ETV Bharat / bharat

Congress Changes Candidates In Madhya Pradesh: പ്രതിഷേധം ശക്തം; മധ്യപ്രദേശിൽ 4 സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ് - പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർഥികളെ മാറ്റി

Congress Changed candidates to cool protests in Madhya Pradesh : പിപാരിയ, സുമാവലി, ബദ്‌നഗർ, ജോറ എന്നി മണ്ഡലങ്ങളിൽ പ്രഖ്യാപിച്ചിരുന്ന സ്ഥാനാർഥികളെയാണ് മാറ്റിയത്

Congress changes candidates  Congress changes candidates in four seats  Congress changes candidates in Madhya Pradesh  Congress Changed candidates in four constituencies  മധ്യപ്രദേശിൽ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ്  മധ്യപ്രദേശിൽ നാല് സീറ്റുകളിൽ സ്ഥാനാർഥികളെ മാറ്റി  Congress to cool protests  Congress Changed candidates to cool protests  സ്ഥാനാർഥികളെ മാറ്റി  പ്രതിഷേധത്തെ തുടർന്ന് സ്ഥാനാർഥികളെ മാറ്റി  മധ്യപ്രദേശ് കോൺഗ്രസ്
Congress Changed Candidates
author img

By ETV Bharat Kerala Team

Published : Oct 25, 2023, 8:37 PM IST

ഭോപ്പാൽ (മധ്യപ്രദേശ്): നവംബർ 17ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റി കോൺഗ്രസ്. സുമാവോലി, പിപാരിയ, ബദ്‌നഗർ, ജോറ അസംബ്ലി സീറ്റുകളിൽ (Sumaoli, Pipariya, Badnagar and Jaora assembly seats) നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥികളെയാണ് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ബുധനാഴ്‌ച മാറ്റിയത്. സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ വിവിധയിടങ്ങളിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് നടപടിയെന്നാണ് റിപ്പോർട്ടുകൾ (Congress Changed Candidates in four seats in Madhya Pradesh).

ബദ്‌നഗറിൽ നിലവിലെ സ്ഥാനാർഥി രാജേന്ദ്ര സിങ് സോളങ്കിക്ക് പകരം മുരളി മോർവാളിനെ സ്ഥാനാർഥിയാക്കി. ഭോപ്പാലിലെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥിന്‍റെ ബംഗ്ലാവിന് മുന്നിൽ മുരളി മോർവാളിന്‍റെ അനുയായികൾ ടയറുകൾ കത്തിച്ച് പ്രതിഷേധിച്ചിരുന്നു.

നർമദാപുരം ജില്ലയിലെ പിപാരിയയിൽ (എസ്‌സി) നേരത്തെ പ്രഖ്യാപിച്ച സ്ഥാനാർഥി ഗുരു ചരൺ ഖരെയെ മാറ്റി പകരം വീരേന്ദ്ര ബെൽവൻഷിയ്‌ക്ക് പാർട്ടി ടിക്കറ്റ് നൽകി. രത്‌ലാം ജില്ലയിലെ ജോറ മണ്ഡലത്തിൽ ഹിമ്മത് ശ്രീമലിനെ മാറ്റി പകരം വീരേന്ദ്ര സിങ് സോളങ്കിയ്‌ക്ക് സ്ഥാനാർഥിത്വം നൽകി. ശ്രീമലിന് സ്ഥാനാർഥിത്വം നൽകിയതിനെ സോളങ്കിയുടെ അനുയായികൾ എതിർത്തിരുന്നു.

മൊറേന ജില്ലയിലെ സുമാവലിയിൽ നേരത്തെ പ്രഖ്യാപിച്ച കുൽദീപ് സികർവാറിന് പകരം സിറ്റിങ് നിയമസഭാംഗമായ അജബ് സിംഗ് കുശ്വാഹയാണ് മത്സരിക്കുക. 2020ലെ കമൽനാഥ് സർക്കാർ തകർന്നതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ കുശ്വാഹ വിജയിച്ചിരുന്നു. ഇത്തവണ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് കുശ്വാഹ തന്‍റെ അനുയായികൾക്കൊപ്പം പ്രതിഷേധ റാലി നടത്തിയിരുന്നു.

അതേസമയം സംസ്ഥാനത്തെ 230 സീറ്റുകളിലേക്കും കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി നിലവിൽ 228 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ 30 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 230 അംഗ എംപി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 17 നാണ് നടക്കുക. വോട്ടെണ്ണൽ ഡിസംബർ മൂന്നിന് നടക്കും.

സ്ഥാനാർഥി നിർണയത്തെച്ചൊല്ലി മധ്യപ്രദേശ് ബിജെപിയിലും (Madhya Pradesh BJP) കലഹം ശക്തമാണ്. കഴിഞ്ഞ ദിവസം രോഷാകുലരായ അണികൾ കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കുവരെ സ്ഥിതിഗതികൾ എത്തിയിരുന്നു. ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിനെതിരെയാണ് കയ്യേറ്റ ശ്രമം നടന്നത് (Assault Attempt on Union Minister Bhupendra Yadav Over Madhya Pradesh Election Ticket Distribution).

പാർട്ടി പ്രവർത്തകർ കേന്ദ്രമന്ത്രിയുടെ അംഗരക്ഷകരുമായി കൊമ്പുകോർക്കുകയും ഒരു ഉദ്യോഗസ്ഥനെ വളഞ്ഞിട്ടാക്രമിക്കുകയും ചെയ്‌തു. ഇതോടെ ഉദ്യോഗസ്ഥർ തോക്ക് പുറത്തെടുത്തെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു (Bhupendra Yadav Attacked By BJP). യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനായ അഭിലാഷ് പാണ്ഡെയ്ക്ക് സ്ഥാനാർഥിത്വം നൽകിയതിൽ പ്രതിഷേധിച്ചാണ് പാർട്ടി പ്രവർത്തകർ കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാൻ മുതിർന്നത്.

READ MORE: Bhupendra Yadav Attacked By BJP: സീറ്റിനെ ചൊല്ലി മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ കയ്യേറ്റം ചെയ്യാൻ ശ്രമം, അംഗരക്ഷകന് മർദനം

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.