothing but an insult to the aspirations of 140 crore Indians.
— Jagat Prakash Nadda (@JPNadda) September 23, 2023
In any case, this isn’t the first time Congress is anti-Parliament. They tried in 1975 and it failed miserably.😀 https://t.co/QTVQxs4CINEven by the lowest standards of the Congress Party, this is a pathetic mindset. This is nothing but an insult to the aspirations of 140 crore Indians.
— Jagat Prakash Nadda (@JPNadda) September 23, 2023
In any case, this isn’t the first time Congress is anti-Parliament. They tried in 1975 and it failed miserably.😀 https://t.co/QTVQxs4CIN
തിരിച്ചടിച്ച് ബിജെപി: അതേസമയം ജയ്‌റാം രമേശിലൂടെ പുറത്തുവരുന്നത് കോൺഗ്രസിന്‍റെ ദയനീയ മനോഭാവം മാത്രമാണെന്ന് ബിജെപിയും തിരിച്ചടിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഏറ്റവും താഴ്‌ന്ന നിലവാരമാണെങ്കില്‍ കൂടി, ഇത് ദയനീയമായ ഒരു മാനസികാവസ്ഥയാണെന്നും ഇത് 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളോടുള്ള അവഹേളനമല്ലാതെ മറ്റൊന്നുമല്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും എക്‌സില്‍ കുറിച്ചു.