ETV Bharat / bharat

സ്‌ത്രീകള്‍ക്ക് സൗജന്യ യാത്ര, 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്; വാഗ്‌ദാനങ്ങള്‍ നടപ്പാക്കി രേവന്ത് റെഡ്ഡി - രേവന്ത് റെഡ്ഡി തെലങ്കാന

Election Promises In Telangana: തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ നിറവേറ്റി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ഇന്ന് മുതല്‍ പ്രാബല്യത്തില്‍. നിര്‍ധനര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്. ബോക്‌സിങ് താരം നിഖാത് സരീന് ചെക്ക് കൈമാറി മുഖ്യമന്ത്രി.

Congress  രേവന്ത് റെഡ്ഡി  മുഖ്യമന്ത്രി രേവന്ത് റെഡ്ഡി  സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര  Telangana Congress Govt  Free Bus Travel For Women  CM Revanth Reddy  Election Promises In Telangana  ബോക്‌സിങ് താരം നിഖാത് സരീന്‍  രേവന്ത് റെഡ്ഡി തെലങ്കാന  രേവന്ത് റെഡ്ഡി കോണ്‍ഗ്രസ്
Telangana Congress Govt; Mahalakshmi Scheme For Free Bus Travel For Women
author img

By ETV Bharat Kerala Team

Published : Dec 9, 2023, 5:33 PM IST

ഹൈദരാബാദ് : തെലങ്കാനയില്‍ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റി രേവന്ത് റെഡ്ഡി. സംസ്ഥാനത്തെ മുഴുവന്‍ സ്‌ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും സൗജന്യ ബസ് യാത്ര നല്‍കുന്ന മഹാലക്ഷ്‌മി പദ്ധതി, നിര്‍ധനര്‍ക്ക് 10 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിങ്ങനെ രണ്ട് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ജന്മദിനമായ ഇന്ന് (ഡിസംബര്‍ 9) മുതല്‍ മഹാലക്ഷ്‌മി പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രഖ്യാപനം (Free Bus Travel For Women In Telangana).

ബസില്‍ സ്‌ത്രീകള്‍ സഞ്ചരിക്കുന്ന ദൂരം അനുസരിച്ച് യാത്ര നിരക്ക് സര്‍ക്കാര്‍ ഗതാഗത വകുപ്പിന് നല്‍കും (Telangana Congress Govt). മഹാലക്ഷ്‌മി പദ്ധതി നടപ്പിലാക്കുന്നതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും നടപ്പിലാക്കുന്നതിനും എസ്‌ആര്‍ടിസി വൈസ് ചെയര്‍മാനെയും മാനേജിങ് ഡയറക്‌ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട് (CM Revanth Reddy). സെപ്റ്റംബര്‍ 18ന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെയാണ് കോണ്‍ഗ്രസ് സ്‌ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുമുള്ള സൗജന്യ യാത്ര വാഗ്‌ദാനം ചെയ്‌തത് (Election Promises In Telangana).

ഉപമുഖ്യമന്ത്രി മല്ലുഭട്ടി വിക്രമാര്‍ക്ക, എഐഎംഐഎം എംഎൽഎ അക്ബറുദ്ദീൻ ഒവൈസി, മറ്റ് മന്ത്രിമാര്‍ എന്നിവരുമായുണ്ടായ ചര്‍ച്ചയ്‌ക്ക് ശേഷമാണ് രണ്ട് പ്രഖ്യാപനങ്ങളും നടത്തിയത് (Road Transport Corporation (RTC). നൂറു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോണ്‍ഗ്രസ് പാര്‍ട്ടി നല്‍കിയ ആറ് തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളും നിറവേറ്റുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു (Mahalakshmi Scheme In Telangana). ജനക്ഷേമത്തിനും വികസനത്തിനും പേരുകേട്ട സംസ്ഥാനമാക്കി തെലങ്കാനയെ മാറ്റാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 9ന് തെലങ്കാനയ്‌ക്ക് ഉത്സവ ദിനമാണെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു (Telangana Congress Govt).

നിഖാത് സരീന് ചെക്ക് കൈമാറി മുഖ്യമന്ത്രി: ബോക്‌സിങ് താരം നിഖാത് സരീന് രണ്ട് കോടി രൂപയുടെ ചെക്ക് കൈമാറി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തനിക്ക് നല്‍കിയ പ്രോത്സാഹനത്തിന് സർക്കാരിനോട് നിഖാത് നന്ദി പറഞ്ഞു. പാരീസ് ഒളിമ്പിക്‌സിന് തയ്യാറെടുക്കാൻ ഇത് തനിക്ക് ഏറെ പ്രചോദനമാകുമെന്നും നിഖാത് സരീൻ പറഞ്ഞു. തെലങ്കാനയിലെ നിസാമാബാദ് സ്വദേശിനിയാണ് നിഖാത് സരീൻ. ബോക്‌സിങ്ങില്‍ കഠിനാധ്വാനത്തിലൂടെ മുന്നേറുമെന്നും അതിലൂടെ സംസ്ഥാനത്തെ വാനോളം ഉയര്‍ത്താന്‍ ആഗ്രഹമുണ്ടെന്നും സരീന്‍ പറഞ്ഞു (Nikhat Zareen).

Also read: ജനസാഗരമായി രേവന്ത് റെഡ്ഡിയുടെ ആദ്യ പ്രജ ദര്‍ബാര്‍; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പെന്ന് മുഖ്യമന്ത്രി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.