ETV Bharat / bharat

ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം; കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു, 20 പേര്‍ അറസ്റ്റില്‍ - andhra pradesh hanuman jayanti procession clash

ശനിയാഴ്‌ച അല്ലൂരിലെ ഹോലഗുണ്ടയില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയാണ് സംഘര്‍ഷമുണ്ടായത്

ഹനുമാന്‍ ജയന്തി ഘോഷയാത്ര സംഘര്‍ഷം  കര്‍ണൂല്‍ ഘോഷയാത്ര സംഘര്‍ഷം അറസ്റ്റ്  ആന്ധ്രാപ്രദേശ്‌ ഹനുമാന്‍ ജയന്തി ഘോഷയാത്ര കല്ലേറ്  kurnool hanuman jayanti procession clash  clash between two communities during hanuman jayanti  andhra pradesh hanuman jayanti procession clash  15 injured during clash in kurnool
ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ സംഘര്‍ഷം; കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു, 20 പേര്‍ അറസ്റ്റില്‍
author img

By

Published : Apr 17, 2022, 1:54 PM IST

കര്‍ണൂല്‍(ആന്ധ്രാപ്രദേശ്‌): ആന്ധ്രാപ്രദേശിലെ അല്ലൂരില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ കല്ലേറില്‍ 15 പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച ഉച്ചത്തില്‍ പാട്ട് വച്ചുകൊണ്ടുള്ള ഘോഷയാത്ര അല്ലൂരിലെ ഹോലഗുണ്ടയിലുള്ള മുസ്‌ലിം പള്ളിയുടെ സമീപത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

സംഭവത്തെ കുറിച്ച് കർണൂല്‍ എസ്‌പി സി.എച്ച് സുധീര്‍ കുമാര്‍ റെഡ്ഡി പറയുന്നതിങ്ങനെ-'വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) ആണ് ഹോലഗുണ്ടയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൊലീസിന്‍റെ നിര്‍ദേശത്തെ മറികടന്ന് ഘോഷയാത്രയില്‍ ഡിജെ സജ്ജീകരിച്ചിരുന്നു. ഘോഷയാത്ര പള്ളിക്ക് സമീപം എത്തിയപ്പോള്‍ ഡിജെ നിര്‍ത്താന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പള്ളിക്ക് മുന്‍പില്‍ എത്തിയപ്പോള്‍ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് പള്ളിയിലുണ്ടായവരും തിരിച്ച് മുദ്രാവാക്യം വിളിച്ചു. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ഘോഷയാത്ര വീണ്ടും ആരംഭിച്ചു.

എന്നാല്‍ പള്ളിയില്‍ നിന്ന് അല്‍പം മുന്നോട്ട് പോയതിന് ശേഷം വീണ്ടും ഡിജെ വയ്‌ക്കുകയും തുടര്‍ന്ന് സംഘര്‍ഷം ഉടലെടുക്കുകയുമായിരുന്നു. ഏകദേശം പത്ത് മിനിറ്റ് നേരം കല്ലേറുണ്ടായി. ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ 20 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.'

സംഭവസ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. രാമ നവമിയോടനുബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു.

Also read: ബാങ്ക് വിളി: പ്രതിഷേധവുമായി ഹിന്ദുത്വ സംഘടന, ഒടുവില്‍ ഉച്ചഭാഷിണി നീക്കം ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.