ETV Bharat / bharat

നിമിഷ പ്രിയയുടെ വധശിക്ഷ; യെമനിലേക്ക് പോകാന്‍ അനുമതി തേടി അമ്മ, സത്യവാങ്മൂലം ആവശ്യപ്പെട്ട് കോടതി

Nimisha Priya Release: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മ യെമനിലേക്ക് പോകാന്‍ അനുമതി തേടി, ഒപ്പം പോകുന്നവരുടെ വിവരങ്ങളടങ്ങുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാനവശ്യപ്പെട്ട്‌ ഡല്‍ഹി ഹൈക്കോടതി.

Nimisha Priya  Nimisha Priya case  Nimisha Priya release  kerala nurse nimisha priya  facing death penalty in yemen  നിമിഷ പ്രിയ  യെമന്‍  മലയാളി നഴ്‌സ്  നിമിഷ പ്രിയയുടെ വധശിക്ഷ  Nimisha Priya death penalty in yemen
Nimisha Priya release
author img

By ETV Bharat Kerala Team

Published : Dec 4, 2023, 10:14 PM IST

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ നടപടി (Nimisha Priya death penalty in yemen). അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് അമ്മ പ്രേമകുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു (Nimisha Priya release). യെമനിലേക്ക് ആരൊക്കെ പോകുന്നുണ്ടെന്ന സത്യവാങ്മൂലം സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. ഡിസംബർ 5 നകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നിർദ്ദേശിച്ചു.

യെമനിൽ ബിസിനസ് നടത്തുന്ന മൂന്ന് ഇന്ത്യക്കാർ നിലവിൽ ഇന്ത്യയിലുണ്ടെന്നും നിമിഷ പ്രിയയുടെ അമ്മയ്‌ക്കൊപ്പം യെമനിലേക്ക് പോകാൻ തയ്യാറാണെന്നും ഹാജരായ അഭിഭാഷകൻ പറഞ്ഞു. ആ ഇന്ത്യൻ പൗരന്മാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ സത്യവാങ്മൂലത്തിലൂടെ നൽകാൻ കോടതി നിർദ്ദേശിച്ചു (kerala nurse nimisha priya facing death penalty in yemen).

മകളെ രക്ഷിക്കാൻ യെമനിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകിയെങ്കിലും. യെമനിലെ ഇന്ത്യൻ എംബസി അടച്ചതിനാൽ യെമനിലേക്ക് പോകാൻ അനുവദിക്കാനാവില്ലെന്ന് വാദത്തിനിടെ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു തുടര്‍ന്നാണ്‌ ഇത്തരത്തിലൊരു നടപടി.

നിഷേധിച്ച്‌ കേന്ദ്ര സർക്കാര്‍: ഡിസംബർ രണ്ടിന് പ്രത്യേക വാദം കേൾക്കുന്നതിനിടെ നിമിഷയുടെ അമ്മയെ യെമനിലേക്ക് പോകാൻ അനുവദിക്കാമോ എന്ന് ഡൽഹി ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചിരുന്നു. അപ്പോൾ നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ, ഹർജിക്കാരൻ യെമനിലേക്ക് പോകാൻ കേന്ദ്ര സർക്കാരിനോട് അനുമതി തേടിയിരുന്നെങ്കിലും ഡിസംബർ ഒന്നിന് യെമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചു. യെമനിലെ ഭരണമാറ്റത്തിന് ശേഷം ഇന്ത്യക്ക് നിലവിൽ അവിടെ നയതന്ത്ര സാന്നിധ്യമില്ലെന്നും അതിനാൽ നിമിഷ പ്രിയയുടെ അമ്മയുടെ സുരക്ഷയുടെ ഉത്തരവാദിത്തം കേന്ദ്രത്തിന് ഏറ്റെടുക്കാനാകില്ലെന്നും പറഞ്ഞിരുന്നു.

2022 മാർച്ച് 7 - ന് നിമിഷ പ്രിയയുടെ അപ്പീൽ യെമൻ കോടതി തള്ളിയിരുന്നു. 2017 - ൽ യെമൻ പൗരനായ തലാൽ അബ്‌ദു മഹ്ദിയെ കൊലപ്പെടുത്തിയെന്നാണ് നിമിഷ പ്രിയയ്‌ക്കെതിരെയുള്ള ആരോപണം. മഹ്ദിയെ മയക്കുമരുന്ന്‌ കുത്തിവെച്ച്‌ കൊലപ്പെടുത്തിയതാണ്‌ നിലനില്‍ക്കുന്ന കേസ്‌. പരിശീലനം ലഭിച്ച നഴ്‌സാണ് നിമിഷ. 2014 - ൽ യെമൻ തലസ്ഥാനമായ സനയിൽ തന്‍റെ ക്ലിനിക്ക് സ്ഥാപിക്കാൻ മഹ്ദിയുടെ സഹായം തേടി. പിന്നീട് ഇയാള്‍ വഞ്ചിച്ച്‌ ലക്ഷക്കണക്കിന്‌ രൂപ തട്ടിയെടുക്കുകയും മര്‍ദിക്കുകയും കൂടാതെ പാസ്‌പോര്‍ട്ട്‌ എടുത്തുവെയ്‌ക്കുകയും ചെയ്‌തു. അവിടെ നിന്നും രക്ഷപ്പെടുന്നതിനായി മയക്കുമരുന്ന്‌ കുത്തിവെച്ച്‌ ബോധരഹിതനാക്കിയ ശേഷം പാസ്‌പോര്‍ട്ടുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ നിന്നും പിടിക്കപ്പെട്ടു. പിന്നീടാണ്‌ മഹ്ദി കൊലപ്പെട്ടെന്നും മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തിയത്‌ നിമിഷപ്രിയയെ കുടുക്കിയത്.

ALSO READ: നിമിഷപ്രിയയുടെ വധശിക്ഷ യെമൻ സുപ്രീം കോടതി ശരിവച്ചു ; ഇനി പ്രതീക്ഷ യെമന്‍ പ്രസിഡന്‍റിലെന്ന് കേന്ദ്ര സര്‍ക്കാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.