ETV Bharat / bharat

പായ്‌ക്കപ്പല്‍ അപകടത്തില്‍പ്പെട്ടു; ആറ് പേരെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി - കോസ്റ്റ് ഗാർഡ്

പഴയ മംഗലാപുരം തുറമുഖത്ത് നിന്നും പുറപ്പെട്ട എംഎസ്‌വി സഫീന അൽ-മിർസാൻ എന്ന പായ്ക്കപ്പൽ അപകടത്തില്‍പ്പെടുകയായിരുന്നു

Coast Guard saves lives of 6 crew in mid sea  കടലിൽ മുങ്ങിയ ആറ് പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി  പഴയ മംഗലാപുരം തുറമുഖം  എംഎസ്‌വി സഫീന അൽ- മിർസാൻ  ഡോർണിയർ 773  കോസ്റ്റ് ഗാർഡ്  ഇന്ത്യൻ കോസ്റ്റ് ഗാർഡ്
കടലിൽ മുങ്ങിയ ആറ് പേരെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തി
author img

By

Published : Mar 21, 2021, 1:28 PM IST

ബെംഗളൂരു: പായ്‌ക്കപ്പല്‍ അപകടത്തില്‍പ്പെട്ട് കാണാതായ ആറ് പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. മംഗളൂരു തീരത്ത് ശനിയാഴ്ച രാവിലെയാണ് സംഭവം. പഴയ മംഗലാപുരം തുറമുഖത്ത് നിന്ന് പുറപ്പെട്ട എംഎസ്‌വി സഫീന അൽ-മിർസാൻ എന്ന പായ്ക്കപ്പൽ എഞ്ചിൻ മുറിയിൽ വെള്ളം കയറിയതിനെ തുടർന്ന് അപകടത്തിൽപ്പെടുകയായിരുന്നു.

പകൽ 11.35ന് അപകട സന്ദേശം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോർണിയർ 773 കോസ്റ്റ് ഗാർഡിലെ അംഗങ്ങൾ ആറ് പേരെ കണ്ടെത്തുകയായിരുന്നു. 120 ടൺ വരുന്ന ഭക്ഷണ സാധനങ്ങൾ, മണൽ, ഗ്രാനൈറ്റ് എന്നിവയുമായി പോയ പായ്ക്കപ്പലാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽപെട്ടവരിൽ ഒരാൾ മംഗലാപുരത്തു നിന്നും മറ്റുള്ളവർ ഗുജറാത്തിൽ നിന്നുള്ളവരുമാണ്. ആറ് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.