ന്യൂഡൽഹി : ബ്രിട്ടീഷുകാർ നിർമിച്ചതും നിലവില്‍ ജീർണിച്ചതുമായ കെട്ടിടങ്ങളാണ് രാജ്യത്തുള്ളതെന്നും ഇത് ജനങ്ങൾക്ക് മോശം അനുഭവമാണ് നല്‍കുന്നതെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ.
ഉത്തര്‍പ്രദേശില്‍ പുതുതായി നിര്‍മിക്കുന്ന ദേശീയ നിയമ സർവകലാശാലയുടെയും അലഹബാദ് ഹൈക്കോടതിയുടെയും ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി കെട്ടിടങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്.
ALSO READ: രാജിവച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ; അപ്രതീക്ഷിത നീക്കം
ഈ നീക്കത്തിലൂടെ പൊതുജനങ്ങള്‍ക്കും അഭിഭാഷകർക്കും നല്ല അനുഭവം നൽകാന്‍ ഇടയാക്കും. ബ്രിട്ടീഷുകാർ രാജ്യം വിട്ടതിനുശേഷം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതില്‍ നാം പരാജയപ്പെട്ടു.
അതുകൊണ്ടാണ് താൻ ദേശീയ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്‌ചര്‍ കോർപ്പറേഷനുവേണ്ടി പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.