ETV Bharat / bharat

ശിവമോഗയിലെ താമരയുടെ രൂപത്തിലുള്ള വിമാനത്താവള ടെർമിനൽ മറയ്‌ക്കണം; തെരഞ്ഞെടുപ്പ് കമ്മിഷനോട് കോണ്‍ഗ്രസ് - cover lotus shaped Shivamogga Airport Terminal

എയർപോർട്ട് ടെർമിനലിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത് തങ്ങളുടെ നേട്ടമാണെന്ന് പറയുന്നത് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്.

ശിവമോഗ വിമാനത്താവളം  ശിവമോഗ  കോണ്‍ഗ്രസ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  Karnataka  Shivamogga Airport  lotus shaped Shivamogga Airport  Congress  BJP  cover lotus shaped Shivamogga Airport Terminal  ശിവമോഗ ജില്ല കോൺഗ്രസ്
ശിവമോഗ വിമാനത്താവളം
author img

By

Published : Apr 8, 2023, 7:42 PM IST

ശിവമോഗ (കർണാടക): നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ കർണാടകയിൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ ശിവമോഗയിലെ സോഗാനെ ഗ്രാമത്തിൽ താമരയുടെ രൂപത്തിൽ പുതുതായി നിർമിച്ച വിമാനത്താവള ടെർമിനൽ മൂടി വയ്‌ക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ഇത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എയർപോർട്ട് ടെർമിനൽ തെരഞ്ഞെടുപ്പ് കമ്മിഷൻ മറയ്‌ക്കണം എന്നുമാണ് ശിവമോഗ ജില്ല കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്.

'താമരയുടെ ആകൃതിയിലുള്ള എയർപോർട്ട് ടെർമിനലിന്‍റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ ഇത് തങ്ങളുടെ നേട്ടമാണെന്ന് ബിജെപി ഉയർത്തിക്കാട്ടുന്നു. അതിനാൽ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ എയർപോർട്ട് ടെർമിനൽ പൂർണമായും മൂടി വയ്‌ക്കണം. കൂടാതെ ട്രാൻസ്പോർട്ട് ബസുകളിലെ സർക്കാർ പരസ്യങ്ങളും നീക്കം ചെയ്യണം, കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ചടങ്ങിൽ കെപിസിസി സെക്രട്ടറി ദേവേന്ദ്രപ്പ, കവിതാ രാഘവേന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.

ഫെബ്രുവരി 27നാണ് സോഗാനെ ഗ്രാമത്തിലെ ശിവമോഗ വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തത്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ 80-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ഉദ്‌ഘാടനം സംഘടിപ്പിച്ചത്. മുന്നിൽ താമരയുടെയും പിന്നിൽ നിന്ന് കഴുകന്‍റെയും ആകൃതിയിലുള്ള ശിവമോഗ വിമാനത്താവളം 450 കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്.

ശിവമോഗ വിമാനത്താവളം  ശിവമോഗ  കോണ്‍ഗ്രസ്  കർണാടക നിയമസഭ തെരഞ്ഞെടുപ്പ്  Karnataka  Shivamogga Airport  lotus shaped Shivamogga Airport  Congress  BJP  cover lotus shaped Shivamogga Airport Terminal  ശിവമോഗ ജില്ല കോൺഗ്രസ്
ശിവമോഗ വിമാനത്താവളം

300 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുള്ള പാസഞ്ചർ ടെർമിനലാണ് വിമാനത്താവളത്തിലുള്ളത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ നീളം കൂടിയ റണ്‍വേയും ഇവിടെയാണുള്ളത്. കർണാടകയിലെ ഒൻപതാമത്തെ വിമാനത്താവളമാണ് ശിവമോഗ. ബെംഗളൂരു, കലബുറഗി, ബെലഗാവി, മൈസൂരു, ബല്ലാരി, ബിദർ, ഹുബ്ബള്ളി, മംഗലാപുരം എന്നിവയാണ് മറ്റ് വിമാനത്താവളങ്ങൾ.

തെരഞ്ഞെടുപ്പിനൊരുങ്ങി കർണാടക: മേയ്‌ 10നാണ് കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മേയ് 13 തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 224 അംഗ കർണാടക നിയമസഭയുടെ നിലവിലെ കാലാവധി മേയ് 24ന് അവസാനിക്കും. 1985 മുതൽ ആർക്കും ഭരണത്തുടർച്ചയില്ലാത്ത കർണാടകയിൽ നിലവിൽ ബിജെപിയാണ് ഭരണപക്ഷത്തുള്ളത്.

അഞ്ച് കോടി 21 ലക്ഷം വോട്ടർമാരാണ് ഇത്തവണ കർണാടകയില്‍ തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുക. ഇതില്‍ 2.59 കോടി സ്‌ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. പുതുതായി 9,17,241 വോട്ടര്‍മാര്‍ ഇത്തവണ വോട്ട് രേഖപ്പെടുത്തും. 52,282 പോളിങ് ബൂത്തുകളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക.

2018 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റുകളും കോൺഗ്രസ് 80 സീറ്റുകളും ജെഡിഎസ് 37 സീറ്റുകളും നേടിയിരുന്നു. ഭൂരിപക്ഷം ലഭിച്ചതോടെ ജെഡിഎസും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി സർക്കാർ രൂപീകരിച്ചു. എന്നാൽ ഒന്നര വർഷത്തിന് ശേഷം നടന്ന രാഷ്‌ട്രീയ നാടകങ്ങൾക്കൊടുവിൽ ഭരണം ബിജെപിയുടെ കൈകളിലെത്തുകയായിരുന്നു.

കോണ്‍ഗ്രസിന്‍റെ 14 എംഎൽഎമാരും ജെഡിഎസിന്‍റെ മൂന്ന് എംഎൽഎമാരും രാജി സമർപ്പിച്ചു. തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പ് ബിജെപി 12 സീറ്റുകൾ തൂത്തുവാരുകയായിരുന്നു. ഇതോടെ 119 എംഎൽഎമാരുമായി ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു.

ALSO READ: ബിജെപിയുടെ 'ഓപ്പറേഷന്‍ താമര '; പരീക്ഷണശാലയായി കര്‍ണാടക, ചരിത്രം ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.