പട്‌ന: ബിപിഎസ്‌സി (ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്ന വിദ്യര്‍ഥികള്‍ക്ക് പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ച് പാട്‌നയിലെ ഒരു പരിശീലന കേന്ദ്രം. ബിഹാറിലെ ബോറിങ് റോഡ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസേഴ്‌സ് അക്കാദമി എന്ന കോച്ചിങ് സ്ഥാപനമാണ് വിദ്യാര്‍ഥികള്‍ക്ക് രണ്ട് രൂപയ്‌ക്ക് പരിശീലനം വാഗ്‌ദാനം ചെയ്യുന്നത്. മെയ് 8ന് നടക്കുന്ന പരീക്ഷയയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് രണ്ടുരൂപയ്‌ക്ക് റിവിഷന്‍ ക്ലാസുകളാണ് നല്‍കുന്നതെന്ന് ഇൻസ്റ്റിറ്റ്യുഷൻ ഡയറക്‌ടര്‍ സൗരഭ് ശര്‍മ പറഞ്ഞു.
തനിക്ക് രണ്ട് രൂപയ്‌ക്ക് താഴെ ക്ലാസുകള്‍ നല്‍കാന്‍ ആഗ്രഹമുണ്ട് ശര്‍മ. എന്നാല്‍ അതിന് ചില കടമ്പകളുണ്ട്.ഇതിന് പുറമെയായി സമൂഹത്തിലെ ദുർബല വിഭാഗത്തിൽ നിന്നും പ്രവേശന പരീക്ഷ വിജയിച്ചെത്തുന്ന മികച്ച വിദ്യാർത്ഥികൾക്കായി വൈഭവ് 30 എന്ന കോഴ്‌സ് ആരംഭിക്കാനും ശർമ്മ പദ്ധതിയിടുന്നുണ്ട്.
ഓണ്‍ലൈനിലൂടെയാണ് ഇൻസ്റ്റിറ്റ്യുഷൻ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റിൽ സ്വയം രജിസ്റ്റർ ചെയ്യാൻ കഴിയും അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഓഫീസർ അക്കാദമി ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഇതുവരെ 40,000 പേര്‍ പരിശീലനത്തിനായി സ്വയം രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.