ETV Bharat / bharat

കര്‍ണ്ണാടകയിലെ രാത്രി കർഫ്യൂ തീരുമാനത്തിനെതിരെ ഡി.കെ. ശിവകുമാര്‍

author img

By

Published : Dec 25, 2020, 6:12 PM IST

ഡിസംബർ 24 മുതൽ 9 ദിവസത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പിന്‍വലിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ കുറ്റപ്പെടുത്തല്‍.

Cong Karnataka chief D K Shivakumar blames minister Sudhakar night curfew decision  D K Shivakumar  minister Sudhakar  night curfew  കര്‍ണ്ണാടകയിലെ രാത്രി കർഫ്യൂ തീരുമാനം; മന്ത്രി സുധാകറിനെ കുറ്റപ്പെടുത്തി ഡി.കെ.ശിവകുമാര്‍  കര്‍ണ്ണാടക  രാത്രി കർഫ്യൂ  കര്‍ണ്ണാടകയിലെ രാത്രി കർഫ്യൂ തീരുമാനം  മന്ത്രി സുധാകറിനെ കുറ്റപ്പെടുത്തി ഡി.കെ.ശിവകുമാര്‍
കര്‍ണ്ണാടകയിലെ രാത്രി കർഫ്യൂ തീരുമാനം; മന്ത്രി സുധാകറിനെ കുറ്റപ്പെടുത്തി ഡി.കെ.ശിവകുമാര്‍

ബംഗളൂരു: കൊവിഡ് നിയന്ത്രണത്തിനായി രാത്രികാല കര്‍ഫ്യൂ തീരുമാനിച്ച കര്‍ണ്ണാടക ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. ഡിസംബർ 24 മുതൽ 9 ദിവസത്തേക്ക് രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം, നടപ്പിലാക്കുന്നതിന് മുന്‍പ് തന്നെ പിന്‍വലിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ കുറ്റപ്പെടുത്തല്‍. ശിവകുമാറും സുധാകറും തമ്മിൽ ഈ വിഷയത്തില്‍ വാക്ക് തർക്കം തന്നെ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധാകറിനെതിരെ പരസ്യപ്രസ്താവനയുമായി ശിവകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി സര്‍ക്കാറിന്‍റെ തെറ്റായ നടപടികളിലൂടെ സംസ്ഥാനത്തുണ്ടായ പ്രശ്നങ്ങളില്‍ നിന്നും വ്യതിചലിക്കുന്നതിനായാണ് ഇത്തരത്തിലൊരു നടപടി കൊണ്ടുവന്നതെന്നാണ് ശിവകുമാര്‍ ആരോപിച്ചത്. അതേസമയം ശിവകുമാറിന്‍റെ പശ്ചാത്തലം എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹത്തിൽ നിന്ന് പാഠം പഠിക്കേണ്ട ആവശ്യമില്ലെന്നും സുധാകർ നേരത്തെ പറഞ്ഞിരുന്നു. രാത്രി കർഫ്യൂ ഏർപ്പെടുത്താനുള്ള തീരുമാനം സുധാകറിന്‍റേതായിരുന്നു. യെദിയൂരപ്പയുടേതല്ല. സാമാന്യബുദ്ധിയുള്ള ആരും അത്തരമൊരു തീരുമാനം എടുക്കില്ലെന്നും ശിവകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാത്രി കർഫ്യൂവിന് പകരം പ്രതിരോധ മരുന്ന് ഉറപ്പാക്കാന്‍ സർക്കാരിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.