ETV Bharat / bharat

പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് നേതാക്കള്‍; ഇതെല്ലാം ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നെന്ന് ജി-23 സംഘം

2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയ വഴിയില്‍ എത്തിക്കുന്നതിനുള്ള കര്‍മ്മപദ്ധതികൾ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ പ്രശാന്ത് കിഷോര്‍ അവതരിപ്പിച്ചിരുന്നു.

Cong leaders welcome PK reboot plan  2024 Lok Sabha elections  പ്രശാന്ത് കിഷോര്‍  കോണ്‍ഗ്രസ്  സോണിയ ഗാന്ധി പ്രശാന്ത് കിഷോര്‍  2024 പൊതുതെരഞ്ഞെടുപ്പ്  ജി 23  കോണ്‍ഗ്രസ് ജി 23 നേതാക്കള്‍  congress reeboot plan  prashant kishor reboot plan  congress g23 leaders
പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്‌ത് കോണ്‍ഗ്രസ് നേതാക്കള്‍; ഇതെല്ലാം ഞങ്ങള്‍ നേരത്തേ പറഞ്ഞിരുന്നെന്ന് ജി-23 സംഘം
author img

By

Published : Apr 24, 2022, 8:30 PM IST

ന്യൂഡല്‍ഹി: രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി കോൺഗ്രസ് നടത്തിയ ചർച്ചകൾ ആഴ്‌ച മുഴുവൻ നീണ്ടുനിന്നതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടിയില്‍ ചേരുമൊ ഇല്ലയോ എന്ന ആശങ്കയില്‍ കോണ്‍ഗ്രസ് നേതൃത്വം. 2024 ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയ വഴിയില്‍ എത്തിക്കുന്നതിനുള്ള പദ്ധതികള്‍ നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കും എന്ന നിലയിലുള്ള വാര്‍ത്തകള്‍ സജീവമായത്. തെരഞ്ഞെടുപ്പ് കര്‍മ്മ പദ്ധതികളുടെ അവതരണത്തിന്‍റെ ഭാഗമായി 600-ഓളം സ്ലൈഡുകളുള്ള പവര്‍പോയിന്‍റ് പ്രസന്‍റേഷനും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കള്‍ക്ക് മുന്‍പില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും പ്രശാന്ത് കിഷോറിന്‍റെ പാര്‍ട്ടി പ്രവേശനത്തെ സ്വഗതം ചെയ്യുന്നതായാണ് സൂചന. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുമോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുന്നത് സോണിയ ഗാന്ധി ആയിരിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

താല്‍പര്യമില്ലാതെ ജി-23: പാര്‍ട്ടിയോട് മതിപ്പില്ലാത്ത ഒരുവ്യക്തിയെ നേതൃത്വനിരയിലേക്ക് കൊണ്ട് വരാന്‍ ശ്രമിക്കുന്നതിനോട് കോണ്‍ഗ്രസ് വിമതഗ്രൂപ്പായ ജി-23 ലെ നേതാക്കളും വിമുഖത പ്രകടിപ്പിക്കുന്നതായാണ് പുറത്ത് വരുന്ന വിവരം. പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വെച്ച ആശയങ്ങള്‍ എല്ലാം തന്നെ ജി-23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തുകളിലും, തുടര്‍ന്നുള്ള യോഗങ്ങളിലും ഉന്നയിച്ചിരുന്നവയാണെന്നും അവര്‍ വ്യക്തമാക്കി. ഗാന്ധി കുടുംബത്തില്‍ നിന്നല്ലാത്ത ഒരാളെ പാർട്ടി അധ്യക്ഷനാക്കുക, പാർലമെന്‍ററി ബോർഡിന്‍റെ പുനരുജ്ജീവനം, സ്വജനപക്ഷപാതം അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പികെ നേതൃത്വത്തിന് മുന്നില്‍ വെച്ച നിര്‍ദേശങ്ങള്‍. സമാന പ്രശ്‌നങ്ങളാണ് കാലങ്ങളായി തങ്ങളും ചൂണ്ടിക്കാണിക്കുന്നതെന്നാണ് വിമതസംഘത്തിന്‍റെ വാദം.

പ്രശാന്തിന്‍റെ തന്ത്രങ്ങൾ മനസിലാക്കട്ടെയെന്ന് കോൺഗ്രസ്: ഏപ്രില്‍ 17 മുതല്‍ കിഷോർ 2024 ലെ തെരഞ്ഞെടുപ്പിനുള്ള വിശദമായ കര്‍മ്മപദ്ധതിയാണ് സോണിയ ഗാന്ധിക്കും പാർട്ടിയുടെ ഉന്നത നേതാക്കൾക്കും മുമ്പാകെ അവതരിപ്പിച്ചത്. ഇത് പരിശോധിച്ച് ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേകസംഘത്തെയും പാര്‍ട്ടി പ്രസിഡന്‍റ് നിയോഗിച്ചിട്ടുണ്ട്. ആ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് കോൺഗ്രസ് സംഘടന ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.

370 മുതൽ 400 വരെ സീറ്റുകൾ കോൺഗ്രസ് ലക്ഷ്യമിടുന്നുണ്ടെന്നും പാർട്ടി ദുർബലമായ സ്ഥലങ്ങളിലെല്ലാം സഖ്യമുണ്ടാക്കി മത്സരിക്കാന്‍ ശ്രമിക്കണമെന്നും കിഷോർ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നതായാണ് പുറത്തുവരുന്ന വിവരം. കിഷോര്‍ മുന്നോട്ട് വെച്ച ആശയങ്ങളില്‍ പലതും പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്വീകാര്യമായവയാണ്. എന്നാലും പല നേതാക്കളും അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ സംശയം പ്രകടിപ്പിച്ചും രംഗത്തെത്തുന്നുണ്ട്.

തെരഞ്ഞെടുപ്പിന് മുന്‍പായി സംഘടനയെ വന്‍ തോതില്‍ നവീകരിക്കാന്‍ പ്രശാന്ത് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 2024ലെ തെരഞ്ഞെടുപ്പിലും അതിനുമുമ്പ് വരാനിരിക്കുന്ന ആറ് നിയമസഭ തെരഞ്ഞെടുപ്പുകളിലും മത്സരിക്കുന്നതിനുള്ള മാർഗരേഖ നിർദേശിച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായി കോൺഗ്രസ് നേതാക്കൾ പലതവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. ഇതിലൂടെ സംഘടനയുടെ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.

Also read: പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ച പുനരുജ്ജീവന പദ്ധതി : രാജസ്ഥാൻ, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്‌ത് സോണിയ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.