ഡെറാഡൂണ്‍: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ദേവപ്രയാഗിൽ ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചു മണിയോടെയാണ് മേഘ വിസ്ഫോടനം നടന്നത്. അപകടത്തിൽ പ്രദേശത്തെ 12 കടകൾക്ക് നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രദേശത്ത് ലോക്ക്ഡൗണ്‍ ആയിരുന്നതുകൊണ്ട് അപകടസമയം കടകളിലൊന്നും ആളുകൾ ഉണ്ടായിരുന്നില്ല. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മേഖലയിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മാസം ഉത്തഖണ്ഡിലെ ഇന്തോ- ചൈന അതിർത്തിയിലും മേഘ വിസ്ഫോടനം ഉണ്ടായിരുന്നു.
Also Read:ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം