ഖത്തിമ(ഉത്തരാഖണ്ഡ്): ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഖത്തിമയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഏകീകൃത സിവിൽ കോഡ് എത്രയും വേഗം നടപ്പിലാക്കുന്നത് സംസ്ഥാനത്ത് എല്ലാവർക്കും തുല്യ അവകാശങ്ങൾ വർധിപ്പിക്കും. ഇത് സാമൂഹിക സൗഹാർദ്ദവും ലിംഗനീതിയും സ്ത്രീ ശാക്തീകരണവും പ്രോത്സാഹിപ്പിക്കുമെന്നും, സംസ്ഥാനത്തിന്‍റെ സാംസ്കാരികവും ആത്മീയവുമായ സ്വത്വം ഉയർത്തിപ്പിടിക്കുമെന്നും ധാമി ചൂണ്ടിക്കാട്ടി.
ALSO READ:സൈനികന്‍റെ സ്വവർഗ പ്രണയ സിനിമയ്ക്ക് അനുമതിയില്ല; വിശദീകരിച്ച് പ്രതിരോധ സഹമന്ത്രി
തന്‍റെ ഈ പ്രഖ്യാപനം പാർട്ടിയുടെ പ്രമേയമാണ്. പുതിയ ബിജെപി സർക്കാർ രൂപീകരിച്ചാലുടൻ അത് പൂർത്തീകരിക്കും. 'ദേവഭൂമി'യുടെ സംസ്കാരവും പൈതൃകവും നഷ്‌ടപ്പെടാതെ സൂക്ഷിക്കുക എന്നത് എല്ലാവരുടെയും പ്രധാന കടമയാണ്. അതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.