ചണ്ഡീഗഡ്: കരിഞ്ചന്തയില്‍ ഓക്സിജന്‍ സിലിണ്ടര്‍ വിപണനം നടത്തിയ സ്വകാര്യ കമ്പനി മാനേജര്‍ പൊലീസ് പിടിയില്‍. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഓക്സിജന്‍ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന ശ്രീ ഗണേഷ് എയര്‍ പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജരായ കാശിശാണ് ഹരിയാന പൊലീസിന്‍റെ പിടിയിലായത്.
അനധികൃതമായി വന്‍ തുകക്ക് ആശിശ് ഓക്സിഡന്‍ സിലിണ്ടറുകള്‍ വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. 25000 രൂപക്കാണ് കാശിശ് ഒരു സിലിണ്ടര്‍ വില്‍പ്പന നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കി. കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഓക്സിജന്‍ ക്ഷാമമുണ്ടായി. ഇതേത്തുടര്‍ന്നാണ് പ്രതി സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയത്.