ETV Bharat / bharat

CM Bhagwant Mann on Punjab Flood | 'വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കണം': ജനപ്രതിനിധികളോട് ഭഗവന്ത് മാൻ

author img

By

Published : Aug 19, 2023, 5:50 PM IST

Minister Harjot Bains Bitten by Snake: പഞ്ചാബില്‍ വെള്ളപ്പൊക്കം രൂക്ഷമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ. സഹായമെത്തിക്കാന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും നിര്‍ദേശം. വെള്ളപ്പൊക്ക മേഖലകളിലെത്തി പാമ്പ് കടിയേറ്റ മന്ത്രി സാഹിബ് ഹര്‍ജോത് ബെയിന്‍സിന്‍റെ ആരോഗ്യ നില തൃപ്‌തികരം.

CM Bhagwant Mann About Punjab Flood  ദുരിത ബാധിതര്‍ക്ക് സഹായം ലഭ്യമാക്കണം  പാമ്പ് കടിയേറ്റ മന്ത്രിയുടെ നിലതൃപ്‌തികരം  ഭഗവന്ത് മാൻ  Minister Harjot Bains Bitten by Snake  മുഖ്യമന്ത്രി ഭഗവന്ത് മാൻ  മന്ത്രി സാഹിബ് ഹര്‍ജോത് ബെയിന്‍സ്  Punjab news updates  latest news in Punjab
CM Bhagwant Mann on Punjab Flood

ഛണ്ഡീഗഢ്: പഞ്ചാബിലെ (Punjab) നിരവധി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ (Punjab Chief Minister Bhagwant Mann). സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരോടും എംഎല്‍എമാരോടും വെള്ളപ്പൊക്കം (Flood) അടക്കമുള്ള ദുരന്ത ബാധിതര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ ലഭ്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശം നല്‍കി. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയും (Punjab Education Minister) ശ്രീ ആനന്ദ്‌പൂരിലെ (Sri Anandpur) എംഎല്‍എയുമായ സാഹിബ് ഹര്‍ജോത് ബെയിന്‍സ് (Sahib Harjot Bains) തന്‍റെ മണ്ഡലത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്താനെത്തിയപ്പോള്‍ പാമ്പ് കടിയേറ്റുവെന്നും നിലവില്‍ ആരോഗ്യ നില തൃപ്‌തികരമാണെന്നും മുഖ്യമന്ത്രി ഭഗവന്ത് മാൻ (Chief Minister Bhagwant Mann) പറഞ്ഞു.

മന്ത്രി സാഹിബ് ഹര്‍ജോത് ബെയിന്‍സിന്‍റ ട്വീറ്റ് (Minister Harjot Bain's Tweet): വെള്ളപ്പൊക്കം (Flood) രൂക്ഷമായ തന്‍റെ മണ്ഡലം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പാമ്പ് കടിയേറ്റതിനെ കുറിച്ച് മന്ത്രി എക്‌സില്‍ പോസ്റ്റിട്ടിരുന്നു. പാമ്പ് കടിയേറ്റതിന് പിന്നാലെ താന്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്നും അതിലൂടെ സുഖം പ്രാപിച്ച് വരുന്നുണ്ടെന്നും മന്ത്രി കുറിച്ചു. ചികിത്സക്ക് പിന്നാലെ പൂര്‍ണ ആരോഗ്യവാനായി താന്‍ ഇനിയും മണ്ഡലത്തിലെ ജനങ്ങളെ കാണുമെന്നും ദുരന്ത ബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Flood in Assam| അസമില്‍ ഭീതി വിതച്ച് വെള്ളപ്പൊക്കം; രണ്ട് മരണം, 4.88 ലക്ഷം പേര്‍ ദുരിതത്തില്‍

ദൈവാനുഗ്രഹത്താല്‍ തന്‍റെ മണ്ഡലമായ ശ്രീ ആനന്ദ്‌പൂരില്‍ (Sri Anandpur) നിലവില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 15ന് തന്‍റെ മണ്ഡലത്തില്‍ വെള്ളപ്പൊക്കമുണ്ടായതായി വിവരം ലഭിച്ചതോടെ താന്‍ മറ്റ് പരിപാടികളെല്ലാം മാറ്റിവച്ച് രാപകല്‍ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നിയോജനക മണ്ഡലത്തില്‍ ഉണ്ടായിരുന്നുവെന്നും അതിനിടെയാണ് തനിക്ക് പാമ്പ് കടിയേറ്റതെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി. 'നിങ്ങളുടെയെല്ലാം പ്രാര്‍ഥനയ്‌ക്ക് വളരെയധികം നന്ദി. ഞാനിപ്പോള്‍ പൂര്‍ണമായും ആരോഗ്യവാനാണ്. പാമ്പ് കടിയേറ്റ കാലിലെ വീക്കം കുറഞ്ഞിട്ടുണ്ട്. മെഡിക്കല്‍ ടെസ്റ്റുകളെല്ലാം ഇപ്പോള്‍ നോര്‍മലാണ്. നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എനിക്ക് എന്നും കരുത്തും ധൈര്യവും നൽകിയിട്ടുണ്ട്. ദൈവം എല്ലാവരുടെയും മേല്‍ കരുണ ചൊരിയട്ടെ' -അദ്ദേഹം എക്‌സില്‍ കുറിച്ചത്.

പഞ്ചാബിലെ പെരുമഴയും വെള്ളപ്പൊക്കവും (Heavy Rain and Flood in Punjab): പഞ്ചാബില്‍ ഏതാനും ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ വിവിധ ജില്ലകളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും (Flood and Land slide) രൂക്ഷമായി തുടരുകയാണ്. ഗുര്‍ദാസ്‌പൂര്‍ (Gurdaspur) മേഖലയില്‍ 38 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഇവിടെ നിന്ന് 30,000ത്തോളം പേരെയാണ് സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ മഴയില്‍ പോങ് അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി കൃഷിയിടങ്ങള്‍ വെള്ളം കയറി നശിച്ചു.

Also Read: Assam Flood| അസമില്‍ തിരിമുറിയാതെ മഴ; വെള്ളപ്പൊക്കം രൂക്ഷം, 20,000ലധികം പേര്‍ ദുരിതത്തില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.