ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്‌ആർടിസി ഉദ്യോഗസ്ഥർ നടത്തി വരുന്ന സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ. ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാഡിയുമായും ആഭ്യന്തരമന്ത്രി ബസവരാജ ബോമ്മിയുമായുള്ള കെഎസ്‌ഐആർടിസി ഉദ്യോഗസ്ഥരുടെ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് സമരം പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം. കെഎസ്‌ആർടിസി സ്റ്റാഫുകളെ സർക്കാർ ജീവനക്കാരായി പരിഗണിക്കണം, ശമ്പളം വർധിപ്പിക്കണം, കൊവിഡിൽ മരിച്ച ജീവനക്കാർക്ക് 30 ലക്ഷം നഷ്‌ടപരിഹാരം നൽകണം, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതേസമയം ജീവനക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും സമരം കൊണ്ട് പൊതുജനങ്ങൾക്ക് അസൗകര്യങ്ങളുണ്ടായെന്നും അതിനാൽ പണിമുടക്ക് അവസാനിപ്പിച്ച് വീണ്ടും ഡ്യൂട്ടിയിൽ ചേരാൻ മുഖ്യമന്ത്രി ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
കെഎസ്‌ആർടിസി സമരം പിൻവലിക്കണമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ
കെഎസ്‌ആർടിസി സ്റ്റാഫുകളെ സർക്കാർ ജീവനക്കാരായി പരിഗണിക്കണം, ശമ്പള വർധിപ്പിക്കണം, കൊവിഡിൽ മരിച്ച ജീവനക്കാർക്ക് 30 ലക്ഷം നഷ്‌ടപരിഹാരം നൽകണം, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള ഉപദ്രവം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.