ETV Bharat / bharat

സുപ്രീം കോടതിയെ ദുരുപയോഗം ചെയ്യുന്നു; ജസ്റ്റിസിനും മകനുമെതിരെ പരാതി നൽകി അഭിഭാഷകൻ

സുപ്രീം കോടതിയുടെയും ഹൈക്കോടതി ലിറ്റിഗന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും പ്രസിഡന്‍റ് ആർ കെ പത്താനാണ് സുപ്രീം കോടതി ജസ്റ്റിസിനെതിരെ രാഷ്‌ട്രപതിക്കും, പ്രധാനമന്ത്രിക്കും, വിജിലൻസ് കമ്മിഷണർക്കും പരാതി നൽകിയത്.

author img

By

Published : Oct 8, 2022, 8:21 PM IST

സുപ്രീം കോടതി ജസ്റ്റിസിനെതിരെ പരാതി  Complaint lodged against Supreme Court Justice  സുപ്രീം കോടതിയെ ദുരുപയോഗം ചെയ്യുന്നവെന്ന് പരാതി  ആർ കെ പത്താൻ  ജസ്റ്റിസ്  ദ്രൗപതി മുർമു  സുപ്രീം കോടതി ജസ്റ്റിസിനെതിരെ അഴിമതി ആരോപണം  സുപ്രീം കോടതി  RK Pathan  D Y Chandrachud  സുപ്രീം കോടതി ജസ്റ്റിസിനും മകനുമെതിരെ പരാതി
സുപ്രീം കോടതിയെ ദുരുപയോഗം ചെയ്യുന്നു; സുപ്രീം കോടതി ജസ്റ്റിസിനും മകനുമെതിരെ പരാതി നൽകി അഭിഭാഷകൻ

ന്യൂഡൽഹി: സുപ്രീം കോടതിയെ ദുരുപയോഗം ചെയ്‌ത് അഴിമതി നടത്തുന്നു എന്നാരോപിച്ച് സുപ്രീം കോടതി ജസ്റ്റിസിനും മകനുമെതിരെ പരാതി നൽകി അഭിഭാഷകൻ. സുപ്രീം കോടതിയുടെയും ഹൈക്കോടതി ലിറ്റിഗന്‍റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും (എസ്‌സിഎച്ച്‌സിഎൽഎ) പ്രസിഡന്‍റ് ആർ കെ പത്താനാണ് രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, സെൻട്രൽ വിജിലൻസ് കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയത്. അതേസമയം ആരോപണ വിധേയനായ ജസ്റ്റിസ് ആരാണെന്ന കാര്യത്തിൽ വ്യക്‌തതയില്ല.

ആരോപണ വിധേയനായ ജസ്റ്റിസ് തന്‍റെ മകൻ അഭിഭാഷകനായി ജോലി ചെയ്യുന്ന കമ്പനിക്ക് ആനുകൂല്യം നൽകുന്നതിന് തന്‍റെ ഓഫിസ് ദുരുപയോഗം ചെയ്‌തുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ജനങ്ങൾ കൊവിഡ് വാക്‌സിൻ എടുക്കണമെന്ന് നിർദേശിച്ച ഉത്തരവിലൂടെ വാക്‌സിൻ- ഫാർമ കമ്പനികൾക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം നേടിക്കൊടുത്തുവെന്നും ജസ്റ്റിസ് പരാതിയിൽ ഉന്നയിക്കുന്നു.

ജസ്റ്റിസിന്‍റെ മകൻ ഉൾപ്പെട്ട ഒരു കേസിൽ വാദം കേൾക്കുന്നതിൽ നിന്ന് അദ്ദേഹം വിട്ടുനിന്നുവെങ്കിലും കക്ഷിക്ക് അനുകൂലമായ ഉത്തരവാണ് നൽകിയത്. അടിയന്തരമായി ഉത്തരവുകൾ പാസാക്കുന്നതിലും മകന്‍റെ കക്ഷിയെ അനുകൂലിക്കുന്നതിലൂടെയും സിറ്റിങ് ജഡ്‌ജിയുടെ നീതിന്യായ വഞ്ചനയാണ് തെളിയിക്കുന്നത്. അദ്ദേഹത്തിന്‍റെ എല്ലാ ജുഡീഷ്യൽ പ്രവൃത്തികളും പിൻവലിക്കാൻ ഇത് മതിയായ കാരണമാണെന്നും പരാതിയിൽ പറയുന്നു.

കൂടാതെ വാക്‌സിൻ എടുക്കാൻ പൗരൻമാരെ നിർബന്ധിച്ചുകൊണ്ടുള്ള ഉത്തരവിലൂടെ വംശഹത്യ പോലുള്ള കുറ്റകൃത്യങ്ങൾ സുഗമമാക്കുകയും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ജസ്റ്റിസ് ചെയ്‌തു. കൊവിഡ് കാലത്ത് മരുന്ന് മാഫിയകൾ ഏതാനും ഉദ്യോഗസ്ഥരുമായും, ഡോക്‌ടർമാരുമായും ചേർന്ന് വലിയ ഗൂഢാലോചനകൾ നടത്തിയിരുന്നു.

ഇതിന്‍റെ ഫലമായാണ് ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്ന ഭരണഘടന വിരുദ്ധമായ ഉത്തരവുകൾ പുറപ്പെടുവിച്ചത്. വാക്‌സിനുകൾ മരണം, പക്ഷാഘാതം, രക്തം കട്ടപിടിക്കൽ, ഹൃദയാഘാതം തുടങ്ങിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആ അവസരത്തിൽ വാക്‌സിനേഷൻ എടുക്കാൻ ജസ്റ്റിസ് ജനങ്ങളെ ഉപദേശിച്ചുവെന്നും പരാതിയിൽ പറയുന്നു.

മരണത്തിന് കാരണമാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് അറിവുള്ളതിനാൽ വാക്‌സിനെടുക്കാൻ ജനങ്ങളെ നിർബന്ധിക്കാതിരിക്കാൻ ജസ്റ്റിസ് ബാധ്യസ്ഥനായിരുന്നു. പക്ഷേ അദ്ദേഹം പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കണമെന്ന് ഉത്തരവിട്ടു. അതിനാൽ കോടതിയലക്ഷ്യത്തിന് അദ്ദേഹം കുറ്റക്കാരനാണെന്നും പ്രസ്‌തുത ജസ്റ്റിസ് രാജിവയ്‌ക്കണമെന്നും പരാതിയിൽ പറയുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.