ഹൈദരാബാദ്: കർഷകർക്ക് സൗജന്യ വൈദ്യുതി, വിദ്യാർഥികൾക്ക് സൗജന്യ ഇന്‍റർനെറ്റ്, ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി അടക്കം വമ്പൻ മോഹന വാഗ്‌ദാനങ്ങളുമായി തെലങ്കാനയില്‍ കോൺഗ്രസിന്‍റെ പ്രകടന പത്രിക. ദരിദ്രകുടുംബങ്ങളിലെ നവജാത ശിശുക്കൾക്ക് 'ഗോൾഡൻ മദർ' പദ്ധതി ധനസഹായം ഉൾപ്പെടെ നൽകുമെന്ന് പ്രകടനപത്രികയിൽ പറയുന്നു.
Telangana election Congress election manifesto promise. യുവതികളുടെ വിവാഹത്തിന് ഒരു ലക്ഷം രൂപ, 'ഇന്ദിരാമ്മ' സമ്മാനം എന്ന പേരിൽ 10 ഗ്രാം സ്വർണം, കാർഷിക ആവശ്യങ്ങൾക്ക് 24 മണിക്കൂർ സൗജന്യ വൈദ്യുതി, അധികാരമേറ്റ് ആറുമാസത്തിനകം മെഗാ ഡിഎസ്‌സി വഴി അധ്യാപക ഒഴിവുകൾ നികത്തും... തുടങ്ങിയവയാണ് പ്രധാന വാഗ്‌ദാനങ്ങൾ.
കർഷകർക്ക് പ്രതിവർഷം 2 ലക്ഷം രൂപയുടെ വായ്‌പ വരെ എഴുതിത്തള്ളുകയും 3 ലക്ഷം രൂപ വരെ പലിശരഹിത വിള വായ്‌പ ലഭ്യമാക്കുകയും ചെയ്യും. വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് പോലുള്ള സംവിധാനങ്ങൾക്കായി സംസ്ഥാന ബജറ്റിന്‍റെ 15% വരെ വകയിരുത്തും കൂടാതെ രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പ്രതിമാസം 25,000 രൂപ പെൻഷനും ഒരു കുടുംബാംഗത്തിന് സർക്കാർ ജോലിയും പ്രകടനപത്രിക ഉറപ്പുനൽകുന്നു.
പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങൾ ഇങ്ങനെ :
കൃഷിക്ക് 24 മണിക്കൂർ തുടർച്ചയായ സൗജന്യ വൈദ്യുതി
അധികാരത്തിൽ വന്ന് ആറു മാസത്തിനകം അധ്യാപക ഒഴിവുകൾ നികത്താൻ മെഗാ ഡി.എസ്.സി
ക്യാമ്പ് ഓഫീസിൽ എല്ലാ ദിവസവും മുഖ്യമന്ത്രിയുടെ പ്രജ ദർബാർ
വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സൗകര്യം
തെലങ്കാന സമര രക്തസാക്ഷി കുടുംബങ്ങൾക്ക് പ്രതിമാസം 25,000 രൂപ പെൻഷൻ
ഒരു കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി
ആക്ടിവിസ്റ്റുകൾക്കെതിരായ കേസുകൾ നീക്കം ചെയ്യൽ
250 ചതുരശ്രയടിയുള്ള പ്ലോട്ടുകൾ വീടിനായി അനുവദിക്കും
കർഷകർക്ക് 2 ലക്ഷം രൂപയുടെ വിള വായ്‌പ വരെ എഴുതിത്തള്ളൽ, പ്രതിവർഷം 3 ലക്ഷം രൂപ വരെ പലിശരഹിത വിള വായ്‌പ
പ്രധാന വിളകൾക്ക് സമഗ്ര ഇൻഷുറൻസ് പദ്ധതി
കാലേശ്വരം പദ്ധതിയുടെ നിർമാണത്തിലെ അഴിമതി പരിഹരിക്കാൻ ഹൈക്കോടതി സിറ്റിങ്
അധികാരത്തിലേറ്റ് ആറ് മാസത്തിനുള്ളിൽ അധ്യാപക ഒഴിവുകൾ നികത്താനും വാർഷിക തൊഴിൽ കലണ്ടർ പുറത്തിറക്കാനും മെഗാ ഡി.എസ്.സി
സംസ്ഥാന ബജറ്റിന്‍റെ 15% വരെ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കുക
കാൽമുട്ടിന് ശസ്ത്രക്രിയയ്ക്കായി ആരോഗ്യശ്രീ പദ്ധതി ബാധകമാക്കുക
ധരണി പോർട്ടലിന് പകരം 'ഭൂമാത' എന്ന പേരിൽ ഒരു പുതിയ പോർട്ടൽ സ്ഥാപിക്കുകയും വിതരണം ചെയ്‌ത ഭൂമിയുടെ പൂർണ്ണ അവകാശം നൽകുകയും ചെയ്യുക
ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, പുതിയ പിആർസി രൂപീകരിക്കുക, ആർടിസി തൊഴിലാളികൾക്ക് രണ്ട് പിആർസി കുടിശ്ശിക നൽകുക
ഓരോ ഓട്ടോ ഡ്രൈവറുടെയും അക്കൗണ്ടിൽ പ്രതിവർഷം 12,000 രൂപ
മദ്യശാലകൾ നിർത്തലാക്കും
പട്ടികജാതി വിഭാഗീകരണത്തിന് ശേഷം പട്ടികജാതി ഉപജാതികൾക്കായി മൂന്ന് കോർപ്പറേഷനുകളുടെ രൂപീകരണം
ജാതി സെൻസസിന് ശേഷം പിന്നോക്ക വിഭാഗങ്ങൾക്ക് ജനസംഖ്യാടിസ്ഥാനത്തിലുള്ള സംവരണം നടപ്പാക്കുക, പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമായി പ്രത്യേക ഉപപദ്ധതികൾ, വെൽഫെയർ ബോർഡ് എന്നിവ സ്ഥാപിക്കുക
ആടുവളർത്തലിന് യാദവർക്കും കുറുമകൾക്കും 2 ലക്ഷം രൂപ നേരിട്ട് ധനസഹായം
സ്വാശ്രയ സംഘങ്ങൾക്കുള്ള വായ്‌പ പരിധി 10 ലക്ഷം രൂപയായി ഉയർത്തുക
18 വയസുള്ള എല്ലാ വിദ്യാർത്ഥിനികൾക്കും സൗജന്യ ഇലക്ട്രിക് സ്‌കൂട്ടറുകൾ
ഹൈദരാബാദ് മാധ്യമപ്രവർത്തകരുടെ പാർപ്പിട പ്രശ്‌നത്തിന് പരിഹാരം കാണുക, മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം
റേഷൻ കാർഡിൽ ഉയർന്ന ഗുണമേന്മയുള്ള അരി വിതരണം
ഗൾഫ് തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡ് സ്ഥാപിക്കുക, ഗൾഫിൽ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം
ഭിന്നശേഷിക്കാർക്കുള്ള പ്രതിമാസ പെൻഷൻ 5,016 രൂപയായും 50 വയസ്സിനു മുകളിലുള്ള നാടൻ കലാകാരന്മാർക്കുള്ള പെൻഷൻ 3,016 രൂപയായും വർധിപ്പിക്കുക
എല്ലാ ജില്ലയിലും ഗുരുകുല സ്പോർട്‌സ് സ്‌കൂൾ
ഒസ്‌മാനിയ ആശുപത്രിയുടെ പൈതൃക പ്രൗഢിയുടെ നവീകരണം
സ്ത്രീകൾ, പ്രായമായവർ, വികലാംഗർ എന്നിവർക്ക് മെട്രോ ട്രെയിൻ നിരക്കിൽ 50% ഇളവ്
ഹൈദരാബാദിലെ കനാലുകളുടെ നവീകരണം
സംസ്ഥാനത്തുടനീളം വസ്‌തു, വീട്ടുനികുതി കുടിശ്ശികയിന്മേലുള്ള പിഴകൾ നിർത്തലാക്കൽ
നഗരങ്ങളിലും മുനിസിപ്പാലിറ്റികളിലും ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ്‌തി പൊതുവിദ്യാലയങ്ങൾ സ്ഥാപിക്കൽ
മെട്രോ ട്രെയിൻ നിരക്കിളവ് മുതൽ കനാലുകളുടെയും പൊതുവിദ്യാലയങ്ങളുടെയും നവീകരണ പദ്ധതികൾ എന്നിവയും പ്രകടന പത്രികയിലുണ്ട്.