ചെന്നൈ: തൂത്തുക്കുടിയില്‍ നിന്നും ബുധനാഴ്‌ച പിടികൂടിയ 400 കിലോയോളം കൊക്കെയ്‌ൻ കേരത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് ഡിആര്‍ഐ. തൂത്തുക്കുടി വിഒസി തുറമുഖത്ത് നിന്നും അന്താരാഷ്‌ട്ര വിപണിയില്‍ 1000 കോടി രൂപ വില വരുന്ന കൊക്കെയ്‌നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കണ്ടെയ്‌നറിനുള്ളില്‍ മരത്തടികള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നിലയിലായിരുന്നു ലഹരി വസ്‌തു. പനാമയില്‍ നിന്നും എത്തിച്ചതാണ് ഇവയെന്ന് പ്രാഥമികാന്വേഷണത്തില്‍ മനസിലായതായി അധികൃതര്‍ പറഞ്ഞു.
സ്വര്‍ണ കടത്ത് കേസിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ റവന്യൂ ഇന്‍റലിജന്‍സ് വിഭാഗം നിരന്തര പരിശോധന നടത്തിവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നും റോഡ് മാര്‍ഗം ലഹരി വസ്‌തുക്കളെത്തിക്കാന്‍ മാഫിയകള്‍ ശ്രമം നടത്തുന്നത്. കൊക്കയ്‌ന്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് വിഭാഗം ഉള്‍പ്പെടെ അന്വേഷണം ആരംഭിച്ചു.