ETV Bharat / bharat

വാക്കുകള്‍ നിരോധിച്ച് നിശബ്‌ദരാക്കാന്‍ നോക്കേണ്ട; വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധി

author img

By

Published : Jul 19, 2022, 4:38 PM IST

വിലക്കയറ്റത്തിനും, പുതിയ അണ്‍പാര്‍ലമെന്‍ററി വാക്കുകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ബുക്ക്‌ലെറ്റിനുമെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോണ്‍ഗ്രസ്. രൂപയുടെ മൂല്യം ഇടിഞ്ഞതില്‍ കേന്ദ്രത്തിന് മൗനമെന്നും രാഹുല്‍ ഗാന്ധി

Cong leaders protest against rising prices of commodities  Rahul Gandhi against PM Modi  വാക്കുകള്‍ നിരോധിച്ച് നിശബ്ദരാക്കാന്‍ നോക്കേണ്ടെ  വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധി  വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം  കോണ്‍ഗ്രസ് പ്രതിഷേധം
വാക്കുകള്‍ നിരോധിച്ച് നിശബ്‌ദരാക്കാന്‍ നോക്കേണ്ട; വിലക്കയറ്റത്തിനെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം മുട്ടുന്ന പ്രധാനമന്ത്രി പാര്‍ലമെന്‍റിലെ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ ഓടി രക്ഷപ്പെടുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, പാചക വാതക വില കൂട്ടി, അവശ്യ സാധന വിപണിയില്‍ ജിഎസ്‌ടി പ്രഹരമേല്‍പ്പിച്ചു, പ്രതിഷേധിക്കാതിരിക്കാന്‍ വാക്കുകളെ "അണ്‍പാര്‍ലമെന്‍ററി" ആക്കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധങ്ങളോട് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്കയറ്റത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം

വാക്കുകളെ അണ്‍പാര്‍ലമെന്‍ററിയായി പ്രഖ്യാപിച്ച് ചോദ്യങ്ങളെ ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്‍റില്‍ ഉപയോഗിക്കാതിരിക്കേണ്ട വാക്കുകളെ ഉള്‍പ്പെടുത്തി ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തുവിട്ട പുതിയ ബുക്ക്‌ലെറ്റിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1954ല്‍ നിര്‍മിച്ച അണ്‍പാര്‍ലമെന്‍ററി വാക്കുകളുടെ പട്ടികയാണ് സര്‍ക്കാര്‍ പുതുക്കിയത്. രാജ്യത്ത് നാണയത്തിന്‍റെ മൂല്യം ഇടിയുകയാണ്. ഡോളറിനോട് നാണയത്തിന്‍റെ വില 80 രൂപയായി ഉയര്‍ന്നു. ഗ്യാസ് കൊണ്ടുവരുന്നയാള്‍ 1050 രൂപ ആവശ്യപ്പെടുന്നു. രാജ്യത്തെ തൊഴില്‍ രഹിതരുടെ എണ്ണം 1.3 കോടി കവിഞ്ഞു. ഭക്ഷ്യ സാധനങ്ങള്‍ക്ക് ജിഎസ്‌ടി ഉയര്‍ത്തി, സാമൂഹിക വിഷയങ്ങളില്‍ നിന്നും മുഖം തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കേന്ദ്രസര്‍ക്കാര്‍ കൊള്ളപലിശക്കാരന്‍; സര്‍ക്കാറിനെ 'കൊള്ളപലിശക്കാരന്‍' എന്ന് വിശേഷിപ്പിച്ച അദ്ദേഹം വാക്കുകള്‍ നിരോധിച്ച് നിശബ്‌ദരാക്കാന്‍ നോക്കേണ്ടെന്നും, ഉത്തരം പറയേണ്ടി വരുമെന്നും പറഞ്ഞു. പാലും അരിയും ഉള്‍പ്പെടെയുള്ള അവശ്യ വസ്‌തുക്കള്‍ക്ക് അഞ്ച് ശതമാനമാണ് ജിഎസ്‌ടി ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ജനതയുടെ നിസഹായതക്ക് മുന്നില്‍ മൗനം നടിക്കുന്ന പ്രധാമന്ത്രി കള്ളം പറയുന്നതില്‍ സന്തോഷം കണ്ടെത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാലും തൈരും പോലുള്ള പാക്ക് ചെയ്‌ത ഭക്ഷ്യവസ്‌തുക്കള്‍ക്ക് ചരക്ക് സേവന നികുതി നിലവിൽ വന്നതിന് തൊട്ടുപിന്നാലെ പാർലമെന്‍റില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. വിലക്കയറ്റ വിഷയത്തിൽ ചൊവ്വാഴ്‌ച(19.07.2022) കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. രാഹുൽ ഗാന്ധിയെ കൂടാതെ എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ രാം ഗോപാൽ യാദവ്, ശിവസേനയുടെ പ്രിയങ്ക ചതുർവേദി എന്നിവരുള്‍പ്പെട്ട പ്രതിപക്ഷ എംപിമാർ പാർലമെന്‍റ് സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയ്‌ക്ക്‌ മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തു.

സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച കോൺഗ്രസ് അംഗങ്ങൾ പാചകവാതകത്തിന്‍റെ വില പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. "ഉയർന്ന പണപ്പെരുപ്പവും തുടർച്ചയായ വിലക്കയറ്റവും സാധാരണക്കാരെ മോശമായി ബാധിക്കുന്നു" എന്നെഴുതിയ ബാനറുകളും പ്ലക്കാർഡുകളും അവർ പിടിച്ചിരുന്നു.

Also Read: വിലക്കയറ്റം പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം, ചർച്ചക്ക് അനുമതി നൽകാതെ സർക്കാർ; പ്രതിഷേധം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.