ETV Bharat / bharat

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് - നാഷണല്‍ ഹെറാള്‍ഡ് കേസ്

ഡോക്‌ടര്‍മാരുടെ നിര്‍ദേശം പ്രകാരം കോണ്‍ഗ്രസ് അധ്യക്ഷ ക്വാറന്‍റൈനിലാണെന്ന് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല അറയിയിച്ചു.

Cong president Sonia Gandhi tests positive for COVID-19  national herald case  ed notice to Sonia Gandhi  news about congress  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്  സോണിയ ഗാന്ധിയുടെ ആരോഗ്യം  നാഷണല്‍ ഹെറാള്‍ഡ് കേസ്  കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയം  Cong president Sonia Gandhi tests positive for COVID-19  national herald case  ed notice to Sonia Gandhi  news about congress  കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്  സോണിയ ഗാന്ധിയുടെ ആരോഗ്യം  നാഷണല്‍ ഹെറാള്‍ഡ് കേസ്  കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയം
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ്
author img

By

Published : Jun 2, 2022, 5:40 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് സോണിയ ഗാന്ധി ക്വാറന്‍റൈനിലാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്‌താവ് രണ്‍ദീപ് സുര്‍ജേവാല അറിയിച്ചു. ഇന്നലെ(1.06.2022) സോണിയഗാന്ധിക്ക് ചെറിയ പനി അനുഭവപ്പെട്ടെന്നും ഇന്ന് രാവിലെ നടന്ന കൊവിഡ് പരിശോധനയില്‍ പോസിറ്റാവായെന്നും സുര്‍ജേവാല അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷയുമായി കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കൂടിക്കാഴ്ച നടത്തിയവരില്‍ ചിലര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നേരത്തെ അറിയിച്ചതുപോലെ തന്നെ ജൂണ്‍ എട്ടിന് കോണ്‍ഗ്രസ് അധ്യക്ഷ ഹാജരാവും. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സോണിയാഗാന്ധിയുടെ ആരോഗ്യ സ്ഥിതി അന്വേഷിച്ചു. കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സുഖം പ്രാപിച്ച് വരികയാണെന്നും രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്‌തു.

നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കേസില്‍ ജൂണ്‍ എട്ടിന് ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാവണമെന്ന് ഇഡി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ് അയച്ചിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.