ETV Bharat / bharat

കോളജ് വിദ്യാര്‍ഥിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി ; അക്രമികള്‍ അയല്‍വാസിയായ സൈനികനും കൂട്ടാളികളും - സൈനികന്‍ വിദ്യാര്‍ഥി ബലാത്സംഗം

ലൈംഗികാതിക്രമം എതിർക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ശേഷം റൂമില്‍ പൂട്ടിയിട്ടു

muzaffarnagar rape case latest  college student gang raped in up  muzaffarnagar soldier rape case  മുസാഫർനഗർ ബലാത്സംഗം  കോളജ് വിദ്യാര്‍ഥി ബലാത്സംഗം  സൈനികന്‍ വിദ്യാര്‍ഥി ബലാത്സംഗം  കോളജ് വിദ്യാര്‍ഥി അയല്‍വാസി ബലാത്സംഗം
കോളജ് വിദ്യാര്‍ഥിയെ അയല്‍വാസിയായ സൈനികനും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌തു
author img

By

Published : Mar 6, 2022, 5:26 PM IST

മുസാഫർനഗർ (യുപി) : ഉത്തർപ്രദേശിലെ മുസാഫർനഗറില്‍ കോളജ് വിദ്യാര്‍ഥിയെ അയല്‍വാസിയായ സൈനികനും സഹപ്രവര്‍ത്തകും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. മുസാഫര്‍ നഗറിലെ സർദാനയിലാണ് ഇരുപത്തിരണ്ടുകാരിയായ കോളജ് വിദ്യാർഥിയെ സൈനികര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്.

മാർച്ച് മൂന്നിനായിരുന്നു സംഭവം. മുസാഫര്‍നഗറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിയെ അയല്‍വാസിയായ ശിവ എന്നയാള്‍ ഡല്‍ഹിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും തുടര്‍ന്ന് സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ലൈംഗികാതിക്രമം എതിർക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച ശേഷം റൂമില്‍ പൂട്ടിയിട്ടു.

Also read: ഗായത്രിയുടെ കാമുകൻ പ്രവീണ്‍ പിടിയിൽ ; താലിചാര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്

ശനിയാഴ്‌ച റൂമില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി വീട്ടുകാരെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് ഖട്ടൗലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മുഖ്യപ്രതി ശിവ, ഇയാളുടെ സഹപ്രവര്‍ത്തകരും കൂട്ടുപ്രതികളുമായ അരുണ്‍, വരുണ്‍, അന്‍ശു, സുമിത് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.