ബെംഗളൂരു: കൊവിഡ് മാനദണ്ഡം പാലിക്കാതെ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. സാമൂഹിക അകലം പാലിക്കാതെ മുഖ്യമന്ത്രിയും പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും കൂട്ടം കൂടി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മെട്രോയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി അംബേദ്കർ മെട്രോ സ്റ്റേഷനിലും ഡോംലൂരിലെ ബിബിഎംപി കോൾ സെൻ്റർ സന്ദർശിക്കുന്നതിനുമിടയിലാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നത്.
Read more: ആവശ്യമെങ്കില്‍ കര്‍ണാടകയില്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് ബിഎസ് യെദ്യൂരപ്പ
സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരും മെട്രോ ജീവനക്കാരും ഉൾപ്പെടെ വന്‍ ജനക്കൂട്ടമാണ് മുഖ്യമന്ത്രിക്ക് ചുറ്റും തടിച്ചുകൂടിയത്. ജനക്കൂട്ടം വകവക്കാതെ യെദ്യൂരപ്പ അവരോടൊപ്പം ചെലവഴിക്കുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കാത്തതാണ് വിമർശനങ്ങൾക്ക് കാരണം. ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.