ETV Bharat / bharat

ബസവരാജ് ബൊമ്മെ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും; ശക്തിപ്രകടന റാലിയിൽ നടൻ കിച്ച സുദീപ് പങ്കെടുക്കും - karnataka election

കർണാടകയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ പാർട്ടികൾ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നാമനിർദേശ പത്രിക സമർപ്പിക്കും. റോഡ് ഷോ സമാപന കൺവെൻഷനിൽ നടൻ കിച്ച സുദീപ് വേദിയിലെത്തും

CM Bommai to file nomination today  കിച്ച സുദീപ്  ബസവരാജ് ബൊമ്മെ  നാമർനിർദേശ പത്രിക  ബസവരാജ് ബൊമ്മെ നാമർനിർദേശ പത്രിക  കർണാടക റോഡ് ഷോ  കർണാടക തെരഞ്ഞെടുപ്പ്  Basavaraj Bommai  Basavaraj Bommai nomination  karnataka election  Kichcha Sudeep
ബസവരാജ് ബൊമ്മെ നാമർനിർദേശ പത്രിക സമർപ്പിക്കും
author img

By

Published : Apr 19, 2023, 2:43 PM IST

Updated : Apr 19, 2023, 3:05 PM IST

ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇന്ന് ഷിഗോൺ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കും. നടൻ കിച്ച സുദീപിനൊപ്പം മുഖ്യമന്ത്രി ഇന്ന് നഗരത്തിൽ വലിയ റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, എംപി പ്രഹ്‌ലാദ് ജോഷി, മന്ത്രി ബിസി പാട്ടീൽ എന്നിവരും റോഡ് ഷോയിൽ പങ്കെടുക്കും.

നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമാണ് റോഡ് ഷോ സമാപിക്കുക. ഏപ്രിൽ 15 ശനിയാഴ്‌ച മുഖ്യമന്ത്രി പ്രതീകാത്മകമായി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. അന്നേ ദിവസം ശുഭദിനമായതിനാലാണ് പത്രിക സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിഗോണിലെ കിട്ടൂർ റാണി ചെന്നമ്മ സർക്കിളിൽ നിന്ന് ആരംഭിച്ച് നഗരത്തിലെ പ്രധാന തെരുവുകളിലൂടെ രണ്ട് കിലോമീറ്ററാണ് ശക്തിപ്രകടനമായി റോഡ്‌ ഷോ ആസൂത്രണം ചെയ്‌തിരിക്കുന്നത്.

also read: ബിജെപിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ജഗദീഷ് ഷെട്ടാര്‍ ; കർണാടക മുൻ മുഖ്യമന്ത്രി കോൺഗ്രസിൽ

പ്രതീകാത്മകമായി നാമനിർദേശ പത്രിക സമർപ്പണം: ഏപ്രിൽ 15 ന് പ്രതീകാത്മകമായി ഷിഗോൺ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ച ചടങ്ങിൽ എംപി ശിവകുമാർ ഉദാസി, മന്ത്രി സി സി പാട്ടീൽ കൂടാതെ ഷിഗോൺ മണ്ഡലത്തിലെ ബിജെപി നേതാക്കളും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. മണ്ഡലത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ ജനപിന്തുണയുണ്ടെന്ന് നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം ബൊമ്മെ പറഞ്ഞു. മണ്ഡലത്തിലെ വികസനം കണ്ടറിഞ്ഞ ജനങ്ങൾ വലിയ പിന്തുണയാണ് നൽകിയതെന്നും ബൊമ്മെ കൂട്ടിച്ചേർത്തു.

റാലിയിൽ പങ്കെടുക്കാൻ നടൻ കിച്ച സുദീപ്: ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയിൽ ബസവരാജ് ബൊമ്മെയ്‌ക്ക് നടൻ കിച്ച സുദീപ് നേരത്തെ പിന്തുണ പ്രഖ്യപിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണാർഥമുള്ള റാലിയിൽ പങ്കെടുക്കുമെന്നും താരം മുൻപ് വാർത്തസമ്മേളത്തിലൂടെ അറിയിച്ചിരുന്നു.

also read: 'മോദിയുടെ കേരള സന്ദർശനം വലിയ വഴിത്തിരിവാകും'; ബിജെപിയുടെ അംഗത്വ കാമ്പയിൻ ഉടൻ ആരംഭിക്കുമെന്ന് കെ സുരേന്ദ്രൻ

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്‌ക്ക് സ്വന്തം മണ്ഡലത്തിൽ കടുത്ത തെരഞ്ഞെടുപ്പ് വെല്ലുവിളി സൃഷ്‌ടിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. അതേ സമയം ജില്ലയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ബിജെപി നേതാവായ ജഗദീഷ് ഷെട്ടാർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് ബിജെപിയ്‌ക്ക് തിരിച്ചടിയായിരുന്നു. ബിജെപി നിരവധി വാഗ്‌ദാനങ്ങൾ നൽകിയെങ്കിലും ആവശ്യപ്പെട്ട സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ജഗദീഷ് പാർട്ടി വിട്ടത്.

ഈ സാഹചര്യത്തിൽ വിടവ് നികത്താൻ ഷെട്ടാറിന്‍റെ മണ്ഡലത്തിലും പ്രചരണത്തിനിറങ്ങാൻ നടൻ കിച്ച സുദീപിനോട് ബസവരാജ് ബൊമ്മെ ആവശ്യപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് പ്രാദേശിക വൃത്തങ്ങളിൽ നിന്നുള്ള വിവരം. മെയ് 10 നാണ് കർണാടകയിലെ 224 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. മെയ്‌ 13 ന് വോട്ടെണ്ണൽ നടക്കും.

also read: 'എപ്പോഴും എന്‍സിപിയോടൊപ്പം'; ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് അജിത് പവാര്‍

Last Updated : Apr 19, 2023, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.