ETV Bharat / bharat

'ഭീഷണിയ്‌ക്ക് വഴങ്ങില്ല, കോടതി വിട്ട് പോകൂ'; സിജെഐയും എസ്‌സി‌ബി‌എ അധ്യക്ഷനും തമ്മില്‍ വാക്കേറ്റം

സിജെഐയും എസ്‌സി‌ബി‌എ അധ്യക്ഷനും തമ്മില്‍ കോടതിയില്‍ വാക്കേറ്റം. മുതിര്‍ന്ന അഭിഭാഷകരോട് ഒച്ചവയ്‌ക്കരുത് അല്ലെങ്കില്‍ കോടതി മുറി വിട്ട് പോകണമെന്നും ചീഫ് ജസ്റ്റിസ്. നിങ്ങള്‍ ബാറിന്‍റെ ഉപദേശകനും നേതാവുമായിരിക്കണമെന്ന് വികാസ് സിങ്ങിനോട് ചീഫ് ജസ്റ്റിസ്.

clash between CJI and SCBA president in court  സിജെഐ എസ്‌സി‌ബി‌എ വാക്കേറ്റം  ഭീഷണിപ്പെടുത്തരുത്  സിജെഐ എസ്‌സി‌ബി‌എ  ചീഫ് ജസ്റ്റിസ്  ചീഫ്‌ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡ്  പിഎസ് നരസിംഹ  എൻവി രമണ  മുന്‍ ചീഫ് ജസ്‌റ്റിസ് എൻവി രമണ  supreme court  supreme court news updates  latest news of supreme court  national news updates  latest news in New Delhi  അഭിഭാഷക ചേംബറിനായി ഭൂമി അനുവദിച്ച കേസ്
സിജെഐയും എസ്‌സി‌ബി‌എ അധ്യക്ഷനും തമ്മില്‍ വാക്കേറ്റം
author img

By

Published : Mar 2, 2023, 7:58 PM IST

ന്യൂഡല്‍ഹി: അഭിഭാഷക ചേംബറിനായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ചീഫ്‌ ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് (എസ്‌സിബിഎ) വികാസ് സിങും തമ്മില്‍ കോടതി മുറിയില്‍ വാക്കേറ്റം. സുപ്രീം കോടതിയ്‌ക്ക് ലഭിച്ച 1.33 ഏക്കര്‍ സ്ഥലം അഭിഭാഷകരുടെ ചേംബര്‍ പണിയുന്നതിന് കൈമാറണമെന്ന് വികാസ് സിങ് ശബ്‌ദമുയര്‍ത്തി ആവശ്യപ്പെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്.

ശബ്‌ദമുയര്‍ത്തിയുള്ള വികാസ് സിങ്ങിന്‍റെ സംസാരത്തില്‍ പ്രകോപിതനായി ഭീഷണിയ്‌ക്ക് വഴങ്ങില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദചൂഡ് വ്യക്തമാക്കി. കേസിനെ കുറിച്ച് പ്രതിപാദിക്കവെ ചീഫ് ജസ്‌റ്റിസും ജസ്‌റ്റിസുമാരായ പിഎസ് നരസിംഹയും ജെബി പര്‍ദിവാലയും ഉള്‍പ്പെട്ട ബെഞ്ചിനോട് വിഷയം ശ്രദ്ധയില്‍പെടുത്താന്‍ ആറുമാസമായി ശ്രമിക്കുകയാണെന്ന് വികാസ് സിങ് സ്വരമുയര്‍ത്തി പറഞ്ഞു. ഇതിന് മുതിര്‍ന്ന അഭിഭാഷകനോട് ഒച്ച ഉയര്‍ത്തരുതെന്നും അല്ലാത്തപക്ഷം കോടതിമുറി വിട്ട് പുറത്ത് പോകണമെന്നും ചീഫ് ജസ്‌റ്റിസ് ആവശ്യപ്പെടുകയായിരുന്നു.

ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നും അല്ലാത്ത പക്ഷം അഭിഭാഷകരുമായി എത്തി ജഡ്‌ജിമാരുടെ വസതികള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തുമെന്നും വികാസ് സിങ് പറഞ്ഞു. ഇതോടെ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് വികാസ് സിങ്ങിനോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. മുന്‍ ചീഫ് ജസ്‌റ്റിസ് എൻവി രമണയുടെ കാലത്താണ് ഈ ഭൂമിയിൽ നിർമാണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ആറ് മാസമായി വിഷയം പട്ടികപ്പെടുത്താൻ ഞങ്ങൾ പാടുപെടുകയാണ്. അപ്പോള്‍ ഒരു സാധാരണ വ്യവഹാരക്കാരനെ പോലെയാണ് എന്നോട് പെരുമാറുന്നതെന്നായിരുന്നു സിങിന്‍റെ വാദം.

എന്നാല്‍ ഇങ്ങനെ ഭൂമി ആവശ്യപ്പെടാനാവില്ലെന്നും ഞങ്ങൾ വെറുതെ ഇരിക്കുന്ന ദിവസം നിങ്ങൾ ഞങ്ങളോട് പറയൂ എന്നും ചീഫ് ജസ്‌റ്റിസ് ഇതിന് മറുപടി നല്‍കി. എന്നാല്‍ ദിവസം മുഴുവന്‍ നിങ്ങള്‍ വെറുതെ ഇരിക്കുകയാണെന്നല്ല താന്‍ പറഞ്ഞതെന്നും വിഷയം പട്ടികപെടുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും സിങ് ഇതിനോട് പ്രതികരിച്ചു. ഇത് നടക്കുന്നില്ലെങ്കില്‍ ഇത് ഞാന്‍ യജമാനന്‍മാരുടെ വസതികളിലേക്ക് കൊണ്ടുവരാമെന്നും അല്ലാതെ ബാര്‍ ഇതുപോലെ കൊണ്ടുപോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും സിങ് ശബ്‌ദമുയര്‍ത്തി.

ഇതോടെ പ്രകോപിതനായ ചീഫ് ജസ്റ്റിസ് തന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നും കോടതി മുറി വിട്ട് പുറത്ത് പോകുവെന്നും പറഞ്ഞു. ഒരു പ്രസിഡന്‍റ് എന്ന നിലയില്‍ നിങ്ങള്‍ ബാറിന്‍റെ ഉപദേശകനും നേതാവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സമയമാകുമ്പോള്‍ തങ്ങള്‍ പരിഗണിയ്‌ക്കുമെന്നും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കരുതെന്നും സിജെഐ പറഞ്ഞു.

എസ്‌സിക്ക് അനുവദിച്ച ഭൂമി ബാറിന് നല്‍കാനാണ് നിങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഞാന്‍ എന്‍റെ തീരുമാനമാണ് പറഞ്ഞത്. മാര്‍ച്ച് 17ന് അത് പരിഗണിയ്‌ക്കുമെന്നും എന്നാല്‍ ആദ്യ കേസായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഞാന്‍ ഒരിക്കലും യുക്തിരഹിതനാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഈ സാഹചര്യത്തില്‍ ഞാന്‍ അങ്ങനെയാകാന്‍ നിര്‍ബന്ധിതനാകുന്നുവെന്നും ഡിവൈ ചന്ദ്രചൂഡ്, സിങ്ങിനോട് പറഞ്ഞു. ഞാന്‍ ചീഫ് ജസ്റ്റിസാണെന്നും 2000 മാര്‍ച്ച് 29 മുതല്‍ ഇവിടെയുണ്ടെന്നും ബാറിലെ അംഗമോ വ്യവഹാരവാദിയോ മറ്റാരെങ്കിലുമോ എന്നെ അധിക്ഷേപിക്കാന്‍ അവസരമൊരുക്കിയിട്ടില്ലെന്നും അത്തരം പ്രവര്‍ത്തികളൊന്നും എന്നില്‍ നിന്നുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിയില്‍ നിശബ്‌ദത പാലിക്കാന്‍ വിസമ്മതിച്ച സിങ്ങിനോട് നിങ്ങളുടെ അജണ്ടകള്‍ കോടതിയ്‌ക്ക് പുറത്തെ നടപ്പാക്കാന്‍ കഴിയൂവെന്ന് സിജെഐ പറഞ്ഞു. കേസുകളുടെ പരാമര്‍ശം അവസാനിച്ചപ്പോള്‍ ശിവസേന കേസില്‍ കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ബാറിന് വേണ്ടി ബെഞ്ചിനോട് മാപ്പ് പറഞ്ഞു. ഇന്ന് രാവിലെ സംഭവിച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും അതില്‍ ക്ഷമ ചോദിക്കുകയാണെന്നും മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനോട് ഖേദം പ്രകടിപ്പിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.