ETV Bharat / bharat

നീതിയിലേക്കുള്ള പ്രവേശനം സാമൂഹിക വിമോചനത്തിനുള്ള ഉപകരണമാണ്: എന്‍.വി രമണ - ലീഗൽ സർവീസസ് അതോറിറ്റി ആക്‌ട്

നിയമ മേഖലയില്‍ നിലനില്‍ക്കുന്ന അസമത്വങ്ങളെ ഉന്മൂലനം ചെയ്യണം. അത്തരത്തില്‍ സമൂഹത്തിലെ താഴെ തട്ടിലുള്ളവര്‍ക്ക് പോലും നീതി ലഭ്യമാകണം. അതിനായാണ് ലീഗൽ സർവീസസ് അതോറിറ്റി ആക്‌ട് നടപ്പിലാക്കിയത്.

നീതിയിലേക്കുള്ള പ്രവേശനം സാമൂഹിക വിമോചനത്തിനുള്ള ഉപകരണമാണ്  All India District Legal Services Authority meeting  അഖിലേന്ത്യ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി  NV Ramana attended the All India District Legal Services Authority meeting  District Legal Services Authority meeting  എന്‍ വി രമണ  ചീഫ് ജസ്റ്റിസ് എന്‍ വി രമണ  ലീഗൽ സർവീസസ് അതോറിറ്റി ആക്‌ട്  അഖിലേന്ത്യ ജില്ല ലീഗൽ സർവീസസ് അതോറിറ്റി യോഗത്തെ അഭിസംബോധന ചെയ്‌ത്‌ എൻവി രമണ
അഖിലേന്ത്യ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യോഗത്തെ അഭിസംബോധന ചെയ്ത് എൻവി രമണ
author img

By

Published : Jul 30, 2022, 6:23 PM IST

ന്യൂഡൽഹി: നീതിയിലേക്കുള്ള പ്രവേശനം സാമൂഹിക വിമോചനത്തിനുള്ള ഉപകരണമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ശനിയാഴ്‌ച(30.07.2022) നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി(എന്‍.എ.എല്‍.എസ്.എ) സംഘടിപ്പിച്ച ഒന്നാം അഖിലേന്ത്യ ജില്ല ലീഗൽ സർവീസസ് അതോറിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം എല്ലാവർക്കും പങ്കാളിത്തം നൽകുന്ന ഇടമാണ്.

സമൂഹത്തിലെ അസമത്വങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആധുനിക ഇന്ത്യ കെട്ടിപ്പടുത്തതെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഏറ്റവും താഴെയുള്ള വ്യക്തിയിലേക്ക് എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെയാണ് 1987 ലെ ലീഗൽ സർവീസസ് അതോറിറ്റി ആക്‌ട് നടപ്പിലാക്കിയത്. ലോകത്തെ 70 ശതമാനം പേര്‍ക്കും ഇതിലൂടെ നിയമസഹായം വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതിനാല്‍ തന്നെ എന്‍.എ.എല്‍.എസ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും രമണ കൂട്ടിച്ചേര്‍ത്തു.

എന്‍.എ.എല്‍.എസ്.എയുടെ പല ലക്ഷ്യങ്ങളും സാമൂഹിക യാഥാര്‍ഥ്യത്തിലേക്ക് വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 27 വർഷമായി ഇതിനായി നയങ്ങള്‍ രൂപപ്പെടുത്തിയ അര്‍പ്പണ ബോധമുള്ള ജഡ്‌ജിമാരുടെയും അഭിഭാഷകരുടെയും ആത്മാർഥമായ പരിശ്രമം മൂലമാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. വിചാരണത്തടവുകാരുടെ വ്യവസ്ഥകൾ, ജുഡീഷ്യൽ ഫോറങ്ങൾക്ക് മുന്നിൽ തടവുകാരുടെ ഫലപ്രദമായ പ്രാതിനിധ്യം, ബദൽ തർക്കപരിഹാരം (എഡിആർ), ലോക് അദാലത്തുകൾ എന്നിവ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ സജീവമായ പരിഗണനയും ഇടപെടലും ആവശ്യപ്പെടുന്ന ചില പ്രശ്‌നങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

ജുഡീഷ്യൽ ഫോറങ്ങൾക്ക് മുന്നിലെ ഫലപ്രദമായ പ്രാതിനിധ്യമാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന അടുത്ത പ്രശ്‌നം. അര്‍പ്പണബോധവും ആത്മാര്‍ത്ഥയുമുള്ള ജയില്‍ സന്ദര്‍ശകരായ അഭിഭാഷകരെയാണ് നമുക്ക് ആവശ്യം. ഇത്തരത്തില്‍ ജയില്‍ സന്ദര്‍ശകരായ അഭിഭാഷകര്‍ക്ക് മാത്രമെ പിന്നീട് ഡിഫന്‍സ് കൗണ്‍സിലായി മാറാന്‍ സാധിക്കൂ.

അത്തരത്തിലുള്ള അഭിഭാഷകര്‍ തടവുകാരുടെ ആവശ്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കും. തടവുകാരുടെ കുടുംബത്തിന്‍റെത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാനും അവര്‍ക്ക് വേണ്ടി അധികാരികളുടെ മുമ്പാകെ ഉചിതമായതും സമയബന്ധിതവുമായ അപേക്ഷകൾ നല്‍കാനും അവര്‍ക്ക് കഴിയുമെന്ന് എന്‍.വി രമണ പറഞ്ഞു. എഡിആര്‍(ആള്‍ടര്‍നേറ്റീവ് ഡിസ്‌പ്യൂട്‌സ് റെസല്യൂഷന്‍), ലോക് അദാലത്ത് എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തണം. ഇത്തരം വേദികള്‍ കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ ലക്ഷകണക്കിന് ആളുകള്‍ക്ക് അവരുടെ പരാതികള്‍ വേഗത്തില്‍ തീര്‍ക്കാനാവും.

പ്രധാനമായും വിവാഹ തര്‍ക്കങ്ങള്‍, അന്തര്‍ സര്‍ക്കാര്‍ തര്‍ക്കങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ എന്നീ കേസുകളില്‍ കക്ഷികള്‍ക്ക് വേഗത്തില്‍ നീതി ലഭ്യമാക്കാന്‍ സാധിക്കുമെന്നും രമണ പറഞ്ഞു. ഇന്ത്യൻ ജുഡീഷ്യറിക്ക് മുന്നിലെ വെല്ലുവിളികൾ വളരെ വലുതാണ്. എന്നാല്‍ ഇന്നത്തെ സാങ്കേതിക വിദ്യ ഒരു മികച്ച സഹായമായി മാറിയിട്ടുണ്ടെന്നും നീതി വിതരണത്തിന്‍റെ വേഗത വര്‍ധിപ്പിക്കുന്നതിന് ആധുനിക സാങ്കേതിക നിയമങ്ങൾ ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക ലോകത്ത് സര്‍വകലാശാലകളും കോളജുകളും ലക്ഷകണക്കിന് നിയമ ബിരുദധാരികളെ സൃഷ്‌ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ഇടപെടല്‍ വിദ്യാര്‍ഥികള്‍ക്ക് അവരുടെ കരിയറിലും വ്യക്തിഗത വികസനത്തിലും പ്രയോജനകരമായിരിക്കും. അവരുടെ ജീവിതത്തിൽ കാര്യമായ മാറ്റമുണ്ടാക്കാനുള്ള സുവർണ്ണാവസരമാണിതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.