ദിസ്‌പൂർ: അസമിലെ രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. 26 സ്ഥാനാർഥികളുടെ പേരാണ് പട്ടികയിലുള്ളത്. തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനായി മോഹൻ പ്രകാശ്, ജയദേവ് ജെന എന്നിവരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) നിയമിച്ചു.
രണ്ടാം ഘട്ട തെരഞ്ഞടുപ്പ് നടക്കുന്ന ടിറ്റബോർ, ധാക്കുഖാന, നവോബൊയിച നിയമസഭ മണ്ഡലങ്ങളിലേക്കുള്ള മൂന്ന് സ്ഥാനാർഥികളുടെ പേരുകൾ പാർട്ടി ഞായറാഴ്ച പുറത്തിറക്കിയിരുന്നു. മാർച്ച് 27 മുതൽ ഏപ്രിൽ ആറ് വരെ മൂന്ന് ഘട്ടങ്ങളിലായാണ് അസമിൽ തെരഞ്ഞെടുപ്പ്. ഫലം മെയ് രണ്ടിന് പ്രഖ്യാപിക്കും.