ETV Bharat / bharat

VIDEO | വനിത ദിനാഘോഷം കെങ്കേമം, വിജയ്‌യുടെ 'രഞ്ജിതമേ' പാട്ടിനൊപ്പം ചുവടുവച്ച് കലക്‌ടര്‍ - kerala news updates

പുതുക്കോട്ടയിലെ കലക്‌ടറുടെ ഡാന്‍സ് വൈറലായി. വനിത ദിനാഘോഷത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഡാന്‍സാണ് വൈറലായത്. വിജയ്‌യുടെ ചിത്രത്തിലെ 'രഞ്ജിതമേ' എന്ന പാട്ടിനൊപ്പമാണ് ഡാന്‍സ് കളിച്ചത്.

വിജയിന്‍റെ പാട്ടിന് നൃത്തം വച്ച് കലക്‌ടര്‍  വനിത ദിനാഘോഷം കെങ്കേമം  രഞ്ജിതമേ  പാട്ടിനൊപ്പം നൃത്തം വച്ച് കലക്‌ടര്‍  പുതുക്കോട്ട ജില്ല കലക്‌ടര്‍ കവിത രാമു  കലക്‌ടര്‍ കവിത രാമു ഡാന്‍സ്  Collector Kavita Ramu  Kavita Ramu dance  Ranjitame  kerala news updates  latest news in keral
പാട്ടിനൊപ്പം നൃത്തം വച്ച് കലക്‌ടര്‍ കവിത രാമു
author img

By

Published : Mar 11, 2023, 7:11 PM IST

Updated : Mar 11, 2023, 9:33 PM IST

പാട്ടിനൊപ്പം നൃത്തം വച്ച് കലക്‌ടര്‍ കവിത രാമു

ചെന്നൈ: മാര്‍ച്ച് 8 ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ വനിത ദിന ആഘോഷത്തിന്‍റെ തിരക്കിലായിരുന്നു. അത്തരത്തില്‍ ജനശ്രദ്ധ നേടിയിട്ടുള്ള തമിഴ്‌നാട് പുതുക്കോട്ടയില്‍ നിന്നുള്ള ഒരു വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പ്രചരിച്ചg കൊണ്ടിരിക്കുന്നത്. പുതുക്കോട്ട ജില്ല കലക്‌ടര്‍ കവിത രാമുവിന്‍റെ ഡാന്‍സാണ് വൈറലാകുന്നത്.

കലക്‌ടറേറ്റിലെ വനിത ജീവനക്കാര്‍ക്കൊപ്പം കോളിവുഡ് സൂപ്പര്‍ താരം വിജയ്‌യുടെ സിനിമയിലെ ഹിറ്റ് പാട്ടായ 'രഞ്ജിതമേ' എന്ന ഗാനത്തിനാണ് കലക്‌ടര്‍ ചുവടു വച്ചത്. കലക്‌ടറുടെയും സംഘത്തിന്‍റെ നൃത്തം കലക്‌ടറേറ്റിലെ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ഹരം കൊള്ളിച്ചു. കലയ്‌ക്ക് എപ്പോഴും കൂടുതല്‍ പ്രധാന്യം നല്‍കുന്ന വ്യക്തി കൂടിയാണ് കലക്‌ടര്‍ കവിത രാമു.

കലക്‌ടറുടെ ഡാന്‍സ് വൈറലാകുന്നത് രണ്ടാം തവണ: തമിഴ്‌നാട്ടില്‍ നിന്ന് കലക്‌ടര്‍ കവിത രാമുവിന്‍റെ ഡാന്‍സാണ് വൈറലാകുന്നതെങ്കില്‍ കേരളത്തിന് ഇത് പുത്തരിയല്ല. ഇതിന് മുമ്പേ കേരളത്തിലെ കലക്‌ടര്‍മാര്‍ പൊളിയാണെന്ന് തെളിയിച്ചിരിക്കുകയാണ് പത്തനംതിട്ടയിലെയും തലശേരിയിലെയുമെല്ലാം കലക്‌ടര്‍മാര്‍. പത്തനംതിട്ട ജില്ല കലക്‌ടര്‍ ദിവ്യ. എസ് അയ്യര്‍ എം ജി സര്‍വകലാശാല കലോത്സവത്തിന്‍റെ ഭാഗമായി നടന്ന ഫ്ലാഷ്‌ മോബിലാണ് വിദ്യാര്‍ഥികളുടെ കൂടെ ഡാന്‍സ് കളിച്ചത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായതായിരുന്നു കലക്‌ടര്‍ ദിവ്യ എസ് അയ്യരുടെ ഡാന്‍സ്. കലോത്സവത്തിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി വിവിധ കോളജുകളില്‍ കതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ നടത്തിയ ഫ്ലാഷ്‌ മോബിലായിരുന്നു കലക്‌ടര്‍ ചുവടുവച്ചത്. വിദ്യാര്‍ഥികള്‍ ഡാന്‍സ് കളിച്ച് കൊണ്ടിരിക്കെ കലോത്സവത്തിന്‍റെ വൈദ്യുത അലങ്കാരം ഉദ്ഘാടനം ചെയ്യാനായി സ്ഥലത്തെത്തിയ കലക്‌ടറെ വിദ്യാര്‍ഥികള്‍ മാടി വിളിച്ചതോടെ മറിച്ചൊന്നും ചിന്തിക്കാതെ അവര്‍ക്കൊപ്പം ചേരുകയായിരുന്നു.

സ്‌കൂള്‍ പഠന കാലത്ത് കലാതിലകമായിരുന്നു കലക്‌ടര്‍ ദിവ്യ എസ് അയ്യര്‍. വിവിധ മത്സരങ്ങളില്‍ നിരവധി സമ്മാനങ്ങളായിരുന്നു ദിവ്യ എസ് അയ്യര്‍ സ്വന്തമാക്കിയിരുന്നത്.

ഓണപ്പാട്ടിന് ചുവടുവച്ച് തലശേരി സബ് കലക്‌ടര്‍: ഓണാഘോഷത്തോടനുബന്ധിച്ച് റവന്യൂ ജീവനക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഡാന്‍സ് കളിച്ച് വൈറലായിരുന്ന മറ്റൊരു സബ് കലക്‌ടറാണ് തലശ്ശേരി സബ് കലക്‌ടര്‍ അനുകുമാരി. ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്‌ത ശേഷമായിരുന്നു കലക്‌ടറുടെ ഗംഭീര പ്രകടനം. ചെറുപ്പക്കാലം മുതല്‍ നൃത്തവും പാട്ടും അടക്കമുള്ള അനുകുമാരി കുട്ടികള്‍ ഡാന്‍സ് ചെയ്യുന്നതിനൊപ്പം ചേരുകയായിരുന്നു. 2020 സെപ്‌റ്റംബര്‍ മുതല്‍ തലശ്ശേരിയിലെ സബ് കലക്‌ടറായി സേവനമനുഷ്‌ഠിക്കുന്ന അനുകുമാരി ഡാന്‍സില്‍ മാത്രമല്ല ചെയ്യുന്ന ജോലിയിലും വളരെ കൃത്യത പാലിക്കുന്നയാളാണ്.

2022ലെ മികച്ച സബ്‌ കലക്‌ടര്‍ക്കുള്ള അവാര്‍ഡും അനുകുമാരിക്ക് ലഭിച്ചിട്ടുണ്ട്. ഹരിയാനയിലെ സോനിപത് സ്വദേശിയായ അനുകുമാരി നാട്ടുകാരുടെയെല്ലാം പ്രിയങ്കരിയായ കലക്‌ടറായിരുന്നു. തലശേരിയില്‍ രണ്ട് വര്‍ഷമായിരുന്നു കലക്‌ടര്‍ സേവനം അനുഷ്‌ഠിച്ചത്.

പൈതൃക ഓട്ടം, വനിതകളുടെ രാത്രി നടത്തം എന്നിവയില്‍ നാട്ടുകാരുടെ സ്‌നേഹവും പിന്തുണയും ലഭിച്ചിരുന്നു. രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം 2022 ഒക്‌ടോബറില്‍ തലശേരിയോട് അനുകുമാരി വിട പറഞ്ഞു.

Last Updated : Mar 11, 2023, 9:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.