ETV Bharat / bharat

ദേശീയ സദ്ഭാവന ദിനം സേവ ദിനമായി ആചരിക്കും: കെ സി വേണുഗോപാൽ

രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനമായി ആചരിക്കുന്ന ദേശീയ സദ്ഭാവന ദിനം സേവ ദിനമായി ആചരിക്കുമെന്ന് എ.ഐ. സി. സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

Congress asks party members to observe Rajiv Gandhi's death anniversary as Seva and Sadbhavna day  Seva and Sadbhavna day  Rajiv Gandhi's death anniversary  രാജീവ് ഗാന്ധിയുടെ ചരമദിനം ' സേവ സദ്ഭാവന' ദിനമായി ആചരിക്കും: കെ സി വേണുഗോപാൽ  രാജീവ് ഗാന്ധി  സേവ സദ്ഭാവന ദിനം
രാജീവ് ഗാന്ധിയുടെ ചരമദിനം ' സേവ സദ്ഭാവന' ദിനമായി ആചരിക്കും: കെ സി വേണുഗോപാൽ
author img

By

Published : May 20, 2021, 9:17 AM IST

ന്യൂഡൽഹി: രാജ്യം കൊവിഡ് പ്രതിസന്ധി നേരിടുന്ന ഈ വേളയിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമദിനം ' സേവ സദ്ഭാവന' ദിനമായി ആചരിക്കുമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇതിനായി മുന്നണി സംഘടനകളോടും സംസ്ഥാനത്തെ വിവിധ കോൺഗ്രസ് പ്രദേശ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെയ് 21,2021നമ്മുടെ പ്രിയ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ശ്രീ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്‍റെ 30ാം വാർഷികം ആഘോഷിക്കുമെന്ന് വേണുഗോപാൽ പത്രക്കുറിപ്പിൽ പറഞ്ഞു. ഈ മഹാമാരി അതിജീവിക്കുന്നതുവരെ സുരക്ഷിതമായ പെരുമാറ്റവും രീതികളും പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പകർച്ചവ്യാധി രൂക്ഷമാകുമ്പോൾ ഓക്സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ ജനങ്ങളിലേക്ക് എത്തിക്കാന്‍ കോൺഗ്രസ് പാർട്ടിയുടെ മുന്നണികളും, തൊഴിലാളികളും, നേതാക്കളും നടത്തുന്ന ശ്രമങ്ങളെ വേണുഗോപാൽ പ്രശംസിച്ചു. ഓർമ്മദിനത്തിൽ രോഗികളുടെ ബന്ധുക്കൾ, ആംബുലൻസ് ഡ്രൈവർമാർ, ശവസംസ്കാര ചടങ്ങിന് പങ്കെടുക്കുന്ന ആളുകൾ, എന്നിവർക്ക് പാർട്ടി പോഷകാഹാരം വിതരണം ചെയ്യും. സംസ്ഥാന,ജില്ല, ബ്ലോക്ക് തലങ്ങളിൽ മാസ്ക് അവബോധ പദ്ധതി സംഘടിപ്പിക്കും.

കോൺഗ്രസ് പ്രവർത്തകർ ആളുകൾക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യും. മരുന്നുകളുടെ കിറ്റുകൾ ആവശ്യമുള്ളവർക്ക് വിതരണം ചെയ്യും.കൊവിഡ് രോഗികൾക്കായി സ്വന്തം അല്ലെങ്കിൽ മറ്റ് ജില്ലകളിൽ കുറഞ്ഞത് രണ്ട് ആംബുലൻസുകളെങ്കിലും നൽകാൻ പാർട്ടി അംഗങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ നേരിടാനും പോരാടാനും തയാറാക്കുന്നതിനുപകരം കേന്ദ്ര സർക്കാർ അതിനെ പരിഹസിച്ചുവെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.