ന്യൂഡൽഹി: പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ സിഐഎസ്‌സിഇ പരീക്ഷകൾ മാറ്റി വച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. മെയ് നാല് മുതൽ നടക്കാനിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ മാറ്റിവച്ചതായി സിഐഎസ്‌സിഇ ചീഫ് എക്‌സിക്യൂട്ടീവും സെക്രട്ടറിയുമായ ജെറി അരത്തൂൺ പറഞ്ഞു. ജൂൺ ആദ്യ വാരം മുതൽ സ്ഥിതിഗതികൾ വിലയിരുത്തിയാണ് അന്തിമ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.
നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കുകയും +2 ബോർഡ് പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.