ഭോപാല്‍: ഓഡിയോ ചാറ്റ് ആപ്ലിക്കേഷനായ ക്ലബ് ഹൗസില്‍ മുസ്‌ലിം സ്ത്രീകൾക്കെതിരായ മോശം പരാമർശങ്ങൾ നടത്തിയ മൂന്ന് പേര്‍ പിടിയില്‍. ഹരിയാനയിൽ നിന്നുള്ള പ്രതികളെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്‌തത്. സഭ്യേതര സംസാരത്തിന്‍റെ ഓഡിയോ ചാറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഡൽഹി പൊലീസ് ഔദ്യോഗികമായി തേടുകയുണ്ടായി.
ALSO READ: ഭര്‍ത്താവുമായി പിണങ്ങി, തലയറുത്ത് ബാഗിലാക്കി; മധ്യവയസ്ക പൊലീസ് സ്റ്റേഷനിലെത്തി
ക്ലബ്ഹൗസ് ആപ്പിനും ഗൂഗിളിനും ബുധനാഴ്ച ഡൽഹി പൊലീസ് കത്തെഴുതി. ചാറ്റ് നടത്തിയ കൂടുതല്‍ അംഗങ്ങളെ പൊലീസ് തിരിച്ചറിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മുംബൈ ആസ്ഥാനമായുള്ള സംഘടന ബുധനാഴ്‌ചയാണ് സംഭവത്തിനെതിരെ സിറ്റി പൊലീസിൽ പരാതി നൽകിയത്.