ETV Bharat / bharat

653 കോടി രൂപയുടെ വെട്ടിപ്പ്; ഷവോമി ഇന്ത്യയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ് - ഷവോമി ഇന്ത്യ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ്

ഷാവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനിയിലാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്.

Xiaomi charged of Rs 653 crore tax evasion in India  Xiaomi tax evasion in India  Xiaomi India  Xiaomi Technology India Private Limited  Xiaomi India DRI raids  royalty and licence fee Xiaomi India  ഷവോമി ഇന്ത്യ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ്  ഷവോമി ഇന്ത്യയ്‌ക്ക് ഡിആർഐ നോട്ടീസ്
653 കോടി രൂപയുടെ വെട്ടിപ്പ്; ഷവോമി ഇന്ത്യയ്‌ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
author img

By

Published : Jan 5, 2022, 9:45 PM IST

ന്യൂഡല്‍ഹി: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ ഷവോമി ഇന്ത്യ 653 കോടി രൂപയുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പ് നടത്തിയതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. 2017 ഏപ്രില്‍ മുതല്‍ 2020 ജൂണ്‍ വരെയുള്ള കാലങ്ങളിലാണ് വെട്ടിപ്പ് നടന്നിരിക്കുന്നത്.

വെട്ടിപ്പ് കണ്ടെത്തിയതോടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് (ഡിആർഐ) ഷവോമി ഇന്ത്യയ്ക്ക് മൂന്ന് തവണ കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും മന്ത്രാലയം വ്യക്തമാക്കി.

ഷാവോമിയുടെ ഓഫീസുകളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനിയിലാണ് വെട്ടിപ്പുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടത്തിയത്. ക്വാല്‍കോം യുഎസ്എയ്ക്കും ബെയ്ജിങ് ഷാവോമി മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനി ലിമിറ്റഡിനും ലൈസന്‍സ് ഫീയും റോയല്‍റ്റിയും നല്‍കുന്നതുമായി ബന്ധപ്പെട്ട രേഖകളും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്.

also read: Lamborghini | 2022ൽ ലക്ഷ്യം റെക്കോഡ് വിൽപ്പന ; ഇന്ത്യൻ വിപണിയില്‍ കണ്ണുംനട്ട് ലംബോർഗിനി

ഷവോമി ഇന്ത്യയുടെ പ്രധാനികളേയും കരാര്‍ നിര്‍മ്മാതാക്കളേയും ഡിആര്‍ഐ ചോദ്യം ചെയ്‌തിട്ടുണ്ട്. ഇടപാട് സംബന്ധിച്ച് കമ്പനി ഡയറക്‌ടര്‍മാരിലൊരാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ക്വാല്‍കോമിനും, ബെയ്ജിങ് ഷാവോമിയ്‌ക്കും നല്‍കിയ റോയല്‍റ്റിയും ലൈസന്‍സ് ഫീയും ഷാവോമി ഇന്ത്യയും അതിന്‍റെ കരാര്‍ നിര്‍മാതാക്കളും ഇറക്കുമതി ചരക്കുകളുടെ ഇടപാടുകളില്‍ ചേര്‍ത്തിരുന്നില്ലെന്നും ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. 1962ലെ കസ്റ്റംസ് ആക്‌റ്റ് സെക്ഷന്‍ 14ന്‍റേയും, 2007 ലെ കസ്റ്റംസ് വാല്വേഷന്‍ റൂളിന്‍റേയും ലംഘനമാണിത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.